അൻവറിന്റെ പാട്ടഭൂമിയിലെ കെട്ടിടം പൊളിക്കണമെന്ന ഹർജി; പിവീസ് റിയൽട്ടേഴ്സിനെയും നാവിക ആയുധ സംഭരണ കേന്ദ്രത്തെയും കക്ഷി ചേർക്കണമെന്ന് ഹൈക്കോടതി

ആലുവ എടത്തലയിലെ പിവി അൻവറിന്റെ കൈവശമുള്ള പാട്ട ഭൂമിയിലെ കെട്ടിടം പൊളിച്ചു നീക്കണമെന്ന ഹർജിയിൽ പി വി അൻവറിന്റെ ഉടമസ്ഥയിലുള്ള പിവീസ് റിയൽട്ടേഴ്സിനെയും നാവിക ആയുധ സംഭരണ കേന്ദ്രത്തെയും കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. നാവിക ആയുധ സംഭരണ ശാലയോട്  ചേർന്നാണ് അൻവറിന്റെ കൈവശമുള്ള പാട്ട ഭൂമിയിലെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇത് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ സ്വകാര്യ ഹർജി എത്തിയത്. കെട്ടിടത്തിന് സുരക്ഷാ ഭീഷണിയുണ്ട് എന്ന് കാണിച്ച് എടത്തല പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമ്മോ…

Read More

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

 പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ  എത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിലേക്കായിരിക്കും ആദ്യം പോകുക. തുടർന്ന് പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം.വിജയൻറെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കാണും. കൽപ്പറ്റയിലെ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് മേപ്പാടിയിൽ വച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിന്റെ മലയോര ജാഥയുടെ…

Read More

രഹസ്യ മൊഴിയെടുത്ത് ഒന്നരമാസമായിട്ടും അന്വേഷണം മുന്നോട്ട് പോകുന്നില്ല; കൊടകരക്കേസില്‍ സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് തിരൂര്‍ സതീശന്‍

കൊടകരക്കേസില്‍ ഇഡി അന്വേഷണത്തില്‍ സാക്ഷിയായിരുന്ന തന്നെ മൊഴിയെടുക്കാന്‍ വിളിച്ചില്ലെന്ന് ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍  പറഞ്ഞു. തനിക്കറിയാവുന്നതെല്ലാം 164 സ്റ്റേറ്റ്മെന്‍റായി കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ബിജെപി മുന്‍ ജില്ലാ അധ്യക്ഷന്‍റെ നേതൃത്വത്തിലാണ് കുഴല്‍പ്പണം കടത്തിയത്. കടത്തിയ പണം ഭൂമി വാങ്ങാനും കാർ വാങ്ങാനും ഉപയോഗിച്ചു. സംയുക്ത സംരംഭങ്ങളും തുടങ്ങി. ഇക്കാര്യങ്ങളുടെ രേഖകള്‍ താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രഹസ്യ മൊഴിയെടുത്ത് ഒന്നരമാസമായിട്ടും അന്വേഷണം മുന്നോട്ട് പോകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.  

Read More

യുവാക്കൾക്ക് പാർട്ടിയിൽ വേണ്ടത്ര പരി​ഗണന ലഭിക്കുന്നില്ലെന്ന പരാതി; കൂടുതൽ യുവാക്കൾക്ക് ഭാരവാഹിത്വം നൽകി കോൺഗ്രസ്

പാർട്ടിയിൽ കൂടുതൽ യുവാക്കൾക്ക്  ഭാരവാഹിത്വം നൽകി കോൺഗ്രസ്. മുൻ യൂത്ത് കോൺഗ്രസ് കമ്മറ്റികളിൽ ഭാരവാഹികളായിരുന്നവർക്കാണ് പാർട്ടിയിലും ചുമതല നൽകിയത്. എംപി ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായിരുന്ന കാലത്ത് ജില്ലാ ഭാരവാഹികളായിരുന്നവർക്ക് പുതിയ ചുമതല നൽകിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റുമാരായാണ് നിയമനം. ഡീൻ കുര്യാക്കോസിൻ്റെ കാലത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഭാരവാഹികൾക്കും നിയമനം നൽകിയിട്ടുണ്ട്. ഡിസിസി  വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി പദവികളാണ് ഇവർക്ക് നൽകിയത്. യുവാക്കൾക്ക് പാർട്ടിയിൽ വേണ്ടത്ര പരി​ഗണന ലഭിക്കുന്നില്ലെന്ന…

