കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചു

കുവൈത്തിൽ ഗാർഹിക വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്ന കാലാവധി അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയായിരുന്നു ആനുകൂല്യം ലഭ്യമായത്. ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിലവിലെ തൊഴിലുടമയുടെ കൂടെ ജോലി പൂർത്തിയാക്കിയവർക്കായിരുന്നു സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന് അനുമതി നൽകിയത്. രാജ്യത്തെ തൊഴിൽ വിപണിയുടെ വർധിച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനം നടപ്പാക്കിയത്. സർക്കാറിൻറെ കണക്കുകൾ പ്രകാരം ഗാർഹികതൊഴിലാളികളിൽ 45 ശതമാനവും ഇന്ത്യക്കാരാണ്. വീട്ടുജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് വിദേശികളാണ്…

Read More

കുവൈത്തിൽ ആഫിയ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

ആഫിയ ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇൻഷുറൻസ് പ്രോഗ്രാം നടപ്പിലാക്കുന്നതിലും കരാർ നീട്ടുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നതിലും കമ്പനി പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ഇൻഷുറൻസ് പരിരക്ഷയും റീഇൻഷുറർമാരിൽ നിന്നുള്ള ഗ്യാരണ്ടി ഉത്തരവാദിത്തവും കമ്പനി നേരത്തെ ഒഴിഞ്ഞിരുന്നു. ഫത്‌വ, ലെജിസ്ലേഷൻ അതോറിറ്റി തുടങ്ങിയ സർക്കാർ ഏജൻസികളുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അതിനിടെ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും കരാർ ലംഘനം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള എല്ലാ നിയമ മാർഗങ്ങളും…

Read More

ഇന്ത്യയും കുവൈത്തും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിൽ വൻ വർദ്ധനവ്

ഇന്ത്യയും കുവൈത്തും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിൽ വൻ വർദ്ധനവ്. കുവൈത്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2023-24 സാമ്പത്തിക വർഷത്തിൽ 34.78 ശതമാനം ഉയർന്ന് 2.10 ബില്യൺ ഡോളറിലെത്തി. 2022 ൽ ഇരു രാജ്യങ്ങളും തമിലുള്ള എണ്ണ ഇതര വ്യാപാരം രണ്ടു ബില്യൺ യു.എസ് ഡോളർ കവിഞ്ഞപ്പോൾ, 2023ൽ ഏഴു ശതമാനം വളർച്ചയുമുണ്ടായി. കുവൈത്തിൽ നടന്ന ഇന്ത്യ-കുവൈത്ത് ബയർ-സെല്ലർ മീറ്റിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട്സ് ഓർഗനൈസേഷൻ പ്രസിഡന്റ് ഇസ്രാർ അഹമ്മദും ഭക്ഷ്യ-കാർഷിക മേഖലകളിലെ 30 ഇന്ത്യൻ…

Read More

കുവൈത്തിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്തവർക്ക് ഗവൺമെന്റ് സേവനങ്ങൾ നിർത്തിവെക്കും

ബയോമെട്രിക് വിരലടയാളം സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്ത സ്വദേശികൾക്കും വിദേശികൾക്കുമുള്ള സർക്കാർ സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രവാസികളുടെ ബയോമെട്രിക്‌സ് പൂർത്തിയാക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവർ സമയ പരിധിക്കുള്ളിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. കുവൈത്ത് പൗരന്മാർക്ക് 2024 സെപ്റ്റംബർ 30 വരെയാണ് സമയപരിധി. നിലവിൽ എട്ട് ലക്ഷം പ്രവാസികളും, ഒന്നേ മുക്കാൽ ലക്ഷം കുവൈത്തികളും ബയോമെട്രിക്‌സ് പൂർത്തിയാക്കാൻ ബാക്കിയുണ്ട്. രജിസ്റ്റർ ചെയ്യാത്ത സ്വദേശികളുടെ ബാങ്ക് ഇടപാടുകൾ നിയന്ത്രിക്കുന്നത്…

Read More

കുവൈത്തിലെ ബയോമെട്രിക് സെന്ററുകൾ രാത്രി 10:00 വരെ പ്രവർത്തിക്കും

കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഐഡന്റിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങൾ ആഴ്ചയിലുടനീളം 8:00 AM മുതൽ 10:00 PM വരെ പ്രവർത്തിക്കും. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സൗകര്യമൊരുക്കാനുമാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

Read More

ആശുപത്രികളിൽ 48 മണിക്കൂർ പാർക്കിംഗ് പരിധി നിശ്ചയിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്തിലുടനീളമുള്ള ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, പ്രത്യേക മെഡിക്കൽ സെന്ററുകൾ എന്നിവിടങ്ങളിൽ വാഹന പാർക്കിംഗ് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. ഏത് സാഹചര്യത്തിലും 48 മണിക്കൂറിൽ കൂടുതൽ വാഹനങ്ങൾ ഈ പാർക്കിംഗ് സൗകര്യങ്ങളിൽ നിർത്താൻ പാടില്ലെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്കും പുറത്തേക്കും വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും, തിരക്ക് ഒഴിവാക്കുന്നതിനും, രോഗികൾക്കും സന്ദർശകർക്കും ആരോഗ്യ പ്രവർത്തകർക്കും പാർക്കിംഗ് സ്ഥലങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിന്, ആശുപത്രികളിലെയും…

