
ആദിവാസി ക്ഷേമ വകുപ്പ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു; ഉന്നതകുലജാതൻ വകുപ്പു മന്ത്രിയായാൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതൻ മന്ത്രിയാകണമെന്ന വിവാദ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആദിവാസി ക്ഷേമ വകുപ്പ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഉന്നതകുലജാതൻ വകുപ്പു മന്ത്രിയായാൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡൽഹി മയൂർവിഹാറിൽ ബിജെപി കേരള ഘടകം സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കവേയാണു മന്ത്രിയുടെ പരാമർശങ്ങൾ. സുരേഷ് ഗോപിയുടെ വാക്കുകൾ: ‘2016ൽ എംപിയായ കാലഘട്ടം മുതൽ മോദിജിയോട് ആവശ്യപ്പെടുന്നതാണ് എനിക്ക് സിവിൽ ഏവിയേഷൻ വേണ്ട, ട്രൈബൽ തരൂ എന്ന്. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണിത്….