പാലക്കാട് മണ്ണാർക്കാട് നബീസ കൊലക്കേസ് ; പ്രതികളുടെ ശിക്ഷാ വിധി 3 മണിക്ക് , കുട്ടിയുണ്ടെന്നും ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതി ഫസീല

മണ്ണാർക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന് 3 മണിക്ക്. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചു മകൻ ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിഭാ​ഗം വാദത്തിനിടെ പ്രതി ഫസീല കോടതിയിൽ പൊട്ടിക്കരഞ്ഞു. തനിക്ക് 12 വയസു മകനുള്ളതിനാൽ ശിക്ഷ ഒഴിവാക്കണമെന്നും ഒന്നാം പ്രതി ഫസീല കോടതിയോട് അപേക്ഷിച്ചു. ഫസീലയുടെ മുൻകാല കേസുകൾ കോടതി ആവർത്തിച്ചു പരാമർശിച്ചു. എന്നാൽ മുൻകാല കുറ്റകൃത്യങ്ങൾ പരിഗണിക്കരുതെന്നായിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം…

Read More

വയനാട് മഹാദുരന്തത്തിൻ്റെ ഇരകൾക്കുള്ള പുനരധിവാസം ; “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യൂ” എന്ന ആഹ്വാനവുമായി മുംബൈ റണ്ണിൽ പങ്കെടുക്കാൻ ഡോ. കെ.എം എബ്രഹാം

കേരളത്തെ ഞെട്ടിച്ച വയനാട് – മുണ്ടക്കൈ ഉരുൾപൊട്ടൽ നടന്നിട്ട് 5 മാസം പിന്നിടുന്നു.മഹാദുരന്തത്തിൻ്റെ ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കുവാനുള്ള തീവ്രയജ്ഞത്തിലാണ് സംസ്ഥാന സർക്കാർ. ഈ വേളയിൽ നാടിനൊപ്പം നമുക്കും നിലകൊള്ളാം. കേരള സർക്കാരിൻ്റെ ‘വയനാട് പുനരധിവാസ പദ്ധതി’യിൽ പങ്കുചേരാം. അതിനുവേണ്ടി “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യൂ” എന്ന ആഹ്വാനവുമായി ജനുവരി 19 ഞായറാഴ്ച, ഡോ. കെ.എം. ഏബ്രഹാം മുംബൈ മാരത്തണിൽ ഓടും. www.donation.cmdrf.kerala.gov.in/ എന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം. റേഡിയോ…

Read More

പാറശാല ഷാരോൺ രാജ് വധക്കേസ് ; കേസിൽ അന്തിമ വാദം പൂർത്തിയായി , വിധി തിങ്കളാഴ്ച

തിരുവനന്തപുരം പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി 20ന്. ശിക്ഷയിൻമേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾക്കുശേഷമാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയത്. ഗ്രീഷ്മയ്ക്ക് ചെകുത്താൻ്റെ ചിന്തയാണെന്നും സ്‌നേഹം നടിച്ചാണ് കൃത്യം ചെയ്തതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഗ്രീഷ്മ പലതവണ ബന്ധം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഷാരോൺ അനുവദിച്ചില്ലെന്നും ഇതോടെയാണ് കൊലയ്ക്കു നിർബന്ധിതയായതെന്നും പ്രതിഭാഗം വാദിച്ചു. സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഷാരോൺ ബ്ലാക്ക് മെയിൽ ചെയ്‌തെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ ആരോപണമുയർത്തി. രാവിലെ 11ഓടെയാണ് കോടതിയിൽ അന്തിമവാദം ആരംഭിച്ചത്. ശിക്ഷയെപ്പറ്റി…

Read More

ഷാരോണ്‍ വധക്കേസ്; ശിക്ഷാവിധി ഇന്നില്ല, വാദം നടക്കും

പാറശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ശനിയാഴ്ചയുണ്ടാവില്ല. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ (22)യും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയില്‍ ശനിയാഴ്ച വാദം കേള്‍ക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക. വിധി പറയുന്നത് മാറ്റിവെക്കാനുള്ള കാരണം വ്യക്തമല്ല. ഗ്രീഷ്മയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ എത്തിച്ചിരുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷസംബന്ധിച്ച വാദം കോടതി കേള്‍ക്കും. പ്രോസിക്യൂഷനും തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ അവസരം നല്‍കിയേക്കും. ആണ്‍സുഹൃത്തായ മുര്യങ്കര ജെ.പി. ഹൗസില്‍ ജെ.പി. ഷാരോണ്‍ രാജി(23)നെ വീട്ടിലേക്കു വിളിച്ചുവരുത്തി…

Read More

പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ തീരുമാനം; എക്സൈസ് വകുപ്പ് സി.പി.എമ്മിന്‍റെ കറവപശുവാണെന്ന് ചെന്നിത്തല

പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല. എക്സൈസ് വകുപ്പ് സി.പി.എമ്മിന്‍റെ കറവപശുവാണ്. 1999 ൽ ഡിസ്റ്റലറിയും ബ്രൂവറിയും അനുവദിക്കരുതെന്ന് നിയമം പാസാക്കി. കഞ്ചിക്കോട് ബോട്ട് ലിങ് പ്ലാൻ്റും ഡിസ്റ്റലറിയും തുടങ്ങാൻ മന്ത്രിസഭ അംഗീകാരം നല്‍കി. കുത്തക കമ്പനിയ്ക്ക് അനുമതി നൽകി. രാജഭരണ കാലത്ത് പോലും നടക്കാത്തതാണിത്. കേരളത്തിന്‍റെ വാതായനങ്ങൾ മദ്യക്കമ്പനികൾക്ക് തുറന്നു കൊടുത്തു. ടെൻഡർ പോലും വിളിക്കാതെയാണ് ഒയാസിസ് കമ്പനിയ്ക്ക് അനുമതി നൽകിയതെന്നും ചെന്നിത്തല പറഞ്ഞു. കുടിക്കാൻ തുള്ളി വെള്ളമില്ലാത്ത സ്ഥലമാണ്…

Read More

മന്ത്രി കെ.ബി ഗണേഷ് കുമാറിന് ആശ്വാസം ; വിൽപത്രത്തിലെ ഒപ്പ് ആർ.ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്ന് ഫൊറൻസിക് റിപ്പോർട്ട്

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഗതാഗതവകുപ്പ്മന്ത്രി കെബി ഗണേഷ് കുമാറിന് ആശ്വാസം. സ്വത്തുക്കൾ ഗണേഷ് കുമാറിൻ്റെ പേരിലാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ അച്ഛൻ ആർ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. ഒപ്പ് വ്യാജമെന്നായിരുന്നു ഗണേഷ് കുമാറിൻ്റെ സഹോദരി ഉഷാ മോഹൻ ദാസിൻ്റെ വാദം. ഈ വാദംതള്ളുന്നതാണ് റിപ്പോർട്ട്. 

Read More

പാർട്ടിയിൽ സജീവമല്ലാത്തവർക്ക് പിടിവീഴും ; പാർട്ടിയെ ശക്തിപ്പെടുത്താൻ മാർഗരേഖയുമായി കെപിസിസി

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി. പാർട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാൻ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. താഴെ തട്ടിലെ നേതാക്കൾ വരെ സമൂഹമാധ്യമങ്ങളില്‍ സജീവമാകണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ബൂത്ത് പ്രസി‍ഡന്‍റുമാരെ പങ്കെടുപ്പിച്ച് മെയ് മാസം മഹാപഞ്ചായത്ത് ചേരാനാണ് പാര്‍ട്ടി തീരുമാനം. ഭാരവാഹികളുടെ ബാഹുല്യമുണ്ടെങ്കിലും ആര്‍ക്കും പ്രത്യേക ഉത്തരവാദിത്തങ്ങള്‍ ഒന്നുമില്ല. പദവികളിലെത്തിയാല്‍ പാര്‍ട്ടി പരിപാടികളില്‍ ആബ്സന്‍റ് ആയിരിക്കും. എത്ര പുതുക്കാന്‍ ശ്രമിച്ചാലും പണിതീരാത്ത പുനസംഘടന. ഈ നിലയില്‍ സംഘടനാസംവിധാനത്തെ ഇനി മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന…

Read More

പാലക്കാട് മണ്ണാർക്കാട് നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ് ; പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന്

പാലക്കാട് മണ്ണാർക്കാട് നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഇന്ന്. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസിൽ കൊച്ചു മകൻ ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയിരുന്നു. മണ്ണാർക്കാട് പട്ടികജാതി പട്ടിക വകുപ്പ് പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ വിധിക്കുക. എട്ടു വർഷം നീണ്ട വിചാരണയ്ക്കു ശേഷം സാഹചര്യതെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അതിക്രൂര കൊലപാതകമെന്നാണ് കോടതിയുടെ കണ്ടെത്തൽ. കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീല, ഭ൪ത്താവ് ബഷീ൪ എന്നിവർ കുറ്റക്കാരെന്നാണ്…

Read More

പാലക്കാട് ബ്രൂവറി; ‘പദ്ധതി കൊണ്ടുവരരുത്’: സർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്

പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ് രേവതി ബാബു പറഞ്ഞു.  26 ഏക്കർ സ്ഥലത്താണ് ബ്രൂവറി തുടങ്ങുന്നത്. രണ്ടു വർഷം മുമ്പാണ് കമ്പനി ഈ സ്ഥലം വാങ്ങിയത്. ഇന്ന് രാവിലെയാണ് പദ്ധതി വരുന്നതിനെ കുറിച്ചുള്ള വിവരം കൃത്യമായി അറിഞ്ഞതെന്ന് രേവതി ബാബു പറഞ്ഞു. പഞ്ചായത്തിലെ ആറാം…

Read More

ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യം; ന്യൂനപക്ഷത്തിന് തുല്യനീതി ഉറപ്പാക്കാന്‍ ആദ്യം വേണ്ടത് തൊഴില്‍: മന്ത്രി വി അബ്ദു റഹ്‌മാൻ

വിജ്ഞാന സമൂഹത്തിൽ ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കിൽ അവർക്ക് തൊഴിലുറപ്പാക്കണമെന്നും അക്കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്നും ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. പിഎസ്സിയിലൂടെ സർക്കാർ മേഖലയിൽ രാജ്യത്ത് ഏറ്റവുമധികം തൊഴിൽ നൽകിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന ന്യൂനപക്ഷവകുപ്പും ന്യൂനപക്ഷ കമ്മീഷനും കേരള നോളെജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന സമന്വയം പദ്ധതിയുടെ ഭാഗമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്ലസ്റ്റർ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി….

Read More