Read More

കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരെന്ന പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ്; മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥരെന്ന പേരിൽ ആൾമാറാട്ടം നടത്തി തട്ടിപ്പു നടത്തുന്നതായി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സുരക്ഷാ ഉദ്യോഗസഥരുടെ വസ്ത്രങ്ങളും ചിഹ്നങ്ങളും അണിഞ്ഞ് ഫോണിൽ വീഡിയോ കോൾ വിളിച്ചാണ് സംഘം ഇരകളെ വീഴ്ത്തുന്നത്. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നാണെന്ന ധാരണയിൽ ഇവരെ വിശ്വസിച്ച് ബാങ്ക് വിവരങ്ങളും ഒ.ടി.പികളും കൈമാറുന്നവർക്ക് പണം നഷ്ടപ്പെടും. ഇത്തരം വഞ്ചനാപരമായ സംഘങ്ങളുടെ കെണിയിൽ വീഴരുതെന്ന് പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ പുറത്തിറക്കിയ പത്രക്കുറിപ്പിൽ മന്ത്രാലയം…

Read More

സ്പെയിനിലെ ഗൾഫ് റിയൽ എസ്റ്റേറ്റുകാരിൽ കുവൈത്തികൾ ഒന്നാമത്

സ്പെയിനിലെ ഗൾഫ് റിയൽ എസ്റ്റേറ്റുകാരിൽ കുവൈത്തികൾ ഒന്നാമത്. സ്പെയിനിലെ 7,000ത്തിലധികം സ്വത്തുക്കളാണ് കുവൈത്തികളുടെ ഉടമസ്ഥതയിലുള്ളതെന്ന് കുവൈത്ത് എംബസി രേഖകൾ വ്യക്തമാക്കുന്നു. സുരക്ഷാ സാഹചര്യം, മത്സരാധിഷ്ഠിത വിലകൾ, റെസിഡൻഷ്യൽ പ്രോജക്റ്റുകളുടെ ഗുണനിലവാരം എന്നിവ കാരണം കുവൈത്തികളുടെ പ്രിയപ്പെട്ട യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് സ്പെയിനെന്ന് മാഡ്രിഡിലെ കുവൈത്ത് അംബാസഡർ ഖലീഫ അൽ ഖറാഫി പറഞ്ഞതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കോവിഡിന് ശേഷം പ്രതിവർഷം 45- 50 പ്രോപ്പർട്ടികളാണ് കുവൈത്തികൾ വാങ്ങുന്നത്. 2004നെ അപേക്ഷിച്ച് 2024ലെ ഇടപാടുകൾ 20 ശതമാനം…

Read More

ലൈസൻസ് പുതുക്കാൻ കമ്പനികൾ ‘യഥാർത്ഥ ഗുണഭോക്താവിനെ’ വെളിപ്പെടുത്തണം: കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം

ലൈസൻസ് പുതുക്കാനായി എല്ലാ കമ്പനികളും ‘യഥാർത്ഥ ഗുണഭോക്താവിനെ’ വെളിപ്പെടുത്തണമെന്ന് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. സാമ്പത്തികമായ ഇടപാടുകളിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ ഹാർസ് പറഞ്ഞു. ഇതോടെ ഗവൺമെൻറ് ഏജൻസികൾക്കും ജുഡീഷ്യൽ അധികാരികൾക്കും റെഗുലേറ്ററി ബോഡികൾക്കും ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനി ഉടമകളായ കുവൈത്തികളല്ലാത്തവരുടെ പേര്, സിവിൽ ഐഡി നമ്പർ, ഇമെയിൽ, ഫോൺ നമ്പർ, പാസ്പോർട്ട് നമ്പർ തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. വാണിജ്യ മന്ത്രാലയത്തിന്റെ കൊമേഴ്സ്യൽ…

Read More

ജൂൺ ഒന്ന്‌ മുതൽ ആഗസ്റ്റ് 15 വരെ കുവൈത്ത് വിമാനത്താവളം വഴി സഞ്ചരിച്ചത് 3.5 ദശലക്ഷത്തിലധികം യാത്രക്കാർ

കുവൈത്ത് വിമാനത്താവളം വഴി കഴിഞ്ഞ ജൂൺ ഒന്ന്‌ മുതൽ ആഗസ്റ്റ് 15 വരെ 3.5 ദശലക്ഷത്തിലധികം യാത്രക്കാർ സഞ്ചരിച്ചു. രാജ്യത്ത് നിന്ന് പുറപ്പെടുന്ന വിമാനത്തിൽ 1,919,727 പേർ യാത്ര ചെയ്തപ്പോൾ 1,652,261 യാത്രക്കാർ രാജ്യത്തെത്തി. കഴിഞ്ഞ മാസം 12,940 വിമാനങ്ങൾ പുറപ്പെട്ടപ്പോൾ 12,938 വിമാനങ്ങൾ കുവൈത്തിലെത്തി. ജൂൺ 1 മുതൽ ആഗസ്റ്റ് 15 വരെ 25,878 വിമാനങ്ങളാണ് ഡിജിസിഎയുടെ മേൽനോട്ടത്തിൽ ആകെ സർവീസ് നടത്തിയത്. സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, ദുബൈ,ഇറാൻ, ലണ്ടൻ എന്നിവയായിരുന്നു ഇക്കാലയളവിൽ കുവൈത്തിൽ…

Read More