Read More

പാലക്കാട്ടെ മദ്യനിർമാണശാല വിഷയം ; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വികസനം വേണം, വികസനത്തിന്‌ എതിരല്ല, വഴിമുടക്കുന്ന പാർട്ടി അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം വിശദമാക്കി. ഇടതുപക്ഷ ഗവണ്മെന്റ് ഇന്ത്യയ്ക്ക് മുഴുവൻ വഴികാണിക്കാൻ കടപ്പെട്ട സർക്കാരാണ്. രാജ്യത്തിന് വഴികാട്ടുന്ന സർക്കാരാണ് എൽഡിഎഫിന്റേത് വലതുപക്ഷ…

Read More

വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് ഉറപ്പ്; റേഷൻ വ്യാപാരികൾ സമരം അവസാനിപ്പിച്ചു

റേഷൻകട സമരം റേഷൻ വ്യാപാരികൾ അവസിപ്പിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉറപ്പ് നൽകി.  സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമാനിച്ചികുന്നു.  ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ്  അറിയിച്ചു. തുറക്കാത്ത കടകൾ…

Read More

വയനാട്ടിൽ വീണ്ടും വന്യജീവിയുടെ ആക്രമണം ; റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു

കടുവാ ഭീതി ഒഴിഞ്ഞതിന് പിന്നാലെ വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തിൽ വിനീതിന്റെ കൈക്ക് പരിക്കേറ്റു. ഇയാളെ കൈനാട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് വിവരം. വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി…

Read More

നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; വയറ്റിൽ രാധയുടെ വസ്ത്രവും കമ്മലും മുടിയും കണ്ടെത്തി

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നി​ഗമനം. കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകൾ ഉണ്ടായിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നി​ഗമനം. ഇന്നലെയുണ്ടായ…

Read More

പാലക്കാട് ബിജെപിയിൽ സമവായം; രാജിനീക്കത്തിൽ നിന്ന് പിന്മാറി നഗരസഭ അധ്യക്ഷയടക്കം 9 കൗൺസിലർമാർ

ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തിൽ പാലക്കാട് ബിജെപിയിൽ സമവായം. നഗരസഭ അധ്യക്ഷയടക്കം ഒൻപത് കൗൺസിലർമാർ രാജിനീക്കത്തിൽ നിന്ന് പിന്മാറി. ആർഎസ്എസ് ഇടപെടലിനെ തുടർന്നാണ് തീരുമാനം. പാർട്ടി എന്ന നിലയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ആർഎസ്എസ് നേതാക്കൾ കൗൺസിലർമാർക്ക് നിർദേശം നൽകി. വ്യാപക എതിർപ്പുകൾക്കിടെ പ്രശാന്ത് ശിവൻ പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷനായി ചുമതലയേറ്റു. നഗരസഭ അധ്യക്ഷയും വൈസ് ചെയർപേഴ്സനും അടക്കം 9 കൗൺസിലർമാരാണ് ജില്ലാ അധ്യക്ഷനെ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് രാജിഭീഷണി മുഴക്കിയത്. സന്ദീപ് വാര്യർ ഇവരെ…

Read More

കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി; ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകും

കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം പൂർത്തിയായെന്ന് ഇഡി ഹൈക്കോടതി അറിയിച്ചു. ഒരു മാസത്തിനകം കേസിൽ കുറ്റപത്രം നൽകുമെന്ന് എൻഫോഴ്സ്മെൻ്റ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കുറ്റപത്രം നൽകാൻ ഹൈക്കോടതി രണ്ടുമാസത്തെ സാവകാശം അനുവദിച്ചു. അന്വേഷണം വേഗത്തിൽ തീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കൊടകര കുഴൽപ്പണ കേസിലെ സാക്ഷി നൽകിയ ഈ ഹർജിയും ഹൈക്കോടതി തീർപ്പാക്കി. കൊടകര കുഴൽപ്പണക്കേസിലെ പണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇഡി അന്വേഷിച്ചില്ലെന്നാണ് വ്യക്തമാകുന്നത്, കവർച്ചയ്ക്ക് ശേഷം നടന്ന കള്ളപ്പണ ഇടപാടിനെ പറ്റിയാണ് ഇ ഡി അന്വേഷിച്ചതെന്നാണ്…

Read More