കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു; എല്ലാ പൗ​ര​ന്മാരും താമസക്കാരും ബയോമെട്രിക് രജിസ്ട്രേഷന് വിധേയരാകണം

രാ​ജ്യ​ത്ത് ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന്‍ നി​ര്‍ബ​ന്ധ​മാ​ക്കു​ന്നു. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ബ​യോ​മെ​ട്രി​ക് ഫിം​ഗ​ർ​പ്രി​ന്റ് ര​ജി​സ്ട്രേ​ഷ​ന് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ജൂ​ൺ ഒ​ന്നു മു​ത​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തി​ന​കം എ​ല്ലാ​വ​രും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. ജൂ​ൺ ഒ​ന്നു മു​ത​ൽ ബ​യോ​മെ​ട്രി​ക് വി​ര​ല​ട​യാ​ള പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ത്ത വ്യ​ക്തി​ക​ൾ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കും. കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്കും ജി.​സി.​സി പൗ​ര​ന്മാ​ർ, പ്ര​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി രാ​ജ്യ​ത്തി​ന്റെ അ​തി​ർ​ത്തി​ക​ൾ, കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ…

Read More

ബ്രിട്ടീഷ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് പ്രതിരോധ മന്ത്രി

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സ​ഊ​ദ് അ​സ്സ​ബാ​ഹ് മി​ഡി​ലീ​സ്റ്റി​നാ​യു​ള്ള പു​തി​യ ബ്രി​ട്ടീ​ഷ് ഡി​ഫ​ൻ​സ് സീ​നി​യ​ർ അ​ഡ്വൈ​സ​ർ എ​യ​ർ മാ​ർ​ഷ​ൽ മാ​ർ​ട്ടി​ൻ സാം​പ്‌​സ​ൺ, മി​ഡി​ലീ​സ്റ്റ് അ​ഡ്വൈ​സ​ർ അ​ഡ്മി​റ​ൽ എ​ഡ്വേ​ഡ് അ​ഹ്ൽ​ഗ്രെ​ൻ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​ത്തും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​വും സ​ഹ​ക​ര​ണ​വും ശൈ​ഖ് ഫ​ഹ​ദ് പ്ര​ശം​സി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ വി​ഷ​യ​ങ്ങ​ൾ, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച​ചെ​യ്തു. മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഡോ. ​അ​ബ്ദു​ല്ല മി​ഷാ​ൽ അ​സ്സ​ബാ​ഹ്,…

Read More

ദേശീയ ആഘോഷങ്ങളിൽ തിളങ്ങി കുവൈത്ത്

ദേ​ശീ​യ-​വി​മോ​ച​ന വാ​ർ​ഷി​ക​ദി​ന​ങ്ങ​ൾ അ​ടു​ത്ത​തോ​ടെ ആ​ഘോ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങി കു​വൈ​ത്ത്. രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ങ്ങ​ളി​ലും ദേ​ശീ​യ​പ​താ​ക​ക​ൾ ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. ബ​ഹു​വ​ർ​ണ​ങ്ങ​ളി​ലു​ള്ള ചാ​യം​പൂ​ശി​യും ഇ​ല​ക്ട്രി​ക് ലൈ​റ്റു​ക​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചും രാ​ജ്യ​ത്തെ​ങ്ങും ആ​ഘോ​ഷ​ത്തി​ന്റെ അ​ന്ത​രീ​ക്ഷ​മാ​ണ്. ഫെ​ബ്രു​വ​രി 25, 26 തീ​യ​തി​ക​ളി​ലാ​ണ് കു​വൈ​ത്തി​ന്റെ ദേ​ശീ​യ-​വി​മോ​ച​ന ദി​ന​ങ്ങ​ൾ. ഈ ​ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് വി​പു​ല​മാ​യ പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​ക്കും. ദേ​ശീ​യ-​വി​മോ​ച​ന ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും വി​വി​ധ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

Read More

കുവൈത്ത് ദേശീയദിനം; പ്രദർശനം സംഘടിപ്പിച്ച് സാമൂഹികകാര്യ മന്ത്രാലയം

ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ദേ​ശീ​യ-​വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ളി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം, വാ​ണി​ജ്യ മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ് പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ൽ എ​നി​സി പ​റ​ഞ്ഞു. പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ ശ്ര​മ​ങ്ങ​ളെ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ക്ടിങ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി…

Read More

കുവൈത്ത് ദേശീയദിനാഘോഷം; ആഘോഷം അതിരുവിട്ടാൽ കർശന നടപടി

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. നി​യ​മ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന വാ​ട്ട​ർ ബ​ലൂ​ണു​ക​ളോ പ​ത ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സ്പ്രേ​യോ പ​ര​സ്പ​രം ഉ​പ​യോ​ഗി​ക്ക​രു​ത്. ആ​ഘോ​ഷ​വേ​ള​യി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ പൊ​ലീ​സ് ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തേ​സ​മ​യം, പ​രി​സ്ഥി​തി നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് സ​ഹ​ൽ ആ​പ്പി​ൽ ഉ​ട​ന​ടി അ​റി​യി​പ്പു​ക​ൾ ല​ഭി​ക്കു​മെ​ന്ന് എ​ൻ​വ​യോ​ൺ​മെ​ന്റ് പ​ബ്ലി​ക്ക് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Read More

കുവൈത്തിൽ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ ലംഘിച്ച 28 പ്രവാസികളെ നാട് കടത്തി

രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ ലംഘിച്ച 28 പ്രവാസികളെ കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്ന് നാട് കടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാട് കടത്തപ്പെട്ട പ്രവാസികളുടെ കൂടുതൽ വിവരങ്ങൾ അധികൃതർ നൽകിയിട്ടില്ല. കുവൈറ്റിലെ പരിസ്ഥിതി നിയമങ്ങൾ പ്രകാരം സംരക്ഷിത വനമേഖലകളിലേക്കും, പരിസ്ഥിതി മേഖലകളിലേക്കും കടന്ന് കയറുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുവൈറ്റിലെ പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ…

Read More

കുവൈത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; പാർലമെന്റ് പിരിച്ചുവിട്ടു

കുവൈത്തിൽ പാർലമെന്റ് പിരിച്ചുവിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഭരണഘടനാ തത്വങ്ങളുടെ ലംഘനം ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസമാണ് കുവൈത്ത് അമീർ ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാർലമെന്റ് പിരിച്ചുവിടുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 107 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് അമീർ പാർലമെന്റ് പിരിച്ചുവിട്ടത്. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിലവിൽ വരും. ഗവൺമെൻറും തെരഞ്ഞടുക്കപ്പെട്ട എം.പിമാരും തമ്മിലുള്ള തർക്കങ്ങളും ഭരണഘടനാ തത്വങ്ങളുടെ ലംഘനവുമാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം. ഭരണഘടന…

Read More

ദേശീയ- വിമോചന ദിനാഘോഷത്തിന് ഒരുങ്ങി കുവൈത്ത്

പാതയോരങ്ങളിൽ നിരന്നു നിൽക്കുന്ന ദേശീയ പതാകകൾ, വിവിധ സ്ഥാപനങ്ങൾക്കും വീടുകൾക്കും മുന്നിൽ ഒരുക്കിയ അലങ്കാരങ്ങൾ, മാളുകളിലും വൻ കെട്ടിടങ്ങളിലും നിറങ്ങളാൽ പ്രഭചൊരിഞ്ഞ വെളിച്ചക്കൂട്ടുകൾ, വിവിധ പരിപാടികൾ, മത്സരങ്ങൾ. കുവൈത്ത് ആഘോഷമാസത്തിലാണ്. ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഹല ഫെബ്രുവരിയിൽ. ഫെബ്രുവരി 25, 26 തീയതികളിലാണ് ദേശീയ വിമോചന ദിനാഘോഷങ്ങൾ. ഇതിനായുള്ള ഒരുക്കത്തിലാണ് രാജ്യവും ജനങ്ങളും. കുവൈത്ത് മുനിസിപ്പൽ കൗൺസിൽ കെട്ടിടത്തിലെ ഏറ്റവും വലിയ ഡിസ്‌പ്ലേ സ്‌ക്രീനിൽ ആഘോഷങ്ങളുടെ ഹൈലൈറ്റാണ്. 1,200 ചതുരശ്ര മീറ്റർ സ്‌ക്രീൻ നായിഫ് പാലസിന്റെ കവലയിലാണ്….

Read More

കുവൈത്തിലെ പുതിയ താമസ നിയമം ഇന്ന് ദേശീയ അസംബ്ലിയിൽ ചർച്ച ചെയ്യും

പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം,താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസനിയമം ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും. അസംബ്ലി സമ്മേളന അജണ്ടയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ താമസം സംബന്ധിച്ച കരട് നിയമം നേരത്തേ പലതവണ സമ്മേളന അജണ്ടകളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മറ്റു കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. അതിനിടെ, ഈ മാസം പ്രവാസികളുടെ കുടുംബ വിസ, കുടുംബ സന്ദർശന വിസ, ടൂറിസ്റ്റ് വിസ എന്നിവ പുനരാരംഭിച്ചിരുന്നു. പുതിയ താമസ നിയമത്തിൽ റസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എൻട്രി വിസക്കും നിശ്ചിത നിരക്ക് വ്യക്തമാക്കുമെന്നാണ് സൂചന….

Read More

എട്ടാമത് കുവൈത്ത് ഇന്റർനാഷണൽ ഫാർമസി കോൺഫറൻസിന് തുടക്കം

എട്ടാമത് കുവൈത്ത് ഇന്റർനാഷനൽ ഫാർമസി കോൺഫറൻസിന് തുടക്കം. കുവൈത്ത് സർവകലാശാലയുടെ നേതൃത്വത്തിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. യൂനിവേഴ്സിറ്റി ആക്ടിങ് ഡയറക്ടര്‍ ഡോ. മിഷാരി അൽ ഹർബി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന, ക്ലിനിക്കൽ ഫാർമസ്യൂട്ടിക്കൽ സയൻസസ് മേഖലകളിലെ ഏറ്റവും പുതിയ ശാസ്ത്രീയ ഗവേഷണങ്ങളും അപ്ഡേറ്റുകളും സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കോളജ് ഓഫ് ഫാർമസി ആക്ടിങ് ഡീൻ ഡോ.മൈതം ഖ്വാജ പറഞ്ഞു. ഫാര്‍മസി മേഖലയിലെ ആധുനിക മുന്നേറ്റങ്ങളെ അധികരിച്ച് സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ കോൺഫറൻസില്‍ ഈ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തുന്നതിനും ആശയങ്ങൾ…

Read More