
കുവൈത്തിൽ സുരക്ഷാ പരിശോധന കർശനമായി തുടരുന്നു ; നിരവധി പ്രവാസികൾ പിടിയിൽ
പൊതുമാപ്പ് അവസാനിച്ചതോടെ താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ തുടർച്ചയായി നടന്ന് വരുന്ന പരിശോധനയിൽ നിരവധി പ്രവാസികൾ പിടിയിലായി. നടപടികൾക്ക് ശേഷം ഇവരെ കുവൈത്തിൽ നിന്ന് നാടുകടത്തും. അനധികൃതമായി കഴിയുന്നവരെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച ഗവർണറേറ്റിന്റെ വിവിധ മേഖലകളിൽ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് വ്യാപകമായ പരിശോധന നടത്തി.നിരവധി പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായത്. നിരത്തുകളിലും വാഹനങ്ങളിലുമടക്കം…