ബഹുമാനപ്പെട്ട കോടതിക്ക് ആദ്യം നന്ദി പറയുന്നു; ഇത്രയും ദ്രോഹിച്ച് കൊന്ന അവൾക്ക് തൂക്കുകയർ ലഭിച്ചതിൽ സന്തോഷമുണ്ട്: ഷാരോണിന്റെ സുഹൃത്ത് റിജിൻ

വിധിയിൽ സന്തോഷമെന്ന് ഷാരോണിന്റെ സുഹൃത്ത് റിജിൻ. റിജിന്റെ സാക്ഷിമൊഴിയാണ് ഈ കേസിൽ നിർണായകമായത്. ബഹുമാനപ്പെട്ട കോടതിക്ക് ആദ്യം നന്ദി പറയുന്നു. ഇത്രയും ദ്രോഹിച്ച് കൊന്ന അവൾക്ക് തൂക്കുകയർ ലഭിച്ചതിൽ സന്തോഷമുണ്ട്. റിജിൻ പറഞ്ഞു. സാക്ഷിമൊഴി നൽകിയപ്പോഴെല്ലാം ​ഗ്രീഷ്മക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു എന്നും റിജിൻ പ്രതികരിച്ചു. അന്നത്തെ ദിവസം വീണ്ടും ഓർത്തെടുക്കുകയാണ് റിജിൻ. അന്ന് അവളുടെ വീട്ടിൽ നിന്ന് തിരിച്ചിറങ്ങിയപ്പോൾ ഛർദ്ദിച്ചു കൊണ്ടാണ് അവൻ തിരിച്ചുവന്നത്. രണ്ട് മൂന്ന് വട്ടം ഛർദിച്ചു. അപ്പോൾ ഞാൻ ചോദിച്ചത്….

Read More

‘മേൽക്കോടതിയിൽ വധശിക്ഷ നിലനിൽക്കില്ല’; ഗ്രീഷ്മയ്ക്ക് ലഭിച്ചത് അധിക ശിക്ഷയെന്ന് റിട്ട ജസ്റ്റിസ് കെമാൽ പാഷ

ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് ലഭിച്ച  ശിക്ഷ മേൽകോടതിയിൽ നിലനിൽക്കാൻ സാധ്യത കുറവാണെന്ന് ഹൈകോടതി റിട്ട. ജസ്റ്റിസ്‌ കെമാൽ പാഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേത് അധിക ശിക്ഷ എന്നാണ് തന്‍റെ അഭിപ്രായം. സുപ്രീം കോടതി വിധികൾ പരിശോധിച്ചാൽ ഇത് വ്യക്തം ആണ് . ഗ്രീഷ്മയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നാ സമ്മർദ്ദo ഷാരോൺ ഒരുക്കിയത് കോടതി പരിഗണിക്കണം ആയിരുന്നു എന്ന് കമാൽ പാഷ പറഞ്ഞു. അധിക ശിക്ഷയായാണ് താൻ ഇതിനെ കാണുന്നത്. ഒരു സംശയത്തിന്‍റെയും ആനുകൂല്യമില്ലാത്ത ജീവപര്യന്തം തീരെ കുറഞ്ഞുപോകുന്ന…

Read More

തെറ്റിദ്ധരിപ്പിക്കാന്‍ ഏറെ ശ്രമിച്ചു; ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്‌മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത് സ്വാഗതം ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥ

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍  ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരിച്ച് അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ഡി ശില്പ. വിധിയിൽ വളരെ സന്തോഷമുണ്ടെന്ന് ശില്പ പ്രതികരിച്ചു. ‘അന്വേഷണ സമയത്ത് നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു. ഗ്രീഷ്മ കേസ് വഴിതെറ്റിക്കാൻ പലതവണ ശ്രമിച്ചു. പക്ഷേ തെളിവ് ശേഖരിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു. ഇത് ഒരു ടീമായി നടത്തിയ അന്വേഷണമാണ്. അമ്മവാന് മൂന്ന് വർഷം മാത്രമാണ് തടവ് ശിക്ഷ വിധിച്ചത്. അത് അപ്പീൽ കൊടുക്കാൻ കഴിഞ്ഞാൽ കൊടുക്കും’,- അന്വേഷണ ഉദ്യോഗസ്ഥ…

Read More

ഷാരോണ്‍ വധക്കേസ്; വിധി കേട്ട് പൊട്ടിക്കര‍ഞ്ഞ് ഷാരോണിൻ്റെ മാതാപിതാക്കൾ

ഷാരോൺ രാജ് വധക്കേസിൽ കോടതി വധശിക്ഷ വിധിച്ചതോടെ നിർവികാരയായി ​ഗ്രീഷ്മ. വിധികേട്ട് ​ഗ്രീഷ്മ ഒന്നും പ്രതികരിച്ചില്ല. എന്നാൽ കോടതി വിധി പറഞ്ഞതോടെ ഷാരോണിന്റെ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു. ഇന്ന് ഷാരോണിൻ്റെ കുടുംബം കോടതിയിലെത്തിയിരുന്നു. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3 വർഷം തടവുമാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് പുറമെ…

