വാളയാർ കേസ്; അച്ഛനും അമ്മയും പ്രതികൾ: കുറ്റപത്രം സമർപ്പിച്ച് സിബിഐ

വാളയാർ കേസിൽ മരിച്ച പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർച്ച് കുറ്റപത്രം സമർപ്പിച്ച് സിബിഐ. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയിൽ സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയത്.  നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പ്രദേശ…

Read More

ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകരുതെന്ന് കോടതിയിൽ വാദിച്ച് പ്രോസിക്യൂഷൻ ; പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയെന്ന് പ്രതിഭാഗം

ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരിക്കെതിരെ ആരോപണം ഉന്നയിച്ചും ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. രൂക്ഷമായ വാദ പ്രതിവാദമാണ് കോടതിയിൽ നടന്നത്. ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിൽ വിടണോ റിമാന്‍ഡ് ചെയ്യണോ അതോ ജാമ്യം നൽകണോയെന്ന കാര്യത്തിൽ കോടതി അൽപ്പസമയത്തിനകം വിധി പറയും. പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്ന് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ.രാമൻ പിള്ള വാദിച്ചു. മുഴുനീളം സമൂഹമാധ്യമങ്ങളിൽ,…

Read More

വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു ; കോൺഗ്രസ് നേതാവും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ശ്രീകണ്ഠൻ അറസ്റ്റിൽ

തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവും ഇതേ പഞ്ചായത്തിലെ വൈസ് പ്രസിഡൻ്റുമായ വെള്ളനാട് ശ്രീകണ്ഠൻ അറസ്റ്റിൽ. പഞ്ചായത്ത് സെക്രട്ടറി എൽ സിന്ധുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഡിസംബർ ആറിന് നടന്ന സംഭവത്തിൽ ശ്രീകണ്ഠൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധിക്ക് കാത്ത് നിൽക്കാതെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിസംബർ ആറിനാണ് സംഭവം നടന്നത്. പഞ്ചായത്തിലെ സെക്രട്ടറിയുടെ ക്യാബിനിൽ…

Read More

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ ; കോൺഗ്രസ് നേതാക്കൾക്ക് പങ്ക് , ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിലേക്ക് നയിച്ച സാമ്പത്തിക പ്രതിസന്ധി കോൺഗ്രസ് നേതാക്കളുടെ അറിവോടെയുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. കോൺഗ്രസ്‌ നേതാക്കൾ കുടുംബത്തെ അവഹേളിക്കുന്നുവെന്നും സംഭവം ഒരു കൊലപാതകം ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറ‌ഞ്ഞു. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അതാണ്‌ നടക്കുന്നതെന്നും ഐ.സി ബാലകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെക്കണം അദ്ദേഹം കൂട്ടിച്ചേർത്തു പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഐഎം നേരത്തെ പറഞ്ഞത് ശരിവെക്കുന്നതാണ് കോടതി വിധിയെന്നും എംവി ഗോവിനന്ദൻ പറ‌ഞ്ഞു. സിബിഐ യുടെ രാഷ്ട്രീയ…

Read More

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചുള്ള കോൺഗ്രസ് നേതാക്കളുടെ നീക്കം ; തദ്ദേശ , നിയമസഭാ തെരഞ്ഞെടുപ്പുകൾ ആദ്യ ലക്ഷ്യം, മുഖ്യമന്ത്രി സ്ഥാനം പിന്നീടെന്ന് എ.കെ ആൻ്റണി

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന നീക്കങ്ങൾക്കെതിരെ വടിയെടുത്ത് മുതിർന്ന നേതാവ് എ.കെ.ആന്‍റണി. ഇപ്പോഴത്തെ ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമായിരിക്കണമെന്ന് നേതാക്കളെ ഉപദേശിച്ച ആന്‍റണി , 2026 അവിടെ നിൽക്കട്ടെ എന്ന്കൂടി പറഞ്ഞ് വെച്ചു. മത- സാമൂദായിക സംഘടനകളുടെ പിന്തുണ തനിക്കാണെന്ന് തെളിയാക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ നെട്ടോട്ടം ഓടുന്നതിനിടെയാണ് എ.കെ ആൻ്റണിയുടെ കുത്ത് . എൻ്റെ ഉപദേശം വേണമെങ്കിൽ സ്വീകരിക്കാം . വേണ്ടെങ്കിൽ തള്ളാം എന്ന വാചകത്തിലുമുണ്ട് അത്യപ്തിയുടെ ആഴം. അധികം എടുത്ത്…

