ആകെ 2,78,10,942 വോട്ടർമാർ ; കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസർ. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടർമാരാണുള്ളത്. അതിൽ 1,43,69,092 സ്ത്രീ വോട്ടർമാരും 1,34,41,490 പുരുഷ വോട്ടർമാരുമാണ്. കൂടുതൽ വോട്ടർമാർ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടർമാരുള്ള ജില്ല വയനാടുമാണ്. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232 പുതിയ പോളിംഗ് സ്റ്റേഷനുകൾ കൂടി കൂട്ടിച്ചേർത്തു. 63,564 ആളുകൾ പുതിയ വോട്ടർമാരുണ്ട്. 89,907 വോട്ടർമാരെ പട്ടികയിൽ…

Read More

വിഴിഞ്ഞം തുറമുഖത്ത് ഒരേ സമയം മൂന്ന് കപ്പലുകൾ ; ചരക്ക് നീക്കം അതിവേഗത്തിൽ

ട്രയൽ റണ്ണിന് ശേഷം അന്താരാഷ്ട്ര തുറമുഖമായി പ്രവർത്തനം ആരംഭിച്ചതോടെ അതിവേഗത്തിലാണ് വിഴിഞ്ഞത്ത് ചരക്ക് നീക്കം. ഒരേ സമയം മൂന്ന് കപ്പലുകളിൽ നിന്നും ചരക്ക് നീക്കം നടത്തി പോർട്ട് കൂടുതൽ വേഗത കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമെത്തിയ ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി(എംഎസ്‌സി)യുടെ മൂന്നു കപ്പലുകളാണ് ബെർത്തിൽ നിരനിരയായി ചരക്ക് നീക്കം നടത്തിയിരിക്കുന്നത്. എംഎസ്‌സി സുജിൻ, എംഎസ്‌സി സോമിൻ, എംഎസ്‌സി ടൈഗർ എഫ് എന്നീ കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. നിലവിൽ പൂർത്തിയായ 800 മീറ്റർ നീളമുള്ള…

Read More

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ട്രക്ക് കത്തി നശിച്ചു ; ആർക്കും പരിക്കില്ല

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു. ളാഹ വിളക്കുവഞ്ചിയിലായിരുന്നു സംഭവം. വാഹനം നിർത്തി ഇറങ്ങിയതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. തിരുവല്ലയിൽ നിന്നും ളാഹയിലേക്ക് പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ പോകുമ്പോഴാണ് വാഹനത്തിൽ തീ പടർന്നത്. ഫയർഫോഴ്സും, പെരുനാട് പൊലീസും സ്ഥലത്തെത്തി തീയണച്ചു.

Read More

ആലപ്പുഴയിൽ 2 ദിവസം മുൻപ് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മ തുങ്ങി മരിച്ചു

ആലപ്പുഴ കാട്ടൂരിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മ ആണ് മരിച്ചത്. ഏതാനും ദിവസം മുൻപ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇവരെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയികുന്നു. തുടർന്ന് മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് വീട്ടമ്മ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്. വീട്ടമ്മയെ പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. മര്‍ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ…

Read More

കണ്ണൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കുടുങ്ങി ; പുലിയെ മയക്കുവെടിവെച്ച് പിടികൂടും

കണ്ണൂർ കാക്കയങ്ങാട് പുലി കെണിയിൽ കുടുങ്ങി. വീട്ടുപറമ്പിൽ പന്നിക്ക് വേണ്ടി വെച്ച കേബിൾ കെണിയിലാണ് കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമിക്കുകയാണ്. റബ്ബർ തോട്ടത്തിലാണ് പുലി കെണിയിൽ കുടുങ്ങിയത്. പ്രദേശത്തേക്ക് ആളുകളെ കടത്തിവിടുന്നില്ല. മുഴക്കുന്ന് പഞ്ചായത്ത്‌ പരിധിയിൽ നാളെ വൈകിട്ട് 5 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുലിയെ കയറ്റാൻ വലിയ കൂട് വനംവകുപ്പ് എത്തിച്ചിട്ടുണ്ട്. നിരോധനാജ്ഞ ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ സാന്നിധ്യം കണ്ടതിനാൽ ജനുവരി ആറ് തിങ്കളാഴ്ച…

Read More

എൽഡിഎഫ് മെമ്പർ യുഡിഎഫിന് വോട്ട് ചെയ്തു ; വയനാട് പനമരം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടം

വയനാട് പനമരം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻറ് പി എം ആസ്യയ്ക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ജനതാദൾ മെമ്പർ ബെന്നി ചെറിയാൻ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. പനമരത്ത് 11 വീതം അംഗങ്ങൾ എൽഡിഎഫിനും യുഡിഎഫിനും വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ഭരണം തീരുമാനിച്ചിരുന്നത്. അതേസമയം അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോൾ എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. ബിജെപിയുടെ ഒരു അംഗവും പങ്കെടുത്തില്ല. 

Read More

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം ; മരണം നാലായി , ഒരാളുടെ നില ഗുരുതരമായി തുടരുന്നു

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. മുള്ളിക്കുളങ്ങര സ്വദേശി രമ മോഹൻ, കാർത്തിക സ്വദേശി തട്ടാരമ്പലം അരുൺ ഹരി, തട്ടാരമ്പലം സ്വദേശി സംഗീത്, മാവേലിക്കര സ്വദേശിനി ബിന്ദു എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൊട്ടാരക്കര ഡിപ്പോയിലെ വണ്ടിയാണ് ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം. മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി ബസ് വാടകക്കെടുത്ത് ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന്…

Read More

മുതിർന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പ് കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു ; കടുത്ത അതൃപ്തിയെന്ന് സൂചന , സിപിഐഎം അനുഭാവിയായി തുടരും

കോട്ടയത്തെ മുതിർന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞത് കടുത്ത അതൃപ്തിയെ തുടർന്ന്. സമ്മേളനം പൂർത്തിയാകും മുമ്പ് വേദി വിട്ടു. ജില്ലാ സമ്മേളനത്തിന്‍റെ അവസാന ദിവസവും മുഖ്യമന്ത്രി പങ്കെടുത്ത പൊതു സമ്മേളനത്തിലും സുരേഷ് കുറുപ്പ് പങ്കെടുത്തില്ല. പാർട്ടിയിലെ തുടർച്ചയായുള്ള അവഗണനയാണ് സുരേഷ് കുറുപ്പിനെ നേതൃത്വത്തോട് അകറ്റുന്നത്. ഒരു ഘടകത്തിലും പ്രവർത്തിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. സിപിഐഎം അനുഭാവിയായി തുടരാനാണ് സുരേഷ് കുറുപ്പിന്‍റെ തീരുമാനം. കോട്ടയത്തെ സിപിഐഎമ്മിലെ ജനകീയ മുഖമാണ് സുരേഷ് കുറുപ്പ്. എന്നാൽ കഴിഞ്ഞ…

Read More

പി.വി അൻവർ എംഎൽഎയുടെ അറസ്റ്റ് ; പൊലീസിനെ പിന്തുണച്ച് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി

വനം വകുപ്പ് ഓഫീസ് ആക്രമണത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ രൂക്ഷ വിമ‍ർശനവുമായി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനിൽ. പൊലീസ് നടപടി നീതിപൂർവ്വമെന്നും അറസ്റ്റിൽ ഗൂഢാലോചനയില്ലെന്നും പറഞ്ഞ അദ്ദേഹം ഒരു എംഎൽഎയും ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് പി വി അൻവ‍ർ ചെയ്തതെന്നും പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടിയാണ് അൻവറിനെ പ്രതിപക്ഷം പിന്തുണക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. അൻവറിന് എല്ലാ സാവകാശവും പൊലീസ് നൽകിയെന്ന് അദ്ദേഹം വിമർശിച്ചു. മാധ്യമങ്ങളെ കാണാനും വൈദ്യ പരിശോധനയ്ക്കും അവസരം നൽകി….

Read More

പാണക്കാട് തങ്ങൾമാരെ അവഗണിക്കുന്ന നിലപാട് സമസ്ത പ്രവർത്തകരിൽ നിന്ന് ഉണ്ടാകരുത് ; പാണക്കാട് തങ്ങളുമായി പ്രശ്നങ്ങളിലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

പാണക്കാട് തങ്ങൾമാരെ അവഗണിക്കുന്ന നിലപാട് സമസ്ത പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. താനും പാണക്കാട് സാദിഖലി തങ്ങളുമായി ഒരു പ്രശ്നവുമില്ലെന്നും ഭിന്നത വളർത്താൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്തയുടെ വ്യക്തിത്വം കളയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമസ്ത ഒരു രാഷ്ട്രീയ പാർട്ടിക്കും അടിയറ വെക്കില്ല. ലീഗും സമസ്തയും പരസ്പരം ഏറ്റുമുട്ടേണ്ടതില്ല. ലീഗിന് സ്വന്തമായ നയവും വ്യക്തിത്വവും ഉണ്ട്. പരസ്പര ബഹുമാനത്തോടെ പ്രവർത്തിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎച്ചും…

Read More