നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്; ഒരു രൂപ പോലും സിഎസ്ആർ ഫണ്ടായി കിട്ടിയില്ലെന്ന് അനന്തു

പാതിവില തട്ടിപ്പ് കേസിലെ പ്രതിയായ പ്രതി അനന്തുകൃഷ്ണന്‍റെ കുറ്റസമ്മത മൊഴിയുടെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്. സമാഹരിച്ച പണം മുഴുവൻ ആദ്യഘട്ടത്തിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിച്ചുവെന്നാണ് അനന്തു മൊഴി നൽകിയത്. ബാക്കി വന്ന തുക ഭൂമിയും വാഹനങ്ങളും വാങ്ങാൻ വിനിയോഗിച്ചുവെന്നും മൊഴി നൽകി. ജനപ്രതിനിധികളുടെയടക്കം പങ്ക് അന്വേഷിക്കണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.  എറണാകുളത്തെയും ഇടുക്കിയിലെയും രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതായി അനന്തു പൊലീസിനോട് സമ്മതിച്ചു. നിലവിൽ പ്രചരിക്കുന്ന പല പേരുകളും അനന്തുവിന്‍റെ മൊഴിയിലില്ല. ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നും…

Read More

പാഴ്സൽ അയക്കാൻ ഇനി ചെലവേറും; ലോജിസ്റ്റിക് സര്‍വീസ് നിരക്ക് കൂട്ടി കെഎസ്ആർടിസി

ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. ഇതോടെ കെഎസ്ആര്‍ടിസി വഴി പാഴ്സൽ അയക്കാൻ ചെലവേറും. എന്നാൽ അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധന ഉണ്ടാവില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌ വഴി കൊറിയര്‍ അയക്കാൻ കഴിയുക. പരമാവധി ഭാരം 120 കിലോ.  അഞ്ച് കിലോയ്ക്ക് 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപയാണ് നൽകേണ്ടത്. 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്….

Read More

കാലത്തിന് അനുസരിച്ചുള്ള നയം മാറ്റം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല അനിവാര്യമെന്ന് മന്ത്രി

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല അനിവാര്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യ സർവകലാശാലകൾക്ക് ഇനിയും അയിത്തം കൽപിക്കേണ്ടതില്ല. എസ്എഫ്ഐക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

ആലപ്പുഴയിൽ പേ വിഷബാധയേറ്റ് ചികിത്സിലായിരുന്ന ഒൻപത് വയസുകാരൻ മരിച്ചു

ആലപ്പുഴയിൽ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു.ചാരുംമൂട് സ്വദേശിയായ ശ്രാവൺ ആണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർഥിയാണ്. രണ്ടുമാസം മുമ്പായിരുന്നു നായയുടെ ആക്രമണം. പരിക്ക് ശ്രദ്ധയിൽപ്പെടാത്തതിനാൽ വാക്‌സിൻ എടുത്തിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് പേ വിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

കൊല്ലം കോർപറേഷൻ മേയർ സ്ഥാനം പ്രസന്ന ഏണസ്റ്റ് രാജി വച്ചു ; രാജി മുന്നണിയിലെ ധാരണ പ്രകാരം

കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. മുന്നണിയിലെ ധാരണപ്രകാരമാണ് രാജി. അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐക്കെന്നായിരുന്നു മുന്നണിയിലെ ധാരണ. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധത്തിലായിരുന്നു. പലവട്ടം ഇക്കാര്യം മുന്നണിയിൽ ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും സിപിഐ രാജിവെച്ചിരുന്നു. ഫെബ്രുവരി അഞ്ചിനായിരുന്നു സ്ഥാനങ്ങൾ സിപിഐ അംഗങ്ങൾ രാജിവെച്ചത്. അന്ന് തന്നെ ഫെബ്രുവരി പത്തിന് താൻ സ്ഥാനമൊഴിയുമെന്ന്…

Read More

പാതിവില തട്ടിപ്പ് കേസ് ; നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരായ കേസ് പിൻവലിച്ചു

നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്‍കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന്‍ തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന് പറഞ്ഞ് 21,000 രൂപ നജീബ് കാന്തപുരത്തിന്റെ മുദ്ര ഫൗണ്ടേഷന്‍ വാങ്ങിയതെന്നും എന്നാൽ 40 ദിവസം കഴിഞ്ഞിട്ടും ലാപ്ടോപ്പ് നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പുലാമന്തോള്‍ സ്വദേശി പരാതി നൽകിയത്. പരാതിയില്‍ എംഎൽയ്ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് വഞ്ചനകുറ്റത്തിനും സാമ്പത്തിക തട്ടിപ്പിനും കേസെടുത്തിരുന്നു. എന്നാൽ മുദ്ര ഫൗണ്ടേഷന്‍ പണം തിരികെ നൽകിയതോടെ പരാതിക്കാരി…

Read More

കേരളത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സ്വകാര്യ സർവകലാശാല ബിൽ 13ന് നിയമസഭയിൽ അവതരിപ്പിക്കും. ഇന്ന് വൈകിട്ട് ചേർന്ന മന്ത്രിസഭയിലാണ് ബിൽ അംഗീകരിച്ചത്. സ്വകാര്യ സർവ്വകലാശാലയിൽ സംവരണത്തിൽ മാറ്റം വരുത്തുകയും കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് 40% സംവരണം ഉൾപ്പെടുത്തുകയും ചെയ്‌തു. ഇതിൽ പിന്നോക്ക വിഭാഗങ്ങൾക്കും സംവരണമുണ്ടാകും. മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ തന്നെ തുടങ്ങാനാണ് തീരുമാനം. സ്വകാര്യ സർവകലാശാലയിൽ വിസിറ്റർ തസ്തിക സിപിഐയുടെ എതിർപ്പ് മൂലം ഒഴിവാക്കി. അതേസമയം, അതാത് വകുപ്പിലെ സെക്രട്ടറിമാർ…

Read More

വീണ്ടും കാട്ടാന ആക്രമണം ; ഇടുക്കി പെരുവന്താനത്ത് സ്ത്രീ കൊല്ലപ്പെട്ടു

ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലാണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ്…

Read More

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകി ; വാഹന ഉടമയ്ക്കെതിരെ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകിയ സംഭവത്തിൽ രണ്ട് വാഹന ഉടമകൾക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത വ്യക്തികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിനാണ് കേസ്. വിഴിഞ്ഞം കോട്ടപ്പുറം ഒസാവിള സജിൻ ഭവനിൽ സജിൻ (26), കരുംകുളം പള്ളംപുരയിടത്തിൽ സിബിൻ(20) എന്നിവർക്കെതിരെയാണ് കേസ്. വിഴിഞ്ഞം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ സംശയം തോന്നി രേഖകൾ പരിശോധിച്ചതോടെയാണ് ഇവർ പിടിയിലായത്. 25000 രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കാവുന്ന വകുപ്പിലാണ് കേസെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും…

Read More

ആൾത്താമസമില്ലാത്ത വീടിന് തീപിടിച്ചു ; ഫയർഫോഴ്സെത്തി തീ അണച്ചു, ആർക്കും പരിക്കില്ല

തിരുവനന്തപുരം മുക്കോല ഇന്ത്യൻ ബാങ്കിന് പുറകു വശത്തുള്ള ആൾതാമസമില്ലാത്ത വീടിന് തീപിടിച്ചു. വീട് നിൽക്കുന്ന സ്ഥലത്ത് നിന്നും കാറ്റടിച്ച് സമീപത്തെ പറമ്പിലേക്കും പെട്ടെന്ന് തീപടർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. പറമ്പിൽ ഉണങ്ങിയ മരക്കമ്പുകൾ കുറേയുണ്ടായിരുന്നു. ഇതിലേക്ക് തീപടർന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തു നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രിച്ചത്. ചിറയിൻകീഴ് സ്വദേശിയായ ശ്രീകുമാറിന്‍റെ ഷീറ്റ് മേഞ്ഞ വീടിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നതായി ഫയർ ഫോഴ്സ് പറഞ്ഞു. വിഴിഞ്ഞം നിലയത്തിൽ നിന്ന് സ്റ്റേഷൻ…

Read More