
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിപിഐഎം അംഗങ്ങളുള്ളത് കണ്ണൂരിൽ ; വനിതാ അംഗങ്ങളിലും മുന്നിൽ കണ്ണൂർ തന്നെ
രാജ്യത്തെ ഏറ്റവും കൂടുതൽ സിപിഐ അംഗങ്ങളും, വർഗ ബഹുജന സംഘടനാംഗങ്ങളുമുള്ള ജില്ലാ ഘടകമായി കണ്ണൂർ. നിലവിൽ 65,550 സിപിഎം മെമ്പർമാരാണ് കണ്ണൂർ ജില്ലയിൽ ഉള്ളത്. 4421 ബ്രാഞ്ചുകൾ, 249 ലോക്കൽ കമ്മിറ്റികൾ, 18 ഏരിയ കമ്മിറ്റികൾ എന്നിവ ചേർന്നുള്ള കണക്കാണിത്. പാർട്ടിയിലെ വനിതകളുടെ എണ്ണത്തിലും കണ്ണൂർ ജില്ല തന്നെയാണ് മുന്നിൽ. ആകെയുള്ള പാർട്ടി അംഗങ്ങളിൽ 32.99 ശതമാനവും സ്ത്രീകളാണെന്നാണ് കണക്ക്. അംഗ സംഖ്യയ്ക്കപ്പുറം രണ്ട് ലോക്കൽ സെക്രട്ടറിമാർ, 242 ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവരും വനിതകളാണ്. ആദിവാസി പുനരധിവാസ…