ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതിയായ ഭ‍ര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ

കോട്ടയം കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭ‍ര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവിൽ പോയത്.  ഒക്ടോബ‍ര്‍ 14 നാണ്, മദ്യപിച്ചെത്തിയ പ്രദീപ് വഴക്കിനിടെ ഭാര്യയെ വെട്ടിയത്. ഒരു കൈ അറ്റുതൂങ്ങുകയും വലത് കൈയിലെ മൂന്ന് വിരലുകൾ അറ്റുപോവുകയുമുണ്ടായി. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Read More

കെഎസ്ആർടിസിയിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല; വിധിക്കെതിരെ റിവ്യൂ ഹർജി നൽകും; ഗതാഗതമന്ത്രി ആൻറണി രാജു

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി. നിലവിലെ ഗതാഗത ചട്ടം അനുസരിച്ച് സർക്കാർ അനുമതിയോടെ വാഹനങ്ങളിൽ പരസ്യം പതിക്കാനാകും. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. റിവ്യൂ ഹർജി നൽകി ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ആൻറണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. കെഎസ്ആടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും…

Read More

ഇലന്തൂര്‍ നരബലി: മൃതദേഹം വിട്ട് നൽകാൻ ഇടപെടണമെന്ന് പത്മയുടെ മകൻ

ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ മകൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കഴിഞ്ഞ ആറുദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളതെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടിക്രമങ്ങൾ വേഗത്തിൽ ആക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. മൃതദേഹം കൊണ്ടുപോകാൻ സർക്കാർ സഹായം വേണം. ഇക്കാര്യത്തിൽ അധികൃതർ ഇടപെടണമെന്നും മകനും ബന്ധുക്കളും ആവശ്യപ്പെട്ടു. ഇതുവരെ ഇക്കാര്യത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്ന അടക്കമുള്ള നടപടികൾ പൂർത്തിയായിയിട്ടുണ്ട്. എന്നാൽ മൃതദേഹം ഇതുവരെയും വിട്ടുനൽകിയിട്ടില്ല….

Read More

സംസ്ഥാനത്ത് വിലക്കുതിപ്പ് തടയാൻ അരി നേരിട്ട് വാങ്ങാൻ നീക്കം

അരിവില കുതിച്ചുയരുന്നതിന് തടയിടാൻ നേരിട്ട് അരിവാങ്ങാൻ നീക്കം. ആന്ധ്ര സിവിൽ സപ്ലൈസിൽനിന്ന് അരി വാങ്ങും. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ആന്ധ്ര സർക്കാരുമായി ചർച്ച നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അരിവില പിടിച്ചുനിർത്തുക ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളിൽ അരിക്ക് കിലോഗ്രാമിന് 15 രൂപയാണ് വർധിച്ചത്. സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന മട്ട, ജയ അരിക്ക് 10 മുതൽ 15 രൂപ വരെയാണു വില വർധിച്ചത്. ബ്രാൻഡഡ് മട്ട അരിക്ക് 60–63 രൂപയാണു കിലോഗ്രാമിനു വില. ലൂസ്…

Read More

വാൽപാറയിൽ കരടിയുടെ ആക്രമണം; യുവതിക്ക് ഗുരുതര പരുക്ക്

വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിനിയുമായ സബിതയ്ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 5.30ന് വീടിന് പുറത്തേക്ക് ഇറങ്ങിയ സബിതയുടെ മേൽ കരടി ചാടി വീഴുകയായിരുന്നു.  കയ്യിലും കാലിലും ഗുരുതരമായി പരുക്കേറ്റ സബിതയെ വാൽപാറയിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് പൊള്ളാച്ചിയിലെ ആശുപത്രിയിലേക്കും മാറ്റി. കരടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മേഖലയിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ കരടി ആക്രമണമാണിത്. 

