നടനും സഹസംവിധായകനുമായ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു

സഹസംവിധായകനും നടനുമായ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു.41 വയസായിരുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ 5 മണിയോടെ വീട്ടിൽ നിന്നു ക്ഷേത്രക്കുളത്തിലേക്കു കുളിക്കാൻ പോയ ദീപു മടങ്ങി വരാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ചെരിപ്പും വസ്ത്രങ്ങളും കുളത്തിനു സമീപത്തുനിന്ന് കണ്ടെത്തി. തുടർന്ന് അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഉറുമ്പുകൾ ഉറങ്ങാറില്ല. വൺസ് ഇൻ മൈൻഡ്, പ്രേമസൂത്രം എന്നീ സിനിമകളുടെ സഹസംവിധായകനാണ്. ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Read More

കിഫ്ബി കേസിൽ ഇഡി സമൻസുകൾ കോടതി തടഞ്ഞു; അന്വേഷണം തുടരാം

കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടർ സമൻസുകൾ കോടതി തടഞ്ഞു. ഇടക്കാല ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ഹർജികളിൽ റിസർവ് ബാങ്കിനെ കക്ഷി ചേർത്തിട്ടുണ്ട്. കേസിൽ റിസർവ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കാമെന്നാണ് കോടതി നിലപാട്. ഇതിന് പുറമെ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ചോദ്യം…

Read More

കോടതിയലക്ഷ്യ കേസിൽ മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര; രേഖാമൂലം വേണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ഹൈക്കോടതിയിൽ മാപ്പ് അപേക്ഷിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. ചാനൽ ചർച്ചകളിൽ നടത്തിയ പരാമർശത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് മാപ്പപേക്ഷ നടത്തിയത്. ജഡ്ജിയെ ആക്ഷേപിക്കാനോ ജുഡിഷ്യറിയെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് ബൈജു പറഞ്ഞു. അതേസമയം വിശദീകരണം എഴുതി നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി തരണമെന്നു ബൈജു കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്. വിശദീകരണം പരിശോധിച്ച ശേഷം…

Read More

‘ചതിയുടെ പത്മവ്യൂഹം’ സ്വപ്ന സുരേഷ് എഴുതിയ പുസ്തകം വിപണിയിലേക്ക്

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുസ്തകം ഉടൻ പുറത്തിറങ്ങും.സ്വർണ്ണക്കടത്ത് വിവാദങ്ങളും അധികാര ഇടനാഴികളിൽ നടന്ന കാര്യങ്ങളും വിവരിക്കുന്ന പുസ്തകത്തിന് ചതിയുടെ പത്മവ്യൂഹം എന്നാണ് പേരിട്ടിരിക്കുന്നത്. ചെന്നൈയിൽ വച്ച് എം ശിവശങ്കർ തന്റെ കഴുത്തിൽ താലിക്കെട്ടിയെന്നും പുസ്തകത്തിൽ പറയുന്നു. മറ്റന്നാൾ പുസ്തകം വിപണിയിലിറങ്ങും. മുൻപ് എം ശിവശങ്കർ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. തൃശ്ശൂർ ആസ്ഥാനമായ കറന്റ്…

Read More

എൽദോസ് കുന്നപ്പിള്ളി എംഎൽഎ മർദിച്ചെന്ന് സ്ത്രീയുടെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി.ഒരുമിച്ച് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടർന്ന് എംഎൽഎ മർദ്ദിച്ചെന്നാണ് തിരുവന്തപുരത്തെ ഒരു സ്കൂളിലെ അധ്യാപിക പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദർശിക്കുന്നതിനിടെയാണ് മർദനം എന്നാണ് പരാതി. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീർഷണർക്ക് പരാതി നൽകിയത്.പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ മൊഴി നൽകാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി,ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നൽകാമെന്ന് അറിയിച്ച് പരാതിക്കാരി…

Read More

ടൂര്‍ പോകാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തുന്നു, മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരന്‍

മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിദേശത്ത് പോകാന്‍ ചെലവഴിച്ച കോടികള്‍ സംബന്ധിച്ച് സിപിഎം വിശദീകരിക്കണത്തിലാണ് സുധാകരന്‍ പ്രതികരിച്ചത്. ധൂര്‍ത്ത് കൊണ്ട് കേരളത്തിന് എന്തുകിട്ടി?. ടൂര്‍ പോകാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും സുധാകരന്‍ പരഹിസിച്ചു. വിദേശത്ത് പോയി പ്രഖ്യാപിച്ച ഒരു കുന്തമോ കുടചക്രമോ ഇവിടെ നടപ്പാക്കിയോ?. കുടുംബത്തിന്റെ വിദേശയാത്ര ചെലവ് സ്വന്തമായി വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു പാര്‍ട്ടി ദേശീയ അധ്യക്ഷ തെരഞ്ഞെടപ്പില്‍ തരൂരിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്…

Read More

വെഹിക്കിൾ ഇൻസ്പെക്ടർമാർ റോഡ് ഡ്യൂട്ടിയിൽ ശ്രദ്ധിക്കണമെന്ന് അമിക്കസ് ക്യൂരി

റീജ്യണൽ സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും 6 മണിക്കൂർ എൻഫോഴ്സ്മെന്‍റ് ജോലി നിർബന്ധമാക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. മിനിസ്റ്റീരിയൽ ജോലിയിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ പൂർണ്ണമായും ഒഴിവാക്കണമെന്നും റിപ്പോർട്ടിലുണ്ട്. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് അമിക്കസ് ക്യൂറിയോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ഒന്നേ മുക്കാൽ കോടി വാഹനങ്ങളുടെ നിയമ ലംഘനം പരിശോധിക്കാൻ നിരത്തിലുള്ള 368 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണെന്നായിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ഈ…

Read More

സിനിമ ചിത്രീകരണത്തിനിടെ കോഴിക്കോട് തെരുവുനായുടെ ആക്രമണം

മേത്തോട്ടുതാഴെ സിനിമാ ചിത്രീകരണത്തിനിടെ അസോസിയേറ്റ് ക്യാമറമാനെ തെരുവുനായ കടിച്ചു. കടിയേറ്റ ജോബിന്‍ ജോണ്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരപരിധിയിലെ വിവിധ ഇടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സിനിമാ ചിത്രീകരണത്തിനിടെ അസോസിയേറ്റ് ക്യാമറമാനെ തെരുവുനായ കടിച്ചത്. ഹരീഷ് പേരടിയുടെ പ്രൊഡക്ഷനിലുള്ള ദാസേട്ടന്റെ സൈക്കിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രീകരണത്തിനിടെ നായ പുറകിലൂടെ വന്ന് കടിക്കുകയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കടിച്ച നാട ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തു. അതിന് പിന്നാലെ…

Read More

വടക്കഞ്ചേരിയിലെ ടൂറിസ്റ്റ് ബസ് അപകടം: ട്രാൻസ്പോർട്ട് കമ്മീഷണർ ഇന്ന് റിപ്പോർട്ട് നൽകും

വടക്കഞ്ചേരി അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന്  സർക്കാരിന് സമർപ്പിച്ചേക്കും. ഡ്രൈവർ ജോമോനും ബസിൻ്റെ ഉടമക്കുമെതിരെയുള്ള തുടർനടപടികളിൽ ഇന്ന് തീരുമാനം ഉണ്ടാകും എന്നാണ് കരുതുന്നത്. ജോമോൻ്റെ രക്തപരിശോധന ഫലവും ഇന്ന് പുറത്ത് വന്നേക്കും. വടക്കഞ്ചേരിയിലെ ടൂറിസ്റ്റ് ബസ് അപകടത്തിൻ്റെ വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും. ഇന്നലെ വൈകിട്ട് ആണ് പാലക്കാട് എൻഫോസ്‌മെന്റ് ആർ.ടി.ഒ എം.കെ.ജയേഷ് കുമാർ വിശദ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറിയത്. അപകട കാരണം, സാഹചര്യം, ബസിലെ നിയമ…

Read More

ഓപ്പറേഷൻ ഫോക്കസ് 3; ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 1279 കേസുകൾ

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന രണ്ടാം ദിവസത്തിലേക്ക്. ഇന്നും കർശന പരിശോധന നടത്തും. ഓപ്പറഷൻ ഫോക്കസ് 3 എന്ന പേരിൽ നടത്തുന്ന പരിശോധനയിൽ ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 1279 കേസുകളാണ്. ഈ മാസം 16 വരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് നടക്കുക. ഇതിൽ രണ്ട് ബസുകളുടെ രജിസ്‌ട്രേഷനും എട്ട് ബസ്സുകളുടെ ഫിറ്റ്‌നസ്സും റദ്ദാക്കി. 9 ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ആദ്യ ദിവസം 134…

Read More