എൽദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി ഉണ്ടാകും; കമ്മീഷനെ വച്ച് തീവ്രത അളക്കില്ലെന്ന് കെ സുധാകരൻ

ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതുപോലെ ഒരാളെ സംരക്ഷിക്കേണ്ട അവസ്ഥ കെപിസിസിക്ക് ഇല്ല. അങ്ങനെ തരംതാഴുകയും ഇല്ല. കമ്മീഷനെ വച്ച് തീവ്രത അളക്കില്ല. അത് കോൺഗ്രസിൻറെ നിലപാട് അല്ല .ഇതൊക്കെ സിപിഎം ചെയ്യുന്നതാണ്. കുറ്റം ചെയ്തവർക്കെതിരെ കോൺഗ്രസ് നടപടി എടുക്കും. വിശദീകരണം വൈകിയാൽ അതിനു കാക്കാതെ നടപടി എടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു. എന്താണ് സംഭവിച്ചതെന്നതിൽ എംഎൽഎയുടെ ഭാഗം കേൾക്കാനാണ് വിശദീകരണം…

Read More

എൽദോസിനെ ഫോണിൽ കിട്ടുന്നില്ല, പാർട്ടി സ്ത്രീപക്ഷത്ത്; വി ഡി സതീശൻ

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മിൻറെ ക്ലീഷേ ന്യായീകരണത്തിന് കോൺഗ്രസില്ലെന്നും കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണെന്നും വി ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് ഒരു തരത്തിലും പ്രതിരോധിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിൻറെ വിശദീകരണം കേൾക്കുക എന്നത് സാമാന്യ മര്യാദയാണ് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ബലാത്സംഗ കേസിൽ എംഎൽഎയുടെ മുൻകൂർ ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എൽദോസിന് ഒളിവിൽ പോകേണ്ട ആവശ്യമില്ലെന്നും ഇന്നോ നാളെയോ അദ്ദേഹത്തിന്റെ വിശദീകരണം ലഭിക്കുമെന്നും…

Read More

കോട്ടയത്ത് ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്

കോട്ടയത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ക്രൂര ആക്രമണം. കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിന്‍റെ (42)  കൈ ഭര്‍ത്താവ് വെട്ടി. മഞ്ജുവിന്‍റെ രണ്ട് കയ്യും പ്രദീപ് വെട്ടുകയായിരുന്നു. ഒരു കൈ അറ്റ് തൂങ്ങിയ നിലയിലാരുന്നു. മറ്റേ കയ്യിലെ വിരലുകള്‍ അറ്റുപോയി. മദ്യപിച്ച് ഭാര്യയുമായി പ്രദീപ് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും ഇന്ന് രാവിലെയും സമാനമായി വഴക്ക് നടന്നതായും നാട്ടുകാര്‍ പറയുന്നു. മഞ്ജുവിനെ വെട്ടുന്നത് കണ്ട് തടസം പിടക്കാനെത്തിയ മകളെയും പ്രദീപ് ആക്രമിച്ചു. സംഭവത്തിന് പിന്നാലെ വാഹനം എടുത്ത് സ്ഥലത്ത് നിന്ന് പ്രദീപ്…

Read More

കണ്ണൂരില്‍ റാഗിംഗിൻറെ പേരിൽ മർദ്ദനം; ആറ് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കണ്ണൂർ ശ്രീകണ്ഠാപുരത്ത് പ്ലസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും സസ്‌പെന്റ് ചെയ്‌തേക്കും. ഇക്കാര്യത്തിൽ പിടിഎ എക്‌സിക്യൂട്ടീവ് യോഗം അന്തിമ തീരുമാനമെടുക്കും. ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിംഗിന്റെ പേരിലാണ് പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേൾവി ശക്തി കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികളാണ് സഹലിനെ വളഞ്ഞിട്ട്…

