വിഴിഞ്ഞം സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ; ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ റോഡ് ഉപരോധം

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍. ആറ്റിങ്ങൽ, പൂവാർ, ഉച്ചക്കട , ചാക്ക, തിരുവല്ലം, സ്റ്റേഷൻ കടവ്, എന്നിങ്ങനെ ആറ് സ്ഥലങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്. വള്ളങ്ങളും വലകളും ഉൾപ്പെടെയാണ് മത്സ്യത്തൊഴിലാളികൾ സമരത്തിനെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾ സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇതിൽ ഒരെണ്ണം പോലും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സമരക്കാർ ആരോപിക്കുന്നു. വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് മുദ്രാവാക്യം…

Read More

ബന്ധു നിയമനം; പി കെ ശശിക്കെതിരെ സിപിഎം നേതൃയോഗങ്ങളില്‍ രൂക്ഷവിമര്‍ശനം

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരെ പാര്‍ട്ടി യോഗത്തില്‍ രൂക്ഷവിമര്‍ശനം. ആരും തമ്പുരാന്‍ ആകാന്‍ ശ്രമിക്കേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു വിമര്‍ശിച്ചു. ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ 10 വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചു. വിവിധ ആവശ്യങ്ങള്‍ക്കുള്ള പാര്‍ട്ടി ഫണ്ട് വെട്ടിച്ചെന്നും നാട്ടുചന്തയ്ക്ക് ഭൂമി വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് ശശിക്കെതിരെ ആരോപണം ഉയര്‍ന്നത്. സഹോദരിയുടെ മകനും ഭാര്യയ്ക്കും നിയമനം നല്‍കി,…

Read More

ഇലന്തൂര്‍ ഇരട്ടനരബലി: ഷാഫിയെ ഇന്ന് കൂടുല്‍ തെളിവെടുപ്പിന് കൊണ്ടുപോകും

ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. കേസിലെ മുഖ്യപ്രതിയായ ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. റോസിലിന്റെയും പത്മയുടെയും സ്വര്‍ണ്ണാഭരങ്ങള്‍ കൊലപാതകത്തിന് ശേഷം ഇയാള്‍ പണയം വെച്ച സ്ഥാപനത്തിലാണ് തെളിവെടുപ്പ് നടത്തുക. 36 ഗ്രാമോളം സ്വര്‍ണം ഷാഫി ഗാന്ധിനഗറിലുള്ള ഇയാളുടെ വാടകവീടിനോട് ചേര്‍ന്ന ധനകാര്യ സ്ഥാപനത്തിലാണ് പണയം വെച്ചത്. സ്വര്‍ണം പണയംവച്ചതില്‍ നിന്ന് 40,000 രൂപ ഷാഫി നല്‍കിയതായി ഇയാളുടെ ഭാര്യ നബീസ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ സ്ത്രീ തന്റെ സാമ്പത്തിക…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത,10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളിലും ബുധനാഴ്ച 9 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് ശേഷമുള്ളഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളില്‍ മഴ ശക്തമായേക്കും.ചൊവ്വാഴ്ച്ചയോടെബംഗാള്‍ ഉള്‍കടലില്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാനും ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Read More

‘മനുഷ്യ മാസം വിറ്റാൽ പണം കിട്ടുമെന്ന് വിശ്വസിപ്പിച്ചു, മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു’; നരബലി കേസിൽ വെളിപ്പെടുത്തൽ

ഇലന്തൂർ നരബലി കേസിൽ വെളിപ്പെടുത്തലുമായി ഒന്നാം പ്രതി മുഹമ്മദ് ഷാഫി. നരബലി നടത്തിയ ശേഷം മനുഷ്യ മാംസം വിൽക്കാമെന്ന് കൂട്ടു പ്രതികളായ ഭഗവൽ സിംഗിനോടും ലൈലയോടും പറഞ്ഞിരുന്നതായി ഷാഫി പൊലീസിനോട് വെളിപ്പെടുത്തി. ഇത്തരത്തിൽ മനുഷ്യ മാംസം വിറ്റാൽ, 20 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഇതിനായാണ് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും ഷാഫി മൊഴി നൽകി. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്ന് ഭഗവൽ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചു. ഈ പണം കൊണ്ട് സാമ്പത്തികാഭിവൃദ്ധി…

Read More

ഭാര്യയുടെ കൈ വെട്ടിയ കേസിലെ പ്രതിയായ ഭ‍ര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ

കോട്ടയം കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭ‍ര്‍ത്താവ് തൂങ്ങിമരിച്ച നിലയിൽ. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവിൽ പോയത്.  ഒക്ടോബ‍ര്‍ 14 നാണ്, മദ്യപിച്ചെത്തിയ പ്രദീപ് വഴക്കിനിടെ ഭാര്യയെ വെട്ടിയത്. ഒരു കൈ അറ്റുതൂങ്ങുകയും വലത് കൈയിലെ മൂന്ന് വിരലുകൾ അറ്റുപോവുകയുമുണ്ടായി. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

Read More

കെഎസ്ആർടിസിയിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല; വിധിക്കെതിരെ റിവ്യൂ ഹർജി നൽകും; ഗതാഗതമന്ത്രി ആൻറണി രാജു

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് ഗതാഗതമന്ത്രി. നിലവിലെ ഗതാഗത ചട്ടം അനുസരിച്ച് സർക്കാർ അനുമതിയോടെ വാഹനങ്ങളിൽ പരസ്യം പതിക്കാനാകും. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. റിവ്യൂ ഹർജി നൽകി ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ആൻറണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. കെഎസ്ആടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും…

Read More

ഇലന്തൂര്‍ നരബലി: മൃതദേഹം വിട്ട് നൽകാൻ ഇടപെടണമെന്ന് പത്മയുടെ മകൻ

ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ മകൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കഴിഞ്ഞ ആറുദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളതെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടിക്രമങ്ങൾ വേഗത്തിൽ ആക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. മൃതദേഹം കൊണ്ടുപോകാൻ സർക്കാർ സഹായം വേണം. ഇക്കാര്യത്തിൽ അധികൃതർ ഇടപെടണമെന്നും മകനും ബന്ധുക്കളും ആവശ്യപ്പെട്ടു. ഇതുവരെ ഇക്കാര്യത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്ന അടക്കമുള്ള നടപടികൾ പൂർത്തിയായിയിട്ടുണ്ട്. എന്നാൽ മൃതദേഹം ഇതുവരെയും വിട്ടുനൽകിയിട്ടില്ല….

Read More

സംസ്ഥാനത്ത് വിലക്കുതിപ്പ് തടയാൻ അരി നേരിട്ട് വാങ്ങാൻ നീക്കം

അരിവില കുതിച്ചുയരുന്നതിന് തടയിടാൻ നേരിട്ട് അരിവാങ്ങാൻ നീക്കം. ആന്ധ്ര സിവിൽ സപ്ലൈസിൽനിന്ന് അരി വാങ്ങും. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ആന്ധ്ര സർക്കാരുമായി ചർച്ച നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. അരിവില പിടിച്ചുനിർത്തുക ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളിൽ അരിക്ക് കിലോഗ്രാമിന് 15 രൂപയാണ് വർധിച്ചത്. സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന മട്ട, ജയ അരിക്ക് 10 മുതൽ 15 രൂപ വരെയാണു വില വർധിച്ചത്. ബ്രാൻഡഡ് മട്ട അരിക്