Read More

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം പാറശ്ശാലയിലെ ഷരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എ.എം ബഷീറാണ് വിധി പ്രഖ്യാപിച്ചത്. ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്‍റെ ഇളവ് നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് അതിസമര്‍ഥമായി കേസ് അന്വേഷിച്ചുവെന്ന് കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിന് അനുസരിച്ച് അന്വേഷണം നടത്തിയെന്നും ഒരു ഉദ്യോഗസ്ഥന്‍റെയും പേരെടുത്ത് പറയുന്നില്ല എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും കോടതി പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു….

Read More

ആരോ​ഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎൽഎ; മനോധൈര്യം പ്രശംസനീയമെന്ന് ഡോക്ടർ

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി​ ​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ആരോ​ഗ്യം വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വളരെ മോശം അവസ്ഥയിലായിരുന്നു ഉമ തോമസ് എംഎൽഎ ആശുപത്രിയിൽ എത്തിയതെന്ന് റെനൈ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. അവിടെ നിന്ന് ഒരു ടീം വർക്കിന്റ ഭാഗമായാണ് ഇവിടം വരെ എത്തിയത്. വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും എന്ന് ഡോക്ടർ…

Read More

മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തിന് സമാപനമായി; ശബരിമല നട അടച്ചു

പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മ പുലർച്ചെ ദർശനം നടത്തി മടങ്ങിയതോടെ മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനമായി. ഇന്നലെ രാത്രിയിൽ മാളികപ്പുറത്ത് പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ ഗുരുതിയോടെ തീർത്ഥാടക ദർശനത്തിന് സമാപ്‌തിയായിരുന്നു. ഇന്ന് രാവിലെ അഞ്ചിന് നടതുറന്ന ശേഷം നിവേദ്യവും അഭിഷേകവും കഴിച്ചു. ശേഷം തന്ത്രി കണ്‌ഠര് രാജീവരുടെയു മകൻ ബ്രഹ്മദത്തന്റെയും കാർമ്മികത്വത്തിൽ മഹാഗണപതിഹോമം നടന്നു. പിന്നാലെ പന്തളത്തുനിന്നെത്തിയ തിരുവാഭരണ സംഘം ശബരീശനെ വണങ്ങി തിരുവാഭരണ പേടകങ്ങളുമായി പതിനെട്ടാംപടിയിറങ്ങി. തുടർന്ന് പന്തളം രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജ…

Read More

എഐസിസി സെക്രട്ടറി പി.വി മോഹനന് വാഹനാപകടത്തിൽ പരിക്ക്; സംയുക്ത വാർത്താസമ്മേളനം മാറ്റിവച്ച് കോൺഗ്രസ് നേതാക്കൾ

 കേരളത്തിന്റെ ചുമതലയുള്ള  എഐസിസി സെക്രട്ടറി പി.വി മോഹനന് വാഹനാപകടത്തിൽ പരിക്ക്. കോട്ടയം പാലാ ചക്കാമ്പുഴയിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം കഴിഞ്ഞ് കൊച്ചി വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് സംഭവമുണ്ടായത്. മോഹനൻ സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വഴിയരികിലെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർക്കും സാരമായ പരിക്കുണ്ട്. മോഹനന്റെ കാൽ ഒടിഞ്ഞതായാണ് വിവരം. അപകടത്തെ തുടർന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയടക്കം മുതിർന്ന…

Read More

‘ആരും പരിഭ്രാന്തരാകരുത്’; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാളെ സൈറൺ മുഴങ്ങും

കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം) ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘കവചം’ മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് നടക്കുക. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയത്.  ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) തയ്യാറാക്കിയത്. 126…

Read More

കോൺഗ്രസ് നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന്; കടുത്ത ഭിന്നതകൾക്കിടയിലും ഒറ്റക്കെട്ട്’

നേതാക്കൾക്കിടയിലെ കടുത്ത ഭിന്നതകൾക്കിടെ പാർട്ടി നേതൃത്വം ഒറ്റക്കെട്ടാണെന്ന പ്രതീതി ഉണർത്താൻ കോൺഗ്രസ് നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ഒന്നിച്ച് മാധ്യമങ്ങളെ കാണും. ഇതിനിടെ പുനസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം അറിയാൻ കേരളത്തിന്റെ ചുമതയുള്ള സംഘടന ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നേതാക്കളുമായി ഒറ്റക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തും. ഇന്നലെ നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കടുത്ത വിമർശനമാണ് നേതാക്കൾക്കെതിരെ…

Read More