സനാതന ധർമ്മം അശ്ലീലമെന്ന എം.വി ഗോവിന്ദൻ്റെ പരാമർശം; അജ്ഞ മൂലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

സനാതന ധർമ്മം അശ്ലീലം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതെന്നും. അത് അജ്ഞത ആണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയും സിപിഎമ്മും സനാതന ധർമ്മത്തെ സംഘപരിവാറിന് കൊടുക്കുകയാണ്. സനാതനധർമ്മമെന്നത് സംഘപരിവാറിന്‍റെ കീഴിൽ കൊണ്ട് കെട്ടാനുള്ള ഗൂഢ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച് കയറുന്നത് സംബന്ധിച്ച വിവാദം അതാത് സമുദായങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കണം. അല്ലാതെ പൊതു ചർച്ച അല്ല വേണ്ടത്. മുഖ്യമന്ത്രി അഭിപ്രായം പറയുന്നതിൽ തെറ്റില്ല. എന്നാൽ സനാതന ധർമ്മം ചാതുർവർണ്യം…

Read More

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി ; ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങൾ , മുഖ്യമന്ത്രിയെ തള്ളി മന്ത്രി ഗണേഷ് കുമാർ

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതിൽ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഭരണാധികാരികൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെ തള്ളിക്കൊണ്ടാണ് ​ഗണേഷ് കുമാറിൻ്റെ പ്രതികരണം. ആർടിഒ ഓഫീസുകളിൽ പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുന്നത് ഉച്ചവരെ മാത്രമാണെന്നും ഉച്ചക്ക് ശേഷം ഉദ്യോഗസ്ഥർ ഫയലുകൾ തീർപ്പാക്കണമെന്നും ​ഗണേഷ്കുമാർ പറഞ്ഞു….

Read More

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചല്ല , തദ്ദേശ തെരഞ്ഞെടുപ്പാണ് ചർച്ച ചെയ്യേണ്ടത് ; മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കും , രമേശ് ചെന്നിത്തല

മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യ മന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച അനവസരത്തിൽ ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചർച്ചയാവേണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഒക്കെ ഹൈക്കമാൻഡ് തീരുമാനിക്കും. സമസ്തയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ചർച്ചയാക്കേണ്ടതില്ല. എല്ലാ മത സാമുദായിക സംഘടനകളും ആയി കോൺഗ്രസിനു നല്ല ബന്ധമാണുള്ളത്. ജമാ അതെ ഇസ്ലമി ആസ്ഥാനത് പോയ ആളാണ് മുഖ്യമന്ത്രി. ജമാഅത്തെ ഇസ്ലാമി വർഗീയ സംഘടനയാണോ യെന്ന സർട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താനെന്നും ചെന്നിത്തല പറഞ്ഞു.ക്ഷേത്രത്തിൽ ഷർട്ട്‌ ധരിച്ചു കയറുന്ന…

Read More

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി ; എഴുന്നേറ്റിരുന്ന് പേപ്പറിൽ എഴുതി , ചികിത്സയോട് നന്നായി പ്രതികരിക്കുന്നുവെന്ന് ഡോക്ടർമാർ

കൊച്ചി കലൂരിൽ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്നും വീണ്‌ പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി. ചികിത്സയോട് ഉമ തോമസ് നന്നായി പ്രതികരിച്ച് തുടങ്ങി. കൈകാലുകൾ അനക്കുകയും എഴുനേറ്റിരിക്കുകയും ചെയ്തെന്ന് ഡോക്ടർമാർ അറിയിച്ചു. എംഎൽഎ ബന്ധുക്കളുമായി സംസാരിച്ചെന്നും എക്സർസൈസിന്‍റെ ഭാഗമായി പേപ്പറിൽ എഴുതിയതായും ആശുപത്രി അധികൃതർ അറിയിച്ചു. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉമ തോമസ് കുടുംബാംഗങ്ങൾക്ക് നിർദേശം നൽകി. ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് ഉമതോമസ് എഴുതിയത്. വാടക വീട്ടിൽ നിന്നും എല്ലാ സാധനങ്ങളും…

Read More

ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ റോഡിൽ വീണു ; കാലിലൂടെ ബസ് കയറി ഇറങ്ങി , വയോധിക മരിച്ചു

തൃശ്ശൂർ വടക്കാഞ്ചേരിയിൽ കാലിൽ ബസ് കയറിയിറങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടിൽ നബീസ (68) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. വടക്കാഞ്ചേരി ഒന്നാം കല്ല് ബസ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. ബസ്സിൽ നിന്നും ഇറങ്ങുന്നതിനിടെ വീണ വയോധിയുടെ കാലിനു മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നബീസയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് കാലത്താണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, ബസ് ജീവനക്കാർക്കെതിരെ പൊലീസ് മനപ്പൂർവ്വമല്ലാത്ത…

Read More

ഗിന്നസ് ഡാൻസ് പരിപാടിക്കിടെയുണ്ടായ അപകടം ; ദിവ്യാ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ

ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ. കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എംഎൽഎ ഉമാ തോമസിനെ കാണാൻ പോലും പരിപാടിക്ക് നൃത്തം ചെയ്ത ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന് ഗായത്രി വർഷ വിമർശിച്ചു. സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ പോലും ദിവ്യക്ക് മനസുണ്ടായില്ല. മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ഇതിനോട്…

Read More

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം ; വിജിലൻസ് അന്വേഷിക്കും , ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്ക് എതിരായ ആരോപണവും അന്വേഷിക്കും

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെയും മകൻ്റേയും മരണത്തിന് പിന്നാലെ ഉയർന്ന സാമ്പത്തിക ഇടപാട് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണവും അന്വേഷിക്കും. ബാങ്ക് നിയമനത്തിന് എൻ എം വിജയൻ വഴി നിരവധിപേരിൽ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്നും ആണ് ആരോപണം. നിലവിൽ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ സംഭവത്തിൽ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം…

Read More

തലസ്ഥാന നഗരിയിൽ 63മത് സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു ; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം. മലയാളത്തിന്‍റെ മഹാ കഥാകാരന് സമർപ്പിച്ച ഒന്നാം വേദിയായ എംടി നിളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരിതെളിച്ചു. കല്‍വിളക്കിലാണ് തിരിതെളിച്ചത്. എം.ടി വാസുദേവൻ നായരുടെ വിയോഗം വലിയ നഷ്ടമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ”എം.ടിയുടെ സൃഷ്ടികൾക്ക് വ്യത്യസ്ത ആഖ്യാനങ്ങൾ ഉണ്ടാകുന്ന ഇടാമായിരുന്നു കലോത്സവ വേദികൾ. വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തം അതിജീവനത്തിന്‍റെ കാഴ്ചയാണ്. നാടിന്‍റെ സാംസ്കാരിക പൈതൃകത്തെ മുന്നിൽ നയിക്കേണ്ടവരാണ് ഈ കുട്ടികൾ….

Read More

സര്‍ക്കാര്‍ ചെലവില്‍ ഊണും ഉറക്കവും വേണ്ടാ; ജീവനക്കാർക്ക് കര്‍ശന നിര്‍ദേശവുമായി സാമൂഹികനീതി വകുപ്പ്

സര്‍ക്കാരിന്റെ ക്ഷേമസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ അനാവശ്യമായി രാത്രിയില്‍ തങ്ങുകയോ അന്തേവാസികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്ന് സാമൂഹിക നീതി വകുപ്പിന്റെ നിര്‍ദേശം. ചുമതലയില്ലാത്തവര്‍ രാത്രിയില്‍ ഒരുകാരണവശാലും ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കരുത്. അടിയന്തര സാഹചര്യത്തില്‍ താമസിക്കേണ്ടിവന്നാല്‍ സൂപ്രണ്ടില്‍നിന്ന് അനുമതിതേടണം. അന്തേവാസികള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത്. താമസിക്കുന്നവിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. രാത്രിയില്‍ ചുമതലയിലുള്ള ജീവനക്കാര്‍ ആസമയത്ത് സ്ഥാപനത്തിലുണ്ടെന്നും കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സൂപ്രണ്ടുമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തേവാസികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം ജീവനക്കാര്‍ കഴിക്കരുത്. ഏതെങ്കിലും സാഹചര്യത്തില്‍ കഴിക്കേണ്ടിവന്നാല്‍ സ്ഥാപന മാനേജ്മെന്റ്…

Read More

ഡൽഹിയിൽ അതിശൈത്യം; 240 വിമാനങ്ങൾ വൈകി: 6 എണ്ണം റദ്ദാക്കി

രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 240 വിമാനങ്ങൾ വൈകി, 6 എണ്ണം റദ്ദാക്കി. പുതുക്കിയ വിമാന സമയമറിയാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശമുണ്ട്. ഒട്ടേറെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയിട്ടുണ്ട്. ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ്. അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. പലയിടത്തും കാഴ്ചപരിധി വളരെ കുറഞ്ഞു. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തണുപ്പ് അതികഠിനമാണ്. 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്…

Read More