
രോഗാവസ്ഥയിൽ നിന്നും ഇത്രയും വേഗം പുറത്തുവരാൻ കഴിഞ്ഞത് എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കാരണം:ചിത്രം പങ്കുവച്ച് ഉമ തോമസ്
ഈയാഴ്ച ആശുപത്രി വിടാനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ഉമ തോമസ് എംഎൽഎ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് ഉമ തോമസ്. ആശുപത്രിയിൽ നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. രോഗാവസ്ഥയിൽ നിന്നും ഇത്രയും വേഗം പുറത്തുവരാൻ കഴിഞ്ഞത് എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കാരണമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. ആശുപത്രിയിൽ തന്നെ കാണാൻ എത്തിയ കുട്ടി സന്ദർശകനെയും പരിചയപ്പെടുത്തിയിട്ടുണ്ട്. നെെപുണ്യ സ്കൂളിലെ എൽകെജി വിദ്യാർത്ഥി നഥാനാണ് ഉമ തോമസിനെ കാണാൻ എത്തിയത്….