‘കൊലയാളി സംഘത്തെ പുറത്താക്കൂ’; വയനാട് ഡിസിസി ഓഫീസിന് മുന്നിൽ നേതൃത്വത്തിനെതിരെ പോസ്റ്റർ

ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ നേതാക്കളെ വിമർശിച്ച് വയനാട് ഡിസിസി ഓഫീസിൽ പോസ്റ്ററുകൾ. എൻ ഡി അപ്പച്ചനും ടി സിദ്ദിഖ് എംഎൽഎയ്ക്കും എതിരെയാണ് പോസ്റ്ററുകൾ. ‘കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’ എന്നതാണ് പോസ്റ്ററുകളിൽ പറയുന്നത്. അതേസമയം ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ പോസ്റ്ററിൽ പരാമർശം ഇല്ല. ‘അഴിമതിയും മതവെറിയും കൊണ്ടുനടക്കുന്ന ഡിസിസി പ്രസിഡന്‍റ് ഈ പാർട്ടിയുടെ അന്തകൻ, ഡിസിസി ഓഫീസിൽ പൊലീസ് കയറിനിരങ്ങുന്നു, പാപം പേറുന്ന അപ്പച്ചനെ പാർട്ടിയിൽ വേണ്ട’- എന്നെല്ലാമാണ്…

Read More

കെഎസ്‌യു-എസ്എഫ്ഐ സംഘർഷം ; മാർ ഇവാനിയോസ് കോളജിലെ കെഎസ്‌യു കൊടിമരം തകർത്തതായി പരാതി

തൃശൂരിൽ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിന് പിന്നാലെ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ച തലസ്ഥാനത്തേക്കും. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ സ്ഥാപിച്ച കെഎസ്‌യുവിന്‍റെ കൊടിമരവും തോരണങ്ങളും എസ്എഫ്ഐ പ്രവർത്തകർ തകർത്തെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കെഎസ്‌യു യൂണിറ്റ് ക്യാംപസിൽ സ്ഥാപിച്ച കൊടിമരമാണ് തകർത്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവ സ്ഥലത്തെത്തിയ പൊലീസുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞതായും കെഎസ്‌യു ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. തൃശൂർ കേരളവർമ്മ കോളെജിൽ…

Read More

സുധാകരനെ കൊല്ലാനുള്ള കാരണം പെട്ടന്നുള്ള പ്രകോപനം ; ഭാവവ്യത്യാസം ഇല്ലാതെ പ്രതി ചെന്താമര

നാട്ടുകാരും പൊലീസും പല വട്ടം തെരച്ചിൽ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. ഡ്രോൺ പറഞ്ഞുന്നതും പൊലീസും നാട്ടകാരും തിരയുന്നതും കണ്ടു. ഇതെല്ലാം കണ്ട് കാട്ടിനുള്ളിൽ പതുങ്ങി ഇരുന്നുവെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു. ഭാര്യ, മകൾ, മരുമകൻ ഉൾപ്പെടെ മൂന്നുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി മൊഴി നൽകി. ഭാവവ്യത്യാസമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതകങ്ങളെ കുറിച്ച് വിവരിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് സുധാകരനെ കൊലപ്പെടുത്താൻ കാരണം. തലേ ദിവസം സുധാകരനുമായി തർക്കമുണ്ടായി. ഭാര്യയെ കൊന്നതിന് കാണിച്ചു തരാം…

Read More

നെന്മാറ ഇരട്ടക്കൊലപാതക കേസ് ; പ്രതി ചെന്താമര കുറ്റം സമ്മതിച്ചു , കൊടും ക്രിമിനലെന്ന് പൊലീസ്

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ കുറ്റം സമ്മതിച്ച് പ്രതി ചെന്താമര. പിരിഞ്ഞു പോയ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു ജയിലിൽ നിന്നിറങ്ങിയ ശേഷം തൻ്റെ ആദ്യലക്ഷ്യമെന്ന് പറഞ്ഞ ഇയാൾ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയതിൻ്റെ കാരണവും പൊലീസിനോട് പറഞ്ഞു. രാത്രി കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം പറഞ്ഞത്. പോത്തുണ്ടിയിലെ വീട്ടിലേക്ക് ഭാര്യയെ വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും ഇത് സാധിക്കാതെ വന്നതോടെയാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 2019 ൽ…

Read More

വനിതാ എസ് ഐയുമായുള്ള ബന്ധം ; ഭാര്യയുടെ പരാതിയിൽ വർക്കല സ്റ്റേഷനിലെ എസ്.ഐയ്ക്ക് സസ്പെൻഷൻ

ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ വർക്കല പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ. കൊല്ലം പരവൂർ സ്വദേശിനിയുടെ പരാതിയിലാണ് വർക്കല എസ്.ഐ എസ്.അഭിഷേകിനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്‍റെ നടപടി. ഭർത്താവും വനിത എസ്ഐയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്‍റെ പേരിൽ മർദ്ദനമേറ്റെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആയിരുന്ന ആശ തന്നെ വീട്ടിൽ കയറി മർദ്ദിച്ചെന്നായിരുന്നു എസ്ഐയുടെ ഭാര്യയുടെ പരാതി. കേസിൽ രണ്ടാം…

