
കുവൈത്തിൽ ആദ്യമായി ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു
കുവൈത്തിൽ ആദ്യമായി ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. FM 93.3, AM 96.3 എന്നീ കുവൈത്ത് റേഡിയോയിൽ എല്ലാ ഞായറാഴ്ചയും രാത്രി 8:30 മുതൽ 9:00 വരെയാണ് പരിപാടി. ഏപ്രിൽ 21 മുതൽ ഹിന്ദി സംപ്രേക്ഷണം തുടങ്ങിയിട്ടുണ്ട്. കുവൈത്ത് റേഡിയോയിൽ ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ച കുവൈത്ത് ഇൻഫോർമേഷൻ മന്ത്രാലയത്തെ കുവൈത്തിലെ ഇന്ത്യൻ എംബസി അഭിനന്ദിച്ചു. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അഭിപ്രായപ്പെട്ടു. View this post…