
പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം; വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തരുതെന്ന് ഹൈക്കോടതി
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സംരക്ഷണം നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദേശം. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. കേരള പൊലീസിന് സംരക്ഷണം ഒരുക്കാൻ സാധിക്കില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാമെന്ന് കോടതി നിർദേശിച്ചു. തുറമുഖ നിർമാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോർട്ട്‌സും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സമരക്കാർ പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കരുതെന്ന് കോടതി നിർദേശിച്ചു. പ്രതിഷേധങ്ങൾ സമാധാനപരമായി തുടരാം. നിർമാണം തടസ്സപ്പെടുത്തരുത്. പദ്ധതി പ്രദേശത്തു വരുന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും തടയരുതെന്നും കോടതി…