Read More

സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവം; ഗവർണർ വിവരങ്ങൾ തേടി

കേരള സർവകലാശാല വി സി നിർണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാൻ ചേർന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവത്തിൽ നടപടികളുമായി ഗവർണർ. ക്വാറാം തികയാതെ പിരിഞ്ഞ കേരള സെനറ്റ് യോഗത്തിന്റെ വിവരങ്ങൾ ഗവർണർ തേടി. വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ ഉടൻ നൽകണം വൈസ് ചാൻസലർക്ക് കത്ത് നൽകി യോഗത്തിൽ പങ്കെടുക്കാതിരുന്ന ഗവർണറുടെ നോമിനികളെ പിൻവലിക്കാൻ വരെ സാധ്യത ഉണ്ട്. ഗവർണർ നോമിനേറ്റ് ചെയ്ത 9 പേരിൽ 7 പേരും ഇടത് അംഗങ്ങൾക്കൊപ്പം വിട്ടു നിന്നിരുന്നു. ഗവർണറുടെ…

Read More

പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവം: ലോക്കോ പൈലറ്റിനെതിരെ കേസ്

പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു.  ലോക്കോ പൈലറ്റിനെ വിളിച്ചു വരുത്തി മൊഴി എടുക്കും. ഈ ഭാഗത്ത് ട്രെയിനിൻറെ വേഗപരിധി  45 കിലോമീറ്റർ ആണ്. ആ വേഗപരിധി ലംഘിച്ചോയെ പരിശോധിക്കും. ട്രെയിൻ തട്ടി കാട്ടാക്കൂട്ടത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയാനക്ക് പരിക്കേറ്റോയെന്ന് സംശയമുണ്ട്. കുട്ടിയാനയെ കണ്ടെത്താൻ പരിശോധന തുടങ്ങി കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. ട്രെയിൻ ഗതാഗതം തടസപെട്ടില്ല. എന്നാൽ കാട്ടാനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാത്തതിനാൽ…

Read More

എൽദോസ് കുന്നപ്പിള്ളിലിനെതിരെ ബലാത്സംഗ കേസ്

എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ ബലാത്സംഗ കേസ് ചുമത്തി. എംഎൽഎയ്ക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. പരാതിക്കാരിയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. ജില്ലാ ക്രൈം ബ്രാഞ്ചാണ് കൂടുതൽ വകുപ്പുകൾ ചേർത്ത് റിപ്പോർട്ട് നൽകിയത്. അധ്യാപിക കൂടിയായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനുമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ എംഎൽഎ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അതേസമയം എംഎൽഎയ്ക്കായി തിരച്ചിൽ തുടരുകയാണ്…

Read More

ഇ-ബുൾ ജെറ്റിന് തിരിച്ചടി; ‘നെപ്പോളിയനെ’ വിട്ടുകിട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മോട്ടോർ വാഹന വിഭാഗം കസ്റ്റഡിയിലെടുത്ത വാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇ ബുൾ ജെറ്റ് സഹോദരന്മാർക്ക് തിരിച്ചടി. ഹർജി ഹൈക്കോടതി തള്ളി. യൂട്യൂബ് വ്‌ളോഗർമാരുടെ ഹർജിയിലെ തലശ്ശേരി മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവക്കുകയായിരുന്നു. രൂപമാറ്റം വരുത്തിയ ‘നെപ്പോളിയൻ’ എന്ന വാൻ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയപടിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. എംവിഡി  സർട്ടിഫിക്കറ്റ് തരും വരെ വാഹനം റോഡിൽ ഇറക്കാനും അനുമതിയില്ല.  കഴിഞ്ഞ വർഷം ഏപ്രിലിലാണ് നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിന് ഇ-ബുൾജെറ്റ് വ്‌ളോഗർമാരുടെ വാൻ മോട്ടോർ…

Read More

നരബലിക്കേസ്; പ്രതികൾ 24 വരെ പൊലീസ് കസ്റ്റഡിയിൽ; പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്ന് കോടതി

ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 24 വരെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി 12 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണസംഘം കോടതിയില്‍…

Read More

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, വോട്ടർമാർ പറയുന്നത് അനുസരിക്കും; എൽദോസ് കുന്നപ്പിള്ളി

നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കുന്നു. അധികാരം തനിക്ക് അവസാന വാക്കൊന്നുമല്ല. വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. പിൻതുണച്ചവർക്കും പിൻതുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദിയെന്നും എൽദോസ് കുന്നപ്പിളളി എംഎൽഎ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പീഡനക്കേസിൽ പൊലീസ് കേസെടുത്തതോടെ ഒളിവിൽ തുടരുകയാണ് എംഎൽഎ പോസ്റ്റിന്റെ പൂർണരൂപം നിയമ വിരുദ്ധമായ ഒരു…

Read More