
ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശം; പരാതി കിട്ടിയാൽ രാഹുൽ ഈശ്വറിനെതിരെ നടപടിയെന്ന് പി സതീദേവി
ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കോടീശ്വരനായ ആളെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവന്നത് തന്നെ സന്തോഷമുണ്ട്. തെറ്റ് ഏറ്റ് പറഞ്ഞ പശ്ചാത്തലത്തിൽ ആണ് ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം അനുവദിച്ചത്. കോടതി നടപടി സമൂഹത്തിന് നൽകുന്ന ശക്തമായ സന്ദേശമാണ്. സ്ത്രീക്ക് അന്തസോടെ പൊതു ഇടത്തിൽ ഇടപെടാനുള്ള തുടക്കം കുറിക്കൽ ആകും…