
പി.സി ജോർജിൻ്റെ വിദ്വേഷ പരാമർശ കേസ് ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി വച്ചു , അറസ്റ്റ് തടഞ്ഞ് കോടതി
മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. അടുത്ത മാസം അഞ്ചിന് ഹർജി പരിഗണിക്കും. നാലാം തവണയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ഹർജിയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശം. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ കോടതി പ്രൊസിക്യൂഷനെ വിമർശിച്ചു. വിദ്വേഷ പരാമർശത്തിന്‍റെ പൂർണ്ണ രൂപം എഴുതി നൽകണമെന്ന് കോടതി കഴിഞ്ഞ ദിവസം പ്രൊസിക്യൂഷനോട് നിർദേശിച്ചിരുന്നു. എന്നാൽ, ഇത് പ്രൊസിക്യൂഷൻ നൽകിയിരുന്നില്ല. തുടര്‍ന്നാണ് പ്രൊസിക്യൂഷനെ…