കുവൈത്തിലെ പാർപ്പിട മേഖലയിൽ സുരക്ഷാ പരിശോധന ശക്തമാക്കുന്നു

രാ​ജ്യ​ത്ത് പാ​ര്‍പ്പി​ട മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്നു. അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും സു​ര​ക്ഷാ ചെ​ക്ക്പോ​യന്റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പൊ​തു സു​ര​ക്ഷ കാ​ര്യ​ങ്ങ​ളു​ടെ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ഹ​മ​ദ് അ​ൽ മു​നി​ഫി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന. സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും നി​യ​മ​വി​രു​ദ്ധ​രെ പി​ടി​കൂ​ടു​ന്ന​തി​നു​മാ​യി പാ​ർ​പ്പി​ട, വാ​ണി​ജ്യ മേ​ഖ​ല​ക​ളു​ടെ ക​വാ​ട​ങ്ങ​ളി​ലാ​കും സു​ര​ക്ഷ ചെ​ക്ക്പോ​യന്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മം​ഗഫി​ലെ ദാ​രു​ണ​മാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന്…

Read More

അഗ്നിശമന ലൈസൻസ് ഇല്ല ; കുവൈത്തിൽ 55 സ്ഥാപനങ്ങൾ അടച്ച് പൂട്ടി അധികൃതർ

അഗ്നിശമന ലൈസൻസില്ലാത്തതിനാൽ കുവൈത്തിലെ വിവിധ ഗവർണറേറ്റിലെ 55 സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ജനറൽ ഫയർഫോഴ്‌സാണ് മതിയായ ലൈസൻസും അവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾ പൂട്ടിയത്. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ജനറൽ ഫയർഫോഴ്‌സ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സ്ഥാപനങ്ങൾ മുന്നയിപ്പ് പാലിച്ചിരുന്നില്ല, ഇതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും എല്ലാ വാണിജ്യ സ്ഥാപനങ്ങളും അഗ്നി പ്രതിരോധ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ജനറൽ ഫയർഫോഴ്‌സ് പറഞ്ഞു….

Read More

കെട്ടിടങ്ങളെ ഫയർ അലറം അഗ്നിശമന സേനയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുമായി കുവൈത്ത്

അപകടം പോലെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള ഇടപെടൽ സാധ്യമാക്കാൻ കെട്ടിടങ്ങളുടെ ഫയർ അലാറം ജനറൽ ഫയർ ഫോഴ്‌സുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയുമായി കുവൈത്ത്. ഇതിനായി ജനറൽ ഫയർ ഫോഴ്‌സ് ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് സാങ്കേതിക സംഘത്തെ നിയോഗിച്ചു. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ഇതുവഴി സമൂഹ സുരക്ഷ വർദ്ധിപ്പിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് റിലേഷൻ അൻഡ് മീഡിയ ഡിപ്പാർട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഖാരിബ് പറഞ്ഞു….

Read More

വൈദ്യുതി ക്ഷാമം പരിഹരിക്കാൻ നടപടിയുമായി കുവൈത്ത്

വൈദ്യുതി ക്ഷാമം പരിഹരിക്കൻ ശക്തമായ നടപടികളുമായി കുവൈത്ത് വൈദ്യുതി മന്ത്രാലയം. കനത്ത ചൂടും പവർ സ്റ്റേഷൻ തകരാറിലായതുമാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ദിവസം രാജ്യത്തെ 40ലധികം സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു. വർദ്ധിച്ച വൈദ്യുതി ഉപഭോഗവും ഉയർന്ന താപനിലയും നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 52 ഡിഗ്രി സെൽഷ്യസായി ഉയർന്നിട്ടുണ്ട്. നിലവിൽ ഗൾഫ് ശൃംഖലയിൽ നിന്ന് ലഭിക്കുന്ന 400 മെഗാവാട്ട് ഊർജം രാജ്യത്തിന്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല. അടുത്ത…

Read More

കുവൈത്തിൽ കെട്ടിട നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുന്നു

രാജ്യത്ത് കെട്ടിട നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുന്നു. ഫ്‌ളാറ്റുകളുടെയും താമസയിടങ്ങളുടെയും ഭാഗമായുള്ള അനധികൃത നിർമിതികൾ പൊളിച്ചുനീക്കിതുടങ്ങി. അഥേസമയം കെട്ടിടങ്ങളുടെ ബേസ്‌മെന്റിലുള്ള എല്ലാ നിർമിതികളും ഉടനടി നീക്കം ചെയ്യാൻ അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല നിയമലംഘനം തുടരുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ഫ്‌ളാറ്റുകളുടെ ബേസ്‌മെന്റിലും പാർക്കിങ് ഇടങ്ങളിലും ഗ്ലാസ് ഇട്ട് മറക്കൽ, സ്ഥാപനങ്ങൾ നടത്താനും പരിപാടികൾ നടത്താനുമുള്ള ഹാളാക്കി മാറ്റൽ, സ്റ്റോർ സംവിധാനം ഒരുക്കൽ എന്നിവയെല്ലാം നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ ഇവ പൊളിച്ചു നീക്കുന്ന നടപടികൾ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Read More

കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തം ; സുരക്ഷാ വീഴചയുടെ പേരിൽ ഒരു സ്വദേശി പൗരനും ഒരു വിദേശി പൗരനും റിമാൻഡിൽ

കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലെന്ന് കുവൈത്ത് വാർത്താ ഏജൻസി. ഒരു കുവൈത്ത് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൂട്ട മരണത്തിന് കാരണമായ ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി. അതേസമയം തീപിടിത്തം ഉണ്ടായത് കെട്ടിടത്തിലെ ഗാര്‍ഡ് റൂമില്‍ നിന്നാണെന്ന് കുവൈത്ത് ഫയര്‍ഫോഴ്സ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ അപകടത്തിന് കാരണമായത് കെട്ടിടത്തിലെ ഇലക്ട്രിക് ഷോര്‍ട്ട്…

Read More

കുവൈത്തിലുണ്ടായ തീപിടുത്തം ; മരിച്ചവരുടെ എണ്ണം 50 ആയി , ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചെന്ന് കുവൈത്ത് മാധ്യമങ്ങൾ

കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. ഇയാൾക്കായുള്ള തിരിച്ചറിയൽ നടപടി പുരോ​ഗമിക്കുകയാണ്. 45 മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. വിദേശകാര്യ സഹമന്ത്രി ഉൾപ്പെടെ വിമാനത്തിലുണ്ട്. തമിഴ്നാട് സർക്കാർ അയച്ച ആംബുലൻസുകൾ നെടുമ്പാശേരിയിൽ എത്തിയിട്ടുണ്ട്. രാവിലെ 10.30ഓടു കൂടിയാണ് വിമാനം കൊച്ചിയിലെത്തുക. കൊച്ചിയിൽ 31 മൃതദേഹങ്ങളാണ് ഇറക്കുക. 23 മലയാളികളും 7 തമിഴ്നാട്…

Read More

കുവൈത്തിലെ തീപിടുത്തം ; മരിച്ച ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു

കുവൈത്തിലെ മംഗ​ഫിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഏഴ് മലയാളികൾ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ആകെ 49 പേർ മരിച്ചതായാണ് വിവരം. അതേസമയം, തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി വ്യോമസേനയുടെ സി-130 സൂപ്പർ ഹെർക്കുലീസ് വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു. ഡൽഹിയിലെ ഹിന്ദൻ വ്യോമകേന്ദ്രത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. അതിനിടെ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങുമായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി…

Read More

കുവൈറ്റ് തീപിടിത്തം; കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചെന്ന് സ്ഥിരീകരണം

കുവൈറ്റിലെ തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബൻ എന്ന സുഹൃത്ത് നാട്ടിൽ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചർച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റിൽ നിന്ന് സുഹൃത്ത് വിവരം അറിയിച്ചത്. കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ അറിയിച്ചിരുന്നു. ബിനോയ് തീപിടുത്തം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നു എന്നായിരുന്നു സംശയം. 5 ദിവസം മുമ്പാണ് ബിനോയ്…

Read More

കുവൈറ്റ് തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചെന്ന് നോർക്ക; ഏഴുപേരുടെ നില ഗുരുതരം

കുവൈറ്റിലെ അഹ്‌മ്മദി ഗവർണറേറ്റിലെ മാംഗഫിലെ കമ്പനി ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക സിഇഒ. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ അടക്കമുള്ള ഔദ്യോഗിക സ്ഥിരീകരണം വരുന്നതിനായി കാത്തിരിക്കുകയാണ്. കുവൈറ്റിലെ നോർക്ക ഹെൽപ് ഡെസ്‌ക്കാണ് 24 മലയാളികൾ മരിച്ചതായുള്ള വിവരം നൽകിയതെന്നും സിഇഒ വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റ് ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഏറ്റവും കുറഞ്ഞ സമയത്തിൽതന്നെ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സിഇഒ അറിയിച്ചു. 24 മലയാളികൾ മരണപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു….

Read More