
കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ വിസമാറ്റം ; ഉത്തരവ് വൈകാതെ പുറത്തിങ്ങിയേക്കും
ഗാർഹിക തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അനുവദിക്കുന്ന നിയമം ഉടൻ നടപ്പിലാകും. നിയമത്തിന്റെ അന്തിമ മിനുക്കുപണികൾ നടത്താനുള്ള ശ്രമത്തിലാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. തീരുമാനം അന്തിമഘട്ടത്തിലാണ്. അടുത്ത ആഴ്ചയോടെ നിയമം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവൺമെന്റ് പ്രോജക്ടുകൾ, എസ്.എം.ഇകൾ (ചെറുകിട, ഇടത്തരം സംരംഭങ്ങൾ), അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലകൾ എന്നിങ്ങനെ ഗാർഹിക തൊഴിലാളിയുടെ വർക്ക് പെർമിറ്റ് സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് അനുവദനീയമാകും. പെർമിറ്റ് മാറുന്ന തൊഴിലാളി കുറഞ്ഞത് ഒരു വർഷമെങ്കിലും ഗാർഹിക തൊഴിലാളിയായി പ്രവർത്തിച്ചിരിക്കണം എന്നത്…