
ഗാസയിലേക്ക് വൈദ്യ സഹായവുമായി കുവൈത്തിൽ നിന്നുള്ള മെഡിക്കൽ സംഘം
ഗാസ്സയിലേക്ക് വൈദ്യസഹായത്തിനായി വീണ്ടും കുവൈത്തിൽ നിന്നുള്ള മെഡിക്കൽ സംഘം. വിവിധ മെഡിക്കൽ, സർജിക്കൽ വിഭാഗത്തിൽ നിന്നുള്ള 11 ഫിസിഷ്യന്മാരും കൺസൾട്ടന്റുമാരും അടങ്ങുന്ന മെഡിക്കൽ റിലീഫ് ടീം ഗസ്സയിലേക്ക് തിരിച്ചതായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ) വ്യക്തമാക്കി. ഏപ്രിൽ ഏഴുമുതൽ ഫലസ്തീനിലെ കുവൈത്ത് സ്പെഷലൈസ്ഡ് ആശുപത്രി, ഗസ്സ യൂറോപ്യൻ ആശുപത്രി എന്നിവിടങ്ങളിൽ ഇവരുടെ സേവനം ലഭ്യമാകും. ഉയർന്ന വിദഗ്ധരായ മെഡിക്കൽ, സർജിക്കൽ പ്രൊഫഷനലുകൾ ഉൾപ്പെടുന്നതാണ് മെഡിക്കൽ ടീമെന്ന് കെ.എസ്.ആർ ഡെപ്യൂട്ടി ജനറൽ ഡയറക്ടറും ടീം ലീഡറുമായ ഒമർ…