Read More

കുരങ്ങ് ശല്യം; ആത്മഹത്യാ ശ്രമം നടത്തിയ കർഷകനെ അനുനയിപ്പിച്ച് താഴെയിറക്കി

ഏലപീടികയിൽ കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടിയ സാഹചര്യത്തിൽ പ്രതിഷേധവുമായി കർഷകൻ. കുരങ്ങുകളുടെ ആക്രമണത്തിൽ   വീട് തകർന്നതിൽ പ്രതിഷേധിച്ച് ഏലപീടിക സ്വദേശിയായ കർഷകൻ മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയാണ്.  ഏലപീടിക സ്വദേശി സ്റ്റാൻലിയാണ് പെട്രോളുമായി മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.   വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കുരങ്ങ് ശല്യത്തിന് പരിഹാരം കാണണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഒടുവിൽ സ്റ്റാൻലിനെ കുരങ്ങ ശല്യത്തിന് പരിഹാരം കാണാമെന്ന് വാഗ്ദാനം നൽകി ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച് താഴെ ഇറക്കി. 

Read More

ദയാബായിയുടെ സമരം രണ്ടാഴ്ച പിന്നിട്ടു, സമരം അവസാനിപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരം 15 ദിവസം പിന്നിട്ടു. സമരം അവസാനിപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു.സമരക്കാരുമായി ചർച്ച നടത്താൻ മന്ത്രിമാരെ ചുമതലപ്പെടുത്തി.മന്ത്രി ആർ ബിന്ദുവിനും ആരോഗ്യമന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി നിർദ്ദേശം നല്‍കി.ഇന്ന് തന്നെ ചർച്ചക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എൻഡോസ‌ൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനേയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ദയാബായിയുടെ സമരം. ആരോഗ്യം…

Read More

ഗവർണർ പോരിനൊരുങ്ങി; സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാൻ നീക്കം

കേരള സർവകലാശാല വി.സി നിയമനത്തിൽ നവംബർ നാലിന് തീരുമാനിച്ചിരിക്കുന്ന സെനറ്റ് യോഗത്തിന് മുമ്പ് സ്വന്തം നിലയ്ക്ക് ചാൻസലർ നോമിനികളെ നിശ്ചയിക്കാനാണ് രാജ്ഭവന്റെ നീക്കം. പുറത്താക്കിയ പ്രതിനിധികൾക്ക് പകരമാകും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുക. അതേസമയം ഗവർണറുടെ നീക്കങ്ങളെ നിയമപരമായി നേരിടാനാണ് അയോഗ്യരാക്കിയ പ്രതിനിധികളുടെ തീരുമാനം. കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാത്ത പ്രതിനിധികളെ പുറത്താക്കിയതിന് പിന്നാലെ പകരം പ്രതിനിധികളെ ഉടൻ ഗവർണർ നിശ്ചയിക്കും. സാധാരണ ഗതിയിൽ സർക്കാർ നിശ്ചയിച്ചു നൽകുന്ന പ്രതിനിധികൾക്ക് ഗവർണർ അംഗീകാരം നൽകാറാണ് പതിവ്. എന്നാൽ മുൻ ഗവർണർ…

Read More

നരബലി; കൂടുതൽ സ്ത്രീകളെ ഉപദ്രവിച്ച വിവരങ്ങൾ ലഭ്യമായില്ല, തെളിവെടുപ്പ് തുടരും

ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. ഭഗവൽ സിംഗിനെ പത്തനംതിട്ടയിലും, മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ സ്ഥലത്തും എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് ആലോചന. ഇന്നലെ പ്രതികളെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചു മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങൾ, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇവ വിശദമായ പരിശോധനയ്ക്ക് അയക്കും. പത്മയെയും റോസിലിയെയും കൊലപ്പെടുത്താൻ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളിൽ എത്തിച്ചാകും ഭഗവൽ സിംഗിന്റെ ഇന്നത്തെ തെളിവെടുപ്പ്….

Read More

കുഴഞ്ഞുവീണു; കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ശാരീരികാസ്വസ്ഥതകളെ തുടർന്ന് ദില്ലി ആർ എം എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസം വന്നതിനെ തുടർന്ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആർഎംഎൽ ആശുപത്രി അധികൃതർ അറിയിച്ചു. വയോജന ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയിൽ അംഗമായ കടന്നപ്പള്ളി ഭോപ്പാലിലേക്ക് പോകാനാണ് ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തിയത്. കടന്നപ്പള്ളിയുടെ അനാരോഗ്യത്തെ തുടർന്ന് സമിതിയുടെ യാത്ര റദ്ദാക്കി.

Read More