
‘തൻ്റെ അറസ്റ്റ് സർക്കാരിൻ്റെ ഗൂഢാലോചന’ ; ജീവനോടെ പുറത്തിറങ്ങാൻ കഴിഞ്ഞത് ഭാഗ്യം , പിവി അൻവർ എംഎൽഎ
തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നിൽ സർക്കാരിന്‍റെ ഗൂഢാലോചനയെന്ന് പി വി അൻവർ എംഎല്‍എ. കോടതി ഇടപെടൽ കാരണം സർക്കാരിന്‍റെ ലക്ഷ്യം നടന്നില്ല. പിണറായി കാലത്തെ ജയിൽ അനുഭവം അത്ര നല്ലത് അല്ലായിരുന്നു. ഒരു ദിവസത്തിനുള്ളിൽ ജയിലില്‍ നിന്ന് ജീവനോടെ പുറത്ത് ഇറങ്ങാനായത് ഭാഗ്യമായാണ് കാണുന്നത്. അറസ്റ്റ് ചെയ്ത നടപടിക്കെതിരെ യുഡിഎഫ് നേതാക്കൾ നൽകിയ പിന്തുണ പിണറായി വിജയനെ പുറത്താക്കുന്നത്തിനായുള്ള അടുത്ത മുന്നേറ്റങ്ങളിലും വേണമെന്നും പിവി അൻവർ പറഞ്ഞു. അതേസമയം, ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയ പി…