Read More

‘കൊലയാളി സംഘത്തെ പുറത്താക്കൂ’; വയനാട് ഡിസിസി ഓഫീസിന് മുൻപിൽ ‘സേവ് കോണ്‍ഗ്രസ്’ പോസ്റ്ററുകൾ

ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ നേതാക്കളെ വിമർശിച്ച് വയനാട് ഡിസിസി ഓഫീസിൽ പോസ്റ്ററുകൾ. എൻ ഡി അപ്പച്ചനും ടി സിദ്ദിഖ് എംഎൽഎയ്ക്കും എതിരെയാണ് പോസ്റ്ററുകൾ. ‘കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’ എന്നതാണ് പോസ്റ്ററുകളിൽ പറയുന്നത്. അതേസമയം ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ പോസ്റ്ററിൽ പരാമർശം ഇല്ല. ‘അഴിമതിയും മതവെറിയും കൊണ്ടുനടക്കുന്ന ഡിസിസി പ്രസിഡന്‍റ് ഈ പാർട്ടിയുടെ അന്തകൻ, ഡിസിസി ഓഫീസിൽ പൊലീസ് കയറിനിരങ്ങുന്നു, പാപം പേറുന്ന അപ്പച്ചനെ പാർട്ടിയിൽ വേണ്ട’- എന്നെല്ലാമാണ് പോസ്റ്ററിലുള്ളത്….

Read More

സമൂഹത്തിൽ കയ്യടി കിട്ടാനാണ് സ്ത്രീയും പുരുഷനും തുല്യരാണെന്ന വാദം ചിലർ ഉയർത്തുന്നത്; മുസ്ലീം ലീഗിന് വ്യക്തമായ നയമുണ്ട്: വിവാദ പരാമർശവുമായി പിഎംഎ സലാം

സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിവാദ പരാമർശവുമായി മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തിൽ കയ്യടി കിട്ടാനാണ് ഈ വാദം ചിലർ ഉയർത്തുന്നതെന്നും പിഎംഎ സലാം പറഞ്ഞു. മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ലീ​ഗ് നേതാവിൻ്റെ വിവാദ പരാമർശമുണ്ടായത്.  ഇക്കാര്യത്തിൽ മുസ്ലീം ലീഗിന് വ്യക്തമായ നയമുണ്ട്. സ്ത്രീക്ക് സാമൂഹ്യനീതിയാണ് വേണ്ടത്. സ്ത്രീക്കും പുരുഷനും തുല്യനീതി വേണം. ജൻഡർ ഈക്വാളിറ്റിയല്ല. ജൻഡർ ജസ്റ്റീസാണ് ലീഗ് നയം….

Read More

കേരളത്തിലെ ജിമ്മുകളിൽ പരിശോധന; 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകള്‍ പിടിച്ചെടുത്തു

മ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇത്തരത്തില്‍…

Read More

‘ചരിത്രം’; ‘എൻവിഎസ്-02’ വിക്ഷേപണം വിജയം

ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ വിക്ഷേപണം പരിപൂർണ വിജയം. രാവിലെ 6.23നു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ കുതിച്ചുയർന്നത്. വിക്ഷേപണം നടന്ന് 19 മിനിറ്റിൽ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. നൂറാം വിക്ഷേപണമെന്ന ചരിത്ര നേട്ടവും ഇതോടെ ഐഎസ്ആർഒ സ്വന്തമാക്കി. ഐഎസ്ആർഒയുടെ ചെയർമാനായി വി.നാരായണൻ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യം കൂടിയാണിത്. സ്ഥാനനിർണയം, നാവിഗേഷൻ, സമയം എന്നിവയുടെ കൃത്യതയ്ക്കായി ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണിയാണു നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ…

Read More

നെൻമാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയെ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി: ഇന്ന് കോടതിയിൽ ഹാജരാക്കും

നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. ജനരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ സ്റ്റേഷനിൽ നിന്ന് പുലർച്ചെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. ഡിവൈഎസ്പി ഓഫീസിലായിരിക്കും വിശദമായ ചോദ്യം ചെയ്യൽ.  നെൻമാറ സ്റ്റേഷന് മുൻപിൽ അർധരാത്രി വരെ നാട്ടുകാരുടെ പ്രതിഷേധം നീണ്ടു. ലാത്തിവീശിയും ​ഗേയ്റ്റ് അടച്ചുമാണ് നാട്ടുകാരെ പൊലീസ് പിന്തിരിപ്പിച്ചത്. അതേസമയം, താൻ ഇന്നലെ വിഷം കഴിച്ചിട്ടും ചത്തില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മരിക്കാൻ…

Read More