പീച്ചി ഡാം റിസർവോയറിൽ 4 പെൺകുട്ടികൾ കാൽവഴുതി വീണു; 3 പേരുടെ നില ഗുരുതരം

തൃശൂർ പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കുന്നതിനിടെ നാല് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. നാലു പേരെയും നാട്ടുകാർ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലാക്കി. മൂന്നു പേരുടെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. പാറയിൽ കാൽവഴുതിയാണ് ഇവർ വീണത്. സുഹൃത്തിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ഇവർ പീച്ചി ഡാം സന്ദർശിച്ചത്.

Read More

അരീക്കോട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; അകന്ന ബന്ധുക്കളുമടക്കം 8 പേർക്കെതിരെ പരാതി

മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്നു പരാതി. അരീക്കോടാണ് സംഭവം. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണു പരാതി. 36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണു പരാതി. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്‌തു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കി യുവതിയുടെ 15 പവൻ സ്വർണം ഇവർ കവർന്നിട്ടുണ്ട്. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി നൽകിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മാനസിക വെല്ലുവിളിയുള്ളതു തിരിച്ചറിഞ്ഞാണു പ്രതികള്‍…

Read More

‘5 വർഷം ഈ പീഡനം ആരും അറിഞ്ഞില്ലെന്നത് ഭയപ്പെടുത്തുന്നത്, കുട്ടികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍തലത്തില്‍ ജാഗരൂകമായ ഇടപെടല്‍ അനിവാര്യം’; വിഡി സതീശൻ

പത്തനംതിട്ടയിലെ പീഡനക്കേസ് അന്വേഷണത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ് ഐ ടി രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തോളം പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, കുട്ടികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍തലത്തില്‍ ജാഗരൂകമായ ഇടപെടല്‍ അനിവാര്യമെന്നും പറഞ്ഞു. അഞ്ച് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും കേരള സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.  വിഡി സതീശന്‍റെ വാക്കുകൾ…

Read More

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും; യു പ്രതിഭയും അരുണ്‍കുമാറും ജില്ലാ കമ്മിറ്റിയിൽ

ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. മൂന്നാം തവണയാണ് ആർ നാസർ ജില്ലാ സെക്രട്ടറിയാകുന്നത്. കായംകുളം എംഎൽഎ യു പ്രതിഭയെയും മാവേലിക്കര എംഎൽഎ എംഎസ് അരുണ്‍കുമാറിനെയും ഉൾപ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അതേസമയം, ജില്ലാ കമ്മിറ്റിയിൽ നിന്ന് അഞ്ചുപേരെ ഒഴിവാക്കി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുഴുവൻ സമയവും പങ്കെടുത്ത ആലപ്പുഴ ജില്ലാ സമ്മേളനത്തിനൊടുവിലാണ് ആർ നാസർ മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടത്. നാസറിന്‍റെ പേരല്ലാതെ…

Read More

ബിഷപ്പ് ഹൗസ് സംഘർഷം; വൈദികർക്കെതിരെ 3 കേസുകൾ കൂടി, 21 പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ കുർബാന തർക്കത്തിന്റെ പേരിൽ അതിക്രമിച്ച്‌ കയറി സംഘർഷമുണ്ടാക്കിയതിൽ വൈദികർക്കെതിരെ 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് വൈദികർക്കെതിരെ പുതിയ കേസുകൾ. നാശനഷ്ടങ്ങളുണ്ടാക്കിയതിന് 21 വൈദികർക്കെതിരെ കേസെടുത്തു. എസ്ഐ അടക്കമുള്ള പൊലീസുകാരെ ആക്രമിച്ചതിന് 20 വൈദികർക്കെതിരെയും കേസെടുത്തു. വഴി തടഞ്ഞ് സമരം ചെയ്തതിനും കേസുണ്ട്. ഇതോടെ ബിഷപ്പ് ഹൌസ് സംഘർഷത്തിൽ മൊത്തം നാല് കേസുകളാണ് വൈദികർക്കെതിരെ രജിസ്റ്റർ ചെയ്തത്. അതേ സമയം…

Read More

പത്തനംതിട്ട പീഡനം: 13 പേർ കസ്റ്റഡിയിൽ, പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ

പത്തനംതിട്ട കൂട്ട ബലാൽസംഗ കേസുകളിൽ 13 പേർ കൂടി കസ്റ്റഡിയിൽ. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. എഫ്ഐആറുകളുടെ എണ്ണം ഒൻപതായി. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ചില ആളുകൾ ജില്ലയ്ക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും. പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് പൊലീസ് കണ്ടെത്തി. വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ…

Read More

ചക്രവാതചുഴിയുടെ സ്വാധീനം; കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴ സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ വീണ്ടും മഴ ആരംഭിച്ചു. കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാന മടക്കമുള്ള വിവിധ ജില്ലകളിൽ ശനിയാഴ്ച രാത്രിയോടെ ഇടത്തരം മഴ അനുഭവപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ ലഭിച്ചത്. ജനുവരി 13, 14 തീയതികളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read More

കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

‍‍കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തിരുപുറം ആര്‍.സി. ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് സമീപത്ത് ഒതുക്കിനിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബസ് മുഴുവന്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

Read More

പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ മർദ്ദിച്ച സംഭവം; സംസ്ഥാനത്ത് തിങ്കളാഴ്ച പമ്പ് ഉടമകളുടെ സമരം

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ പെട്രോൾ പമ്പുകൾ അടച്ചിടും. ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവർമാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഇന്ന് വൈകിട്ട് നാല് മുതൽ ആറ് വരെ കോഴിക്കോട് ജില്ലയിലെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുകയാണ്. കോഴിക്കോട് എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്ന് ഇന്ധനം എത്തിച്ച് നൽകുന്ന ലോറി ഡ്രൈവറുമായി അസോസിയേഷന് ചില…

Read More