
റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് കുവൈത്ത്
റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്. രാവിലെ പത്ത് മുതൽ ഉച്ചക്ക് 1.30 വരെയായിരിക്കും പ്രവർത്തന സമയം. വിമാനത്താവളങ്ങളിലെ ബ്രാഞ്ചുകൾ 24 മണിക്കൂറും പ്രവർത്തിക്കും. വാണിജ്യ സമുച്ചയങ്ങളിലെ ശാഖകൾ രാവിലെ 11:00 മുതൽ 3:30 വരെയും വെള്ളിയാഴ്ചകളിൽ രാത്രി 8:00 മുതൽ 11:30 വരെയും പ്രവർത്തിക്കും. അതേസമയം, റമദാൻ മാസത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഔട്ട്സോഴ്സിങ് സെന്റർ സമയത്തിൽ മാറ്റം. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ്…