Read More

‘മാപ്പ് പറയാൻ തയ്യാറായില്ലേ; വെറുതേ അദ്ദേഹത്തെ മൂന്നുവർഷം ജയിലിലിടണോ?’: ബോച്ചെയെ ന്യായീകരിച്ച് രാഹുൽ ഈശ്വർ

ഹണി റോസ് ബോച്ചെ വിഷയത്തിൽ തന്റെ നിലപാടിലുറച്ച് രാഹുൽ ഈശ്വർ. ഹണി റോസിന്റെ വസ്‌ത്രധാരണവും അവർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വൾഗറാണ്. ബോബി ചെമ്മണ്ണൂർ മാപ്പ് പറയാൻ തയ്യാറായിട്ടും അദ്ദേഹത്തെ മൂന്ന് വർഷം ജയിലിൽ അടയ്‌ക്കണോ എന്നും രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ഈശ്വറിന്റെ വാക്കുകൾ: ഹണി റോസിനോട് ബഹുമാനമാണ്. നാളെ അവരുടെ സിനിമ റിലീസാവുന്നുണ്ട്. അതിന് ആശംസകൾ അറിയിക്കുന്നു. ഹണി റോസിനെ വിമർശിക്കുന്ന ഒരുപാടുപേരുണ്ട്. അവരുടെ വസ്‌ത്രധാരണം പരിധികൾ കടക്കുന്നു, സഭ്യതയില്ലാത്തതും വൾഗറുമാണ്. വൾഗർ ആംഗിളുകളിലുള്ള…

Read More

കെ എഫ് സിയുടെ നിക്ഷേപത്തിന് പിന്നിൽ കമ്മീഷൻ ഇടപാട് ; ധനമന്ത്രിമാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

കെഎഫ്‌സിയിലെ പാർട്ടി ബന്ധുക്കളുടെ കമ്മീഷൻ ഇടപാടാണ് ആർസിഎഫ്എൽ നിക്ഷേപത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിൻ്റെ അറിവോടെയാണ് ഇത് നടന്നത്. കരുതൽ ധനം സൂക്ഷിക്കണം എന്ന വ്യവസ്ഥ ലംഘിച്ചാണ് നിക്ഷേപം നടത്തിയത്. സെബിയുടെ ഗ്യാരൻ്റി ഇല്ലെന്ന് നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ പ്രോസ്‌പെക്ടസിൽ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ ബാങ്കിൽ സൂക്ഷിച്ചിരുന്ന കരുതൽ ധനമാണ് അനിൽ അംബാനിയുടെ മുങ്ങി കൊണ്ടിരുന്ന സ്ഥാപനത്തിൽ കെഎഫ്‌സി നിക്ഷേപിച്ചതെന്ന് വിഡി സതീശൻ. വെറും 0.21…

Read More

നടി ഹണി റോസിൻ്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല ; ബോബി ചെമ്മണ്ണൂരിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്ന് കൊച്ചി എസിപി

നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസിപി കെ ജയകുമാർ. കൃത്യമായ ഡിജിറ്റൽ തെളിവുകൾ പൊലീസ് ഹാജരാക്കും. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ പരിഗണനയിലുണ്ടെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു. ബോബി ചെമ്മണ്ണൂരിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹണിറോസിൻ്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും എസിപി പറഞ്ഞു. അതേസമയം, റിലീസ് ചെയ്യാൻ ഇരിക്കുന്ന സിനിമയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ഹണി…

Read More

ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി.സുധാകരൻ ; ആലപ്പുഴയിൽ ആയിരുന്നെങ്കിൽ തല്ലിയേനെ എന്നും പ്രതികരണം

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. ബോബി ചെമ്മണ്ണൂരിന് പണത്തിൻ്റെ അഹങ്കാരമെന്നും എന്തും ചെയ്യാമെന്ന തോന്നലാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയനെയെന്നും അദ്ദേഹം പറഞ്ഞു. കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ച് വർഷം മുൻപ് തന്നെ ഞാൻ എൻറെ ഭാര്യയോട് അവൻ പരമനാറിയാണെന്ന് പറഞ്ഞിരുന്നു. അയാൾ പ്രാകൃതനും കാടനുമാണ്. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ,…

Read More

മാപ്പ് പറയാൻ താൻ തെറ്റൊന്നും ചെയ്തിട്ടില്ല ; ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി

മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് ബോബി ചെമ്മണ്ണൂർ. നടി ഹണി റോസ് നൽകിയ ലൈം​ഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയും കോടതി പരി​ഗണിക്കും. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് ഇന്നലെ പോലീസിന് ലഭിച്ചതായി കൊച്ചി ഡിസിപി ജിജി അശ്വതി പറഞ്ഞു. അത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ…

Read More