പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്

ഷാരോൺ രാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി….

Read More

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പത്തനംതിട്ട ഓമല്ലൂർ അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളാണ് മരിച്ചത്. ഓമല്ലൂരിൽ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ശ്രീശരൺ, ഏബൽ എന്നിവരാണ് മരിച്ചത്. ഇലവുംതിട്ട സ്വദേശിയാണ് ശ്രീശരൺ. ചീക്കനാൽ സ്വദേശിയാണ് ഏബൽ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ഇരുവരും പുഴയ്ക്ക് സമീപമുള്ള ടർഫിൽ കളിക്കാൻ എത്തിയതായിരുന്നു. കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് വിവരം. പുഴയിലിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടു. കൂടെ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയുടെ നിലവിളി കേട്ട് സമീപവാസികൾ സ്ഥലത്തെത്തിയെങ്കിലും വിദ്യാർത്ഥികളെ…

Read More

രോഗാവസ്ഥയിൽ നിന്നും ഇത്രയും വേഗം പുറത്തുവരാൻ കഴിഞ്ഞത് എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കാരണം:ചിത്രം പങ്കുവച്ച് ഉമ തോമസ്

ഈയാഴ്ച ആശുപത്രി വിടാനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ഉമ തോമസ് എംഎൽഎ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് ഉമ തോമസ്. ആശുപത്രിയിൽ നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. രോഗാവസ്ഥയിൽ നിന്നും ഇത്രയും വേഗം പുറത്തുവരാൻ കഴിഞ്ഞത് എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കാരണമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. ആശുപത്രിയിൽ തന്നെ കാണാൻ എത്തിയ കുട്ടി സന്ദർശകനെയും പരിചയപ്പെടുത്തിയിട്ടുണ്ട്. നെെപുണ്യ സ്കൂളിലെ എൽകെജി വിദ്യാർത്ഥി നഥാനാണ് ഉമ തോമസിനെ കാണാൻ എത്തിയത്….

Read More

യുഡിഎഫ് പ്രവേശനം; കോണ്‍ഗ്രസ് – ലീഗ് നേതാക്കൾക്ക് കത്തയച്ച് അൻവർ

യുഡിഎഫ് പ്രവേശനത്തിന് കോണ്‍ഗ്രസ് – ലീഗ് നേതാക്കൾക്ക് കത്തയച്ച് പി വി അൻവർ. കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കാണ് കത്തയച്ചത്. നിലവിൽ തൃണമൂൽ കോൺഗ്രസ് സ്റ്റേറ്റ് കോഡിനേറ്ററാണ് അൻവർ. തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് നേതാക്കൾ പറഞ്ഞെങ്കിലും പി വി അൻവർ കത്ത് തരട്ടെ എന്നിട്ട് കൂടിയാലോചിച്ച് തീരുമാനമെടുക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയകാര്യ സമിതി തിരുവനന്തപുരത്ത് ചേരുന്നുണ്ട്. അതിന് മുന്നോടിയായാണ് കത്ത് നൽകിയത്….

Read More

തമ്പാനൂരിലെ ഹോട്ടലിൽ സഹോദരങ്ങളെ മരിച്ച നിലയിൽ; ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ്

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലിൽ പൂനെ സ്വദേശികളായ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.  സാമ്പത്തികപ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. തമ്പാനൂർ പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്വകാര്യ ഹോട്ടലിലാണ് പൂനെ സ്വദേശികളായ ദത്തായ് കൊണ്ടിബ ബമനെയും മുക്താ കൊണ്ടിബ ബമനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 17ാം തിയതിയാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയ ഇവർ ഹോട്ടലിൽ റൂം എടുത്തത്. ഇന്ന് രാവിലെ ഇവർക്ക് കാപ്പിയുമായി എത്തിയ ഹോട്ടൽ ജീവനക്കാ‍ർ എത്ര വിളിച്ചിട്ടും റൂം തുറന്നിരുന്നില്ല. പിന്നാലെ ജീവനക്കാർ കതക് തകർത്ത്…

Read More

പ്രതിപക്ഷം കഴിയുന്നത്ര വിവാദവുമായി മുന്നോട്ട് പോകട്ടെ; മദ്യനിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് എം.ബി രാജേഷ്

കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് തദേശസ്വയം ഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷം എല്ലാ വികസനപദ്ധതികളെയും എതിർക്കുന്നവരാണ്.  മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നൽകിയത് എല്ലാം നിയമവും ചട്ടവും അനുസരിച്ച് തന്നെയെന്ന് മന്ത്രി വിശദമാക്കുന്നത്. ഒരുതരത്തിലുള്ള ജലചൂഷ്ണവും അവിടെ നടക്കുന്നില്ല. പ്രതിപക്ഷം കഴിയുന്നത്ര വിവാദവുമായി മുന്നോട്ട് പോകട്ടെയെന്നാണ് തന്റെ നിലപാട്. എല്ലാ കാര്യത്തിലും വ്യക്തത വരുത്തുമെന്നും എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുമെന്നും എം ബി രാജേഷ് പ്രതികരിച്ചു. എത്ര…

Read More

ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസ്: ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി; ഒന്നിന് നേരിട്ട് കോടതിയിൽ ഹാജരാവണം

യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിട്ട് പാലക്കാട് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിൽ  പാലക്കാട്  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി-2 ആണ് രാംദേവിനെതിരെ ഇന്ന് വാറണ്ട് പുറപ്പെടുവിച്ചത്. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ രാംദേവിന് സമൻസ് അയച്ചിരുന്നു. എന്നാൽ അന്ന് കോടതിയിൽ വരാതിരുന്നതിനെത്തുടർന്നാണ് ​ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചത്….

Read More

കാക്കനാട്ടെ ജയിലിൽ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം: ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ നടപടിക്ക് ശുപാർശ

നടി ഹണി റോസ് നൽകിയ പരാതിയിൽ റിമാൻഡിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ നടപടിക്ക് ശുപാർശ. ജയിൽ ഡിഐജി പി അജയകുമാറിനും സൂപ്രണ്ടിനും എതിരെ ജയിൽ എഡിജിപി റിപ്പോർട്ട് നൽകി. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ നടപടിക്ക് ജയിൽ എഡിജിപി ശുപാർശ ചെയ്തത്.  തിങ്കളാഴ്ച സംസ്ഥാന സർക്കാർ നടപടിയെടുക്കാൻ സാധ്യതയുണ്ട്. അതിനിടെ മെയ് മാസത്തിൽ വിരമിക്കാനിരിക്കുന്ന…

Read More

കുസാറ്റ് ദുരന്തം: മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ 3 പ്രതികൾ; കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

കൊച്ചി കുസാറ്റ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സം​ഘം. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ ​ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് മറ്റ് പ്രതികൾ. മനപൂർവമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. ദുരന്തം നടന്ന് ഒരു വർഷവും രണ്ട് മാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 

Read More

കുട്ടികൾക്ക് ബാലാവകാശ കമ്മിഷൻ, സ്ത്രീകൾക്ക് വനിതാ കമ്മിഷൻ; പുരുഷന്മാർക്കും കമ്മിഷൻ വേണമെന്ന് രാഹുൽ ഈശ്വർ

സംസ്ഥാനത്ത് പുരുഷന്മാർക്ക് വേണ്ടി പുരുഷ കമ്മിഷൻ രൂപീകരിക്കാനുള്ള ക്യാമ്പയിൻ ജനുവരി 30 മുതൽ ആരംഭിക്കുമെന്ന് രാഹുൽ ഈശ്വർ. കുട്ടികൾക്ക് ബാലാവകാശ കമ്മിഷനും സ്ത്രീകൾക്ക് വനിതാ കമ്മിഷനും ഉള്ളതുപോലെ പുരുഷന്മാർക്കും കമ്മിഷൻ വേണമെന്നാണ് രാഹുൽ ഈശ്വർ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് എംഎൽഎമാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹണി റോസ് നൽകിയ പരാതിയിൽ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ കൊച്ചിയിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് രാഹുൽ ഈശ്വർ ഈ ആവശ്യം മുന്നോട്ടുവച്ചത്. രാഹുൽ ഈശ്വറിന്റെ വാക്കുകളിലേക്ക് ‘എനിക്ക് പോകാൻ…

Read More