കലൂർ അപകടം; നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ: വീഴ്ചയിൽ അന്വേഷണത്തിന് നിർദേശം നൽകി

ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് പരിക്ക് പറ്റിയ സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ നിതയ്ക്കെതിരെയാണ് നടപടി. വീഴ്ചയിൽ അന്വേഷണത്തിന് സെക്രട്ടറിക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പരിപാടി സംഘടിപ്പക്കുമ്പോൾ പിപിആർ ലൈസൻസ് ആവശ്യമാണ്. അതിന് നഗരസഭയുടെ റവന്യൂ, ഹെൽത്ത്, എൻജിനീയറിങ് വിഭാഗങ്ങളുടെ അനുമതി വേണം. പരിപാടിയുടെ സംഘാടകർ തലേദിവസമാണ് അനുമതിക്കായി ഹെൽത്ത് ഇൻസ്പക്ടറെ സമീപിച്ചത്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത പരിപാടിയാണെന്നും സാംസ്കാരിക പരിപാടി മാത്രമാണെന്നും…

Read More

ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ച പ്രവാചകന്റെ ശബ്ദമാണ് ഗുരുദേവന്റേത്; ഇങ്ങനെയൊരു മലയാളിയുടെ ശബ്ദം അതിനു മുൻപോ ശേഷമോ കേട്ടിട്ടില്ല: കെ.സുധാകരൻ

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വത്വബോധം നൽകിയ ഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ശിവഗിരി തീര്‍ഥാടന യുവജന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നൂറു വര്‍ഷം മുൻപു കേരളത്തെയോ രാജ്യത്തെയോ മാത്രമല്ല, ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ച പ്രവാചകന്റെ ശബ്ദമാണ് ഗുരുദേവന്റേത്. ഇങ്ങനെയൊരു മലയാളിയുടെ ശബ്ദം അതിനു മുൻപോ ശേഷമോ നാം കേട്ടിട്ടില്ല. അപൂര്‍വങ്ങളിൽ അപൂര്‍വമായി സംഭവിക്കുന്ന അദ്ഭുതമായി മാത്രമേ ഗുരുദേവനെ കാണാന്‍ കഴിയൂ. ‘‘എട്ടാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ഏതാണ്ടൊരു ഭ്രാന്താലയം പോലെ ജാതിവ്യവസ്ഥയും…

Read More

വയനാട്ടിലെ ദുരന്ത ബാധിതരുടെ പുനരധിവാസം ; ടൗൺഷിപ്പിൻ്റെ നിർമാണ ചുമതല ഊരാളുങ്കലിന് , മേൽനോട്ടം കിഫ്കോണിന്

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗൺഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനം. കിഫ്കോണിനായിരിക്കും നിർമ്മാണ മേൽനോട്ടം. 2 ടൗൺഷിപ്പുകള്‍ നിര്‍മിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് നിര്‍മിക്കുക. 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്. മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് രണ്ടിടത്തായി രണ്ട്…

Read More

ക്രിസ്മസ്- പുതുവർഷത്തിന് മലയാളി കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; കഴിഞ്ഞ മാസം 22 മുതൽ ഇന്നലെ വരെ 712.96 കോടിയുടെ മദ്യമാണ് വിറ്റുപോയത്

സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര മദ്യ വിൽപ്പനയിൽ വൻ വർധനയെന്ന് റിപ്പോർട്ട്. 712. 96 കോടിയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വർഷം ഈ സീസണിൽ വിറ്റത് 697. 05 കോടിയുടെ മദ്യമാണ്. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവിൽപ്പനയാണ് ഇത്തവണയുണ്ടായത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. പവർ ഹൗസ് റോഡ് ഔട്ട് ലെറ്റിനാണ് രണ്ടാം സ്ഥാനം. കഴിഞ്ഞ മാസം 22 മുതൽ ഇന്നലെ(31) വരെയുള്ള കണക്കുകളാണ് ബെവ്കോ പുറത്തുവിട്ടിരിക്കുന്നത്. ഉതു പ്രകാരം…

Read More

കോട്ടയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു ; ഒരാൾ മരിച്ചു , 8 പേർക്ക് പരിക്ക്

കോട്ടയം കാണമല അട്ടിവളവിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു. വാഹനത്തിന്‍റെ ഡ്രൈവർ രാജു (51) ആണ് മരിച്ചത്. മൃതദേഹം പാമ്പാടി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആന്ധ്രാ പ്രദേശ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 22 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടിവളവിൽ ഇറക്കം ഇറങ്ങുമ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Read More

ന്യൂ ഇയർ ‘അടിച്ച്’ പൊളിച്ച് കർണാടക; അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം

പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയിൽ അരദിവസം കൊണ്ട് വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണിത്. 2023 ഡിസംബർ 31ന് ആകെ 193 കോടി രൂപയാണ് എക്സൈസ് വകുപ്പിന് മദ്യവിൽപ്പനയിലൂടെ കിട്ടിയത്. മുഴുവൻ ദിവസത്തെ കണക്കുകൾ കിട്ടിയാൽ ലാഭം ഇനിയും ഉയരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്. വകുപ്പിന്‍റെ കീഴിലുള്ള മദ്യവിൽപനശാലകളിൽ നിന്ന് വിവിധ എംആർപി ഷോപ്പുകാർ…

Read More

കേരളത്തിൻ്റെ പുതിയ ഗവർണർ ഇന്നെത്തും ; സത്യപ്രതിജ്ഞ നാളെ രാജ്ഭവനിൽ

സംസ്ഥാനത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് കേരളത്തിലെത്തും. വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ സ്വീകരിക്കും. നാളെ രാവിലെ 10.30നാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. നിയുക്ത കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ,സ്പീക്കർ എ.എൻ ഷംസീർ മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. നാളെ രാവിലെ 10.30 നു രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ…

Read More

ആരോഗ്യനിലയില്‍ പുരോഗതി; മക്കളോട് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ് ഉമ തോമസ്

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. വേദനയുണ്ടെന്നും നേര്‍ത്ത ശബ്ദത്തോടെ മക്കളോട് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം, വെന്റിലേറ്റര്‍ സഹായം തുടരാനാണ് തീരുമാനമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. “ഉമ തോമസ് നേര്‍ത്ത ശബ്ദത്തോടെ മക്കളോട് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു. വേദനയുണ്ടെന്നും പറഞ്ഞു. വീഴ്ചയുടെ കാര്യം ഓര്‍മ്മയില്ല. സ്വന്തമായി ശ്വാസം എടുക്കുന്നുണ്ട്. കൈ കാലുകള്‍ അനക്കുന്നുണ്ട്. ഒന്നു രണ്ടു ദിവസം കൂടി വെന്റിലേറ്റര്‍…

Read More

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടി ; പണം ഇടപാടിൽ കേസ് എടുത്ത് പൊലീസ്

കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ കേസെടുത്ത് പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്. പാലാരിവട്ടം പോലീസ് ആണ് കേസെടുത്തത് BNS 316 (2),318(4),3 (5) എന്നിവകുപ്പുളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൃദംഗ വിഷൻ MD നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, പൂർണ്ണിമ, നി​ഗോഷിൻ്റെ ഭാര്യ എന്നിവരാണ് പ്രതികൾ. ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണിമയും കേസിൽ പ്രതി. ഗിന്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ പറ്റിച്ചതായി പരാതി. നൃത്തപരിപാടിയുടെ സംഘടകരായ മൃദംഗവിഷന്റെയും ഓസ്കർ ഇവന്റ്സിന്റെയും ഉടമകളോട്…

Read More

പ്രശസ്ത സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ.എസ് മണിലാൽ അന്തരിച്ചു

പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വകുപ്പ് മുന്‍മേധാവിയുമായിരുന്നു കാട്ടുങ്ങല്‍ സുബ്രഹ്‌മണ്യം മണിലാല്‍ എന്ന കെ.എസ്.മണിലാല്‍. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം അമ്പതാണ്ട് കാലത്തെ ഗവേഷണം പ്രവർത്തനം വഴി ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ്. കോഴിക്കോട്ടെയും സൈലന്‍റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്‍റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്.

Read More