കുറുമാറ്റ നിരോധന നിയമപ്രകാരം ബിപിൻ സി ബാബുവിനെ അയോഗ്യനാക്കണം ; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സിപിഐഎം

ബിപിൻ സി ബാബുവിനെതിരെ സിപിഐഎം രംഗത്ത്.ബിജെപിയിൽ ചേർന്ന അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്നാണ് ആവശ്യം.സിപിഐഎം ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് ബിപിൻ സി ബാബു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗമാണ് ബിപിൻ.സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നത് നവംബർ 30നാണ്.നിലവിൽ ജില്ലാ പഞ്ചായത്തംഗത്വം രാജി വച്ചിട്ടില്ല.ബിജെപിയിൽ ചേർന്നപ്പോൾ ഉടൻ ജില്ലാപഞ്ചായത്തംഗത്വം രാജിവെക്കുമെന്നായിരുന്നു ബിപിന്‍റെ പ്രഖ്യാപനം

Read More

വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലണം ; പ്രതിഷേധവുമായി നാട്ടുകാർ , ഡിഎഫ്ഒയെ തടഞ്ഞു

സ്ത്രീയ കടുവകൊന്ന വയനാട് പഞ്ചാരക്കൊല്ലിയിൽ പ്രതിഷേധവുമായി നാട്ടുകാർ.നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവലിനെ പ്രതിഷേധക്കാർ തടഞ്ഞു.കടുവയെ പിടികൂടുകയല്ല, ഉടൻ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മരിച്ച രാധയുടെ കുടുംബത്തിലെ ഒരാൾക്ക് ഉടൻ ജോലി നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആളെക്കൊല്ലി കടുവയെ വെടിവെച്ച് കൊല്ലാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ…

Read More

കെ.സുധാകരനുമായുള്ളത് നല്ല ബന്ധം ; അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

സംസ്ഥാന കോൺഗ്രസിൽ താനും കെ സുധാകരനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെയും ഫോണിൽ സംസാരിച്ചപ്പോൾ ഞങ്ങൾ ഇക്കാര്യം പറഞ്ഞ് ചിരിച്ചു. സിപിഎം പോലെ നേതാക്കളെ വിമർശിക്കാൻ പറ്റാത്ത പാർട്ടിയല്ല കോൺഗ്രസ്. എനിക്കെതിരെ വിമർശനമുണ്ടായാൽ താനതിന് മറുപടി പറയുമെന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ അനാവശ്യമായി ചർച്ച ചെയ്യപ്പെടുമ്പോൾ വേറെ ചില അജണ്ടകളാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വന്യമൃഗ ശല്യമുൾപ്പെടെ മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന മലയോര പ്രചാരണ യാത്ര…

Read More

കൊല്ലം കോർപറേഷൻ മേയർ സ്ഥാനം സിപിഐഎം വെച്ചുമാറാത്തതിൽ സിപിഐക്ക് അതൃപ്തി

കൊല്ലം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം വെച്ചുമാറാത്തത്തില്‍ സിപിഐഎമ്മിനെതിരെ സിപിഐയ്ക്ക് ഉള്ളില്‍ അമര്‍ഷം പുകയുന്നു. സിപിഐഎം മുന്നണി ധാരണ തെറ്റിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവില്‍ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മേയര്‍ സ്ഥാനം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നാണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്‍റെ മറുപടി. തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥാനങ്ങള്‍ വെച്ചുമാറുന്നത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മില്‍ മുന്നണി ധാരണയുണ്ട്. ഇത് പ്രകാരം കൊല്ലം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം അവസാന ഒരു വര്‍ഷം സിപിഐയ്ക്ക്…

Read More

പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരുക്ക് ; സംഭവം ഇന്ന് പുലർച്ചെ

പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരുക്ക്. വാളയാർ സ്വദേശി വിജയനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയൻ ഇവിടെയെത്തിയത്. എന്നാൽ ഈ ശ്രമത്തിനിടെ വിജയനെ കണ്ട കാട്ടാന ഇദ്ദേഹത്തെ തിരിച്ചോടിച്ചു. ആനയുടെ ആക്രമണത്തിന് പിന്നാലെ വിജയനെ നാട്ടുകാർ ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. വാളയാർ വാദ്യാർചള്ള മേഖലയിൽ വച്ചായിരുന്നു സംഭവം. കാട്ടാന ഇറങ്ങിയതറി‌ഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഇവർ ആനയെ തുരത്തുന്നതിനിടയിൽ വിജയൻ കാട്ടാനയുടെ മുന്നിൽ…

Read More

‘നരഭോജി കടുവയ്ക്കായി കാടടച്ചുള്ള തെരച്ചിൽ നടക്കില്ല ‘; കൂട് സ്ഥാപിച്ചതിന് സമീപത്തായി കടുവയുണ്ടെന്ന് ആർഎഫ്ഒ രഞ്ജിത് കുമാർ

കടുവ വനം വകുപ്പിൻ്റെ നിരീക്ഷണ പരിധിയിലെന്ന് ആർഎഫ്ഒ എസ് രഞ്ജിത്ത് കുമാർ . കൂട് സ്ഥാപിച്ചതിന് സമീപത്തായി കടുവയുണ്ട് എന്ന് സ്ഥിരീകരിച്ചു. രാവിലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് രഞ്ജിത്ത് കുമാർ പറഞ്ഞു. കടുവയെ കൂട്ടിലാക്കുക എന്നതിനാണ് പ്രാഥമിക പരിഗണന. കുംകി ആനകളെ പിന്നീട് എത്തിക്കുമെന്ന് ആർഎഫ്ഒ വ്യക്തമാക്കി. കുംകി ആനകളെ ഉപയോഗിച്ച് തിരച്ചിൽ നടത്താൻ കഴിയുന്ന ഭൂപ്രദേശമല്ല ഇതെന്ന് ആർഎഫ്ഒ രഞ്ജിത്ത് കുമാർ പറഞ്ഞു. പ്രദേശം മുളങ്കാടുകൾ ആയതാണ് വെല്ലുവിളി. ഉച്ചയോടു കൂടി വെറ്ററിനറി ടീമിന്റെ…

Read More

സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ ; വെൻ്റിലേറ്ററിൽ തുടരുന്നു

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. മമ്മൂട്ടി, എംവി ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ കണ്ട് മടങ്ങി. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആശുപത്രിയിലുണ്ട്. സംവിധായകന് സാധ്യമായ ചികിത്സയെല്ലാം നൽകുമെന്നാണ് ഇന്നലെ…

Read More

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി.വിജയന് ; അഗ്നിരക്ഷാ സേനയിൽ 2 പേർക്കും ബഹുമതി

കേരളത്തിൽ നിന്ന് പൊലീസ് സേനയിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്. അഗ്നിരക്ഷാ സേനയിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ, സീനിയർ ഫയ‍ർ ആൻ്റ് റെസ്ക്യു ഓഫീസ‍ർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്‌ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യർഹ സേവനത്തിന് പൊലീസ് സേനയിലെ പത്ത് പേർക്കും അഗ്നിരക്ഷാ സേനയിൽ അഞ്ച് പേർക്കും ജയിൽ വകുപ്പിലെ അഞ്ച് പേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. എസ്‌പി ബി കൃഷ്ണകുമാർ, ഡിഎസ്‌പിമാരായ ആർ ഷാബു, കെജെ വർഗീസ്,…

Read More

ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ ആത്മഹത്യ ; ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തുക. ആത്മഹത്യ പ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ കേണിച്ചിറയിലെ എംഎൽഎയുടെ വീട്ടിൽ പൊലീസിന്റെ പരിശോധന നടന്നിരുന്നു. കൽപ്പറ്റ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയാകും ഉണ്ടാവുക. നേരത്തെ ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ , മുൻ കോൺഗ്രസ് നേതാവ് കെ…

Read More

‘കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ നടക്കുന്നില്ല ‘; കെ.സുധാകരനെ മാറ്റാൻ തങ്ങളാരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.മുരളീധരൻ

സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകൾ തള്ളി കെ മുരളീധരൻ. നേതൃമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറ‌ഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും പാർട്ടിയിൽ ചർച്ചയില്ലെന്നും എന്നാൽ ഡിസിസി ഭാരവാഹി തലത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന് ഒരു ആരോഗ്യ പ്രശ്നവുമില്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സർവേ നടത്തുന്നതിൽ തെറ്റില്ല. പാർട്ടി വേദിയിൽ ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷെ തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡാണ്. സംസ്ഥാനത്ത്…

Read More