
കുട്ടികൾക്ക് ബാലാവകാശ കമ്മിഷൻ, സ്ത്രീകൾക്ക് വനിതാ കമ്മിഷൻ; പുരുഷന്മാർക്കും കമ്മിഷൻ വേണമെന്ന് രാഹുൽ ഈശ്വർ
സംസ്ഥാനത്ത് പുരുഷന്മാർക്ക് വേണ്ടി പുരുഷ കമ്മിഷൻ രൂപീകരിക്കാനുള്ള ക്യാമ്പയിൻ ജനുവരി 30 മുതൽ ആരംഭിക്കുമെന്ന് രാഹുൽ ഈശ്വർ. കുട്ടികൾക്ക് ബാലാവകാശ കമ്മിഷനും സ്ത്രീകൾക്ക് വനിതാ കമ്മിഷനും ഉള്ളതുപോലെ പുരുഷന്മാർക്കും കമ്മിഷൻ വേണമെന്നാണ് രാഹുൽ ഈശ്വർ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് എംഎൽഎമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹണി റോസ് നൽകിയ പരാതിയിൽ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ കൊച്ചിയിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് രാഹുൽ ഈശ്വർ ഈ ആവശ്യം മുന്നോട്ടുവച്ചത്. രാഹുൽ ഈശ്വറിന്റെ വാക്കുകളിലേക്ക് ‘എനിക്ക് പോകാൻ…