
കൊല്ലത്ത് യുവതിയെയും മകനെയും ഭർതൃ വീട്ടുകാർ ഇറക്കിവിട്ടു; രാത്രി കഴിഞ്ഞത് സിറ്റൗട്ടിൽ
കൊല്ലം തഴുത്തലയിൽ യുവതിയെയും മകനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടതായി പരാതി. തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസ്സുകാരനായ മകൻ എന്നിവരെയാണ് വീട്ടുകാർ പുറത്താക്കിയത്. വീടിനു പുറത്തായതോടെ അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ സിറ്റൗട്ടിൽ. സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് വീട്ടിൽനിന്ന് ഇറക്കവിട്ടതെന്ന് അതുല്യ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസുമായി വാക്കേറ്റമുണ്ടായി. ‘ഇന്നലെ വൈകിട്ട് സ്‌കൂളിൽനിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയതാണ്. തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അകത്തു കയറാൻ നിർവാഹമില്ലാതെ…