ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പ് പറയണം ; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ വീണ്ടും കടുപ്പിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ഇന്നലെ പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി നിയമത്തിനു മുകളിലാണോ എന്നും ചോദിച്ചു. ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങാത്തതിൽ ഒരു തരത്തിലും ഉള്ള ന്യായീകരണവും ഇല്ല. സീനിയർ കൗൺസിൽ രാമൻ പിള്ള കോടതിയിലേക്ക് വരേണ്ടതില്ല. ബോച്ചെ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ്…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി മുംബൈ മാരത്തൺ ഓടാൻ ഒരുങ്ങുന്നു

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഓയും ആയ ഡോ.കെ.എം എബ്രഹാം വിഖ്യാതമായ മുംബൈ മാരത്തോൺ ഓടാനൊരുങ്ങുന്നു. വൻ നാശം വിതച്ച ചൂരൽ മല ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ. കെ. എം. എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. 42കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ജനുവരി 19 ന് നടക്കുന്ന മുംബൈ മാരത്തൺ. വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ജഴ്സി ധരിച്ചാണ് ഡോ. കെ.എം. എബ്രഹാം മാരത്തണിൽ…

Read More

നാട്ടിൽ എപ്പോഴെങ്കിലും വന്നുപോകുന്നയാൾ; ആര്യാടൻ ഷൗക്കത്തിന് നിലമ്പൂരിലെ കാര്യങ്ങളറിയില്ലെന്ന് അൻവർ

കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെതിരെ രൂക്ഷ വിമ‍ർശനവുമായി പിവി അൻവർ. ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ എപ്പോഴെങ്കിലും വന്നു പോകുന്ന ആളാണെന്നും വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ ഇടപെട്ടില്ലെന്ന് പറയുന്നത് സ്ഥിരമായി നാട്ടിലില്ലാത്തത് കൊണ്ടാണെന്നും അൻവർ കുറ്റപ്പെടുത്തി. നാട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നും ആര്യാടൻ ഷൗക്കത്ത് അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്നതാണ് അൻവറിൻ്റെ പ്രതികരണം. ആര്യാടൻ ഷൗക്കത്തിനെ തള്ളി വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നാണ് അൻവർ ആവശ്യപ്പെട്ടത്. തൻ്റെ ഈ അഭ്യർത്ഥന തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ആൾക്കുള്ള അവസാന ആഗ്രഹം പറയാനുള്ള…

Read More

നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും; നയപ്രഖ്യാപനത്തിന്‍റെ കരട് അംഗീകരിച്ച് പുതിയ ഗവർണർ

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. നയപ്രഖ്യാപനത്തിന്‍റെ കരട് അംഗീകരിച്ച പുതിയ ഗവർണ്ണർ നിലവിൽ സർക്കാരുമായി ഏറ്റുമുട്ടലിന്‍റെ സൂചന നൽകുന്നില്ല. വന നിയമ ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ വരുന്നില്ലെങ്കിലും ഇതടക്കമുള്ള വിവാദ വിഷയങ്ങൾ ചർച്ചയാകും. സഭാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമായിരുന്നു കഴിഞ്ഞ തവണ.  സർക്കാരുമായി പൊരിഞ്ഞ പോരിലായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഒരു മിനുട്ട് 17 സെക്കൻഡിൽ ചടങ്ങ് തീർത്തു. പുതിയ ഗവർണ്ണർ രാജേന്ദ്ര ആർലേക്ക‌ർ തുടക്കത്തിൽ അനുനയ…

Read More

ഒപ്പം നിൽക്കാൻ ആവശ്യപ്പെട്ട് പാലക്കാട്ടെ കോൺഗ്രസ് വിമതൻ എ.വി ഗോപിനാഥിനെ കണ്ട് അൻവർ; താത്പര്യമില്ല, ആവശ്യം തള്ളി ഗോപിനാഥ്

തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായ പിവി അൻവർ പാലക്കാട്ടെ കോൺഗ്രസ് വിമതൻ എവി ഗോപിനാഥിനെ കണ്ട് ഒപ്പം നിൽക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ അൻവറിൻ്റെ ആവശ്യം തള്ളിയ എ വി ഗോപിനാഥ് താത്പര്യമില്ലെന്ന് അറിയിച്ചു. ഇന്നലെ രാത്രി എ വി ഗോപിനാഥിൻ്റെ വീട്ടിൽ നേരിട്ടെത്തിയാണ് പി വി അൻവർ ച‍ർച്ച നടത്തിയത്.  എം എൽ എ സ്ഥാനം രാജിവച്ചശേഷം പി വി അൻവർ നിലമ്പൂരിൽ തിരിച്ചെത്തിയിട്ടുണ്ട്. തൻ്റെ ഭാവി പ്രവർത്തനം വിശദീകരിക്കാൻ അദ്ദേഹം രാവിലെ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്….

Read More

കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്; ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാൻ കഴിയും;വിമർശിച്ച് ഹൈക്കോടതി

നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള റിലീസ് ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും ബോബി ചെമ്മണ്ണൂർ നാടകം കളിക്കരുതെന്നും കോടതി പറഞ്ഞു.  വേണ്ടിവന്നാൽ താൻ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം ക്യാൻസൽ ചെയ്യും. കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്. കഥമെനയാൻ ശ്രമിക്കുകയാണോ. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമം. ബോബി ചെമ്മണ്ണൂരിനെ…

Read More

ജയിൽ നിന്ന് പുറത്തിറങ്ങി ബോബി ചെമ്മണ്ണൂർ; ഇന്നലെ പുറത്തിറങ്ങാതിരുന്നത് സഹതടവുകാരെ സഹായിക്കാനാണെന്ന് ബോബിയുടെ പ്രതികരണം

ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി. ഇന്നലെ പുറത്തിറങ്ങാതിരുന്നത് ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം. നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്നതോടെ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളിൽ ബോബി സ്വയം പുറത്തിറങ്ങാൻ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ്…

Read More

ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ; ബോബിക്ക് കോടതിയുടെ രൂക്ഷവിമർശനം

നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേസന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു.ബോഡി ഷെയ്മിങ് സമൂഹത്തിന് ഉൾകൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഇന്ന് കേസ് പരിഗണിക്കവെ ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. പൊലീസിന് കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയിൽ നിന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂർ​ ചെയ്തതെന്നും വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി….

Read More

കൂറ്റൻ തിരമാലയുമായി കള്ളക്കടൽ വീണ്ടും; ‘ബീച്ചിൽ പോകരുത്’: മുന്നറിയിപ്പുമായി സമുദ്ര സ്ഥിതി പഠന-ഗവേഷണ കേന്ദ്രം

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരള- തമിഴ്‌നാട് തീരങ്ങളിൽ നാളെ രാത്രി 11.30 വരെ അര മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത്…

Read More

പത്തനംതിട്ട പീഡന കേസ്: പെൺകുട്ടിയുടെ രഹസ്യ മൊഴിയെടുത്തു; അറസ്റ്റിലായത് 44 പേർ

പത്തനംതിട്ട പീഡന കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതോടെ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം 44 ആയി. ഇനി 15 പേർ കൂടി പിടിയിലാകാനുണ്ടെന്ന് കേസിൻ്റെ മേൽനോട്ട ചുമതലയുള്ള ഡിഐജി അജിത ബീഗം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിടിയിലാകാനുള്ളവരിൽ 2 പേർ വിദേശത്താണ്. ഇവർക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തിൽ…

Read More