ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കും വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചനും കുരുക്ക് ; ആത്മഹത്യ ചെയ്ത എൻ.എം വിജയൻ്റെ ആത്മഹത്യ കുറിപ്പ് പുറത്ത്

ഡിസിസി ട്രഷററർ എൻ.എം വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎയെക്കുറിച്ച് പരാമർശം. ഐ.സി ബാലകൃഷ്ണൻ നിയമനത്തിന്റെ പേരിൽ കോഴ വാങ്ങി എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നത്. വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഏഴ് പേജിലധികമുള്ള ആത്മഹത്യകുറിപ്പാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ജീവിതകാലം മുഴുവൻ കോൺ​ഗ്രസിന് വേണ്ടി ജീവിച്ച നേതാവാണ് എൻ.എം വിജയനെന്നും ഐ.സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആവശ്യപ്പെട്ടു. കോടികളുടെ അഴിമതിയാണ് കെപിസിസിയുടെ ഒത്താശയോടെ…

Read More

സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തെ അപലപിച്ച് അമ്മ സംഘടന; ഹണി റോസിന്റെ നിയമപോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ

സൈബർ ആക്രമണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ നടി ഹണി റോസിന് പിന്തുണയുമായി അമ്മ സംഘടന. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിച്ചു. ഹണി റോസിന്റെ നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും അമ്മ സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.  വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം  ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ  പ്രമുഖ അഭിനയത്രികൂടിയായ കുമാരി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനും, അതുവഴി സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ മലയാള…

Read More

ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; ജയിലിൽ കുടുക്കാൻ നീക്കമെന്ന് അൻവർ

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാന്‍ഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയിൽ കോടതി വിധി പറയുന്നതിനായി മാറ്റി. ഇന്ന് വൈകിട്ട് തന്നെ വിധി പറയാൻ ശ്രമിക്കാമെന്നും കോടതി അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ട് വൈകിക്കാൻ നീക്കം നടന്നുവെന്നും ജയിലിൽ കുടുക്കാൻ ശ്രമം നടന്നുവെന്നും പിവി അൻവറിന് വേണ്ടി ഹാജരായി അഭിഭാഷകൻ വാദിച്ചു. അതേസമയം, കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും ആക്രമണം നടത്തിയത് മറ്റു കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളാണെന്നും…

Read More

അൻവറിന് നിരുപാധിക പിന്തുണയുണ്ടാകും; തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാൽ അൻവറിനോട് സഹകരിക്കുന്നതിൽ പ്രശ്നമില്ലെന്ന് വിടി ബൽറാം

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പിവി അൻവർ എംഎൽഎക്ക് പിന്തുണയുമായി കെപിസിസി വൈസ് പ്രസിഡന്‍റ്  വിടി ബൽറാം.  രാഷ്ട്രീയ വേട്ടയാടൽ നേരിടുന്ന അൻവറിന് നിരുപാധിക പിന്തുണയുണ്ടാകുമെന്നും തൻപ്രമാണിത്തവും ധാർഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാൽ അൻവറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതിൽ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ലെന്നും വിടി ബൽറാം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിടി ബൽറാം അൻവറിന് പിന്തുണയുമായി എത്തിയത്. ‘രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശവും വി.ഡി. സതീശനെതിരായ 150 കോടിയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷൻ സമയത്ത് നടത്തിയ…

Read More

പിവി അൻവർ എംഎൽഎയെ ജയിലിലെത്തി സന്ദർശിച്ച് ബന്ധുവും പിഎയും

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാൻ്റിലായ പിവി അൻവർ എംഎൽഎയെ ജയിലിൽ സന്ദർശിച്ച് ബന്ധുവും പിഎയും. ബന്ധുവായ ഇസ്ഫാക്കറും, പിഎ സിയാദ് എന്നിവരുമാണ് അൻവറിനെ ജയിലിലെത്തി കണ്ടത്. പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട കാര്യം ബന്ധുക്കൾ അൻവറിനെ അറിയിച്ചു. സന്ദർശനം അഞ്ച് മിനിറ്റ് നീണ്ടു നിന്നു. വീട്ടുകാരുമായി സംസാരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അൻവർ ആവശ്യപ്പെട്ടതായാണ് വിവരം. ഹാപ്പിയാണെന്ന് അൻവർ പറഞ്ഞതായി ഇരുവരും പ്രതികരിച്ചു. കേസിൻ്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ അൻവർ ഉഷാറായി ഉറങ്ങിയെന്നും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞതായും…

Read More

നിസ്സഹായരായ ജനങ്ങൾക്ക് മേൽ സിംഹാസനമിട്ടു പുച്ഛ ചിരിയുമായി വാഴുകയാണ് പിണറായി; കാലം ഒരു കണക്കും തീർക്കാതെ പോയിട്ടില്ല: അൻവറിനെ പിന്തുണച്ച് കെ.കെ രമ 

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായ പിവി അൻവർ എംഎൽഎയെ പിന്തുണച്ച് കെ.കെ രമ എംഎൽഎ. പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അൻവറിന്റെ ജയിൽവാസമെന്ന് കെകെ രമ പറഞ്ഞു. കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണ് പിണറായി. പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരെ പി ജയരാജൻ സ്വീകരിച്ച ദിവസമാണ് ഒരു ജനപ്രതിനിധിയെ വീട് വളഞ്ഞു അറസ്റ്റു ചെയ്തതെന്നും കെകെ രമ പറഞ്ഞു.  ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ജനപ്രതിനിധിയെ ആണ് ജയിലിൽ അടച്ചത്. നിസ്സഹായരായ ജനങ്ങൾക്ക് മേൽ സിംഹാസനമിട്ടു പുച്ഛ ചിരിയുമായി വാഴുകയാണ്…

Read More

ഇ പി ജയരാജന്റെ ആത്മകഥ വിവാദം; ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എവി ശ്രീകുമാറിന് മുൻകൂർ ജാമ്യം: കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി

സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിന്മേലെടുത്ത കേസില്‍ എ വി ശ്രീകുമാറിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി സി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവിയാണ് എ വി ശ്രീകുമാർ. അതേസമയം, കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു. എഡിറ്റോറിയൽ കമ്മിറ്റി തെറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നുണ്ടോയെന്ന് ശ്രീകുമാറിനോട് ഹൈക്കോടതി ചോദിച്ചു. ഒരു വ്യക്തിയെ അപമാനിക്കുകയായിരുന്നു ഡിസി ബുക്സെന്നും ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പരാതിക്കാരനെ അപമാനിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും കോടതി…

Read More

ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടം ; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ

ഇടുക്കി പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. 5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കും. ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർ മരിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ്…

Read More

കേരളത്തിലെ അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത ; പ്രത്യേക മഴ മുന്നറിയിപ്പുകളില്ല

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ, ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനമനുസരിച്ച് വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും (7/01/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കും. 8-ാം തീയതി 8…

Read More

പെരിയ ഇരട്ടക്കൊലക്കേസ് ; കെ.വി കുഞ്ഞിരാമൻ അടക്കമുള്ള 4 പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി

പെരിയ ഇരട്ടകൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവരെ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. കേസിലെ ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ,…

Read More