
സമൂഹ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ
സമൂഹമാധ്യങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി അധികൃതർ. വാട്ട്സ്ആപ്, ഇ-മെയിലുകൾ, വെബ്സൈറ്റുകൾ എന്നിവയിലൂടെ വർധിച്ചുവരുന്ന വഞ്ചന, തട്ടിപ്പ് ശ്രമങ്ങൾ എന്നിവയെക്കുറിച്ച് വാണിജ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. രജിസ്റ്റർ ചെയ്യാത്ത നമ്പറുകൾ, വ്യാജ കമ്പനികൾ, സംശയാസ്പദമായ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വലവിരിക്കുന്നതായും ഇത്തരം വഞ്ചനക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ഉണർത്തി. അജ്ഞാതരായ കക്ഷികൾക്ക് വാചക സന്ദേശങ്ങളിലൂടെയോ വാട്സ്ആപ് വഴിയോ വ്യക്തിഗത വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ പങ്കിടരുതെന്ന് മന്ത്രാലയം അഭ്യർഥിച്ചു….