
ആത്മഹത്യാ പ്രേരണ: കുറ്റാരോപിതരായ നേതാക്കൾക്കെതിരെ തത്കാലം പാർട്ടി നടപടിയില്ല
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻറെ ആത്മഹത്യയിൽ സംസ്ഥാന സർക്കാരിൻറെ അന്വേഷണം നടക്കട്ടെയെന്ന് കോൺഗ്രസ് നേതൃത്വം. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അന്വേഷിക്കട്ടെയെന്നും എന്നാൽ സംസ്ഥാന സർക്കാർ കേസിനെ രാഷ്ട്രീയമായി കാണരുതെന്നുമാണ് പാർട്ടിക്കുള്ളിലെ അഭിപ്രായം. വിജയൻ്റെയും മകൻ്റെയും മരണത്തിൽ വയനാട് ഡിസിസി പ്രസിഡൻ്റിനും എംഎൽഎ ഐ സി ബാലകൃഷ്ണനുമെതിരെയാണ് പൊലീസ് ആത്മഹത്യാ പ്രേരണ കേസെടുത്തത്. ഇപ്പോഴത്തെ സാഹചര്യത്തിൽ നേതാക്കൾക്കെതിരെ നടപടി ഉണ്ടാവില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമേ നടപടി കാര്യത്തിൽ തീരുമാനം എടുക്കൂവെന്നാണ് പാർട്ടി നിലപാട്. എഐസിസി കൂടി…