
അപകടങ്ങളിൽ ഉടനടി ഇടപെടൽ ; ഫയർ അലാറം സംവിധാനം വൈകാതെ കുവൈത്തിൽ നടപ്പാക്കും
തീപിടിത്ത കേസുകളിൽ ഉടനടി ഇടപെടുന്നതിന് കെട്ടിടങ്ങളിലെ ഫയർ അലാറം സംവിധാനങ്ങൾ ഫയർഫോഴ്സ് സെന്റർ ഓഫിസുമായി ബന്ധിപ്പിക്കുന്ന നടപടി സജീവം. പദ്ധതിയിലൂടെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും സാമൂഹിക സുരക്ഷ കൈവരിക്കാനും കഴിയുമെന്ന് കുവൈത്ത് ഫയർഫോഴ്സ് ആക്ടിങ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് പറഞ്ഞു. പദ്ധതിയുടെ പ്രോജക്ട് സമർപ്പിക്കാൻ ഫയർഫോഴ്സ് നേരത്തെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. രാജ്യത്തെ 50,000 ത്തിലധികം കെട്ടിടങ്ങളെ പദ്ധതിയുടെ ഭാഗമായി സെൻട്രൽ കമാൻഡുമായി ബന്ധിപ്പിക്കും. പുതിയതും പഴയതുമായ കെട്ടിടങ്ങൾ, ഫയർ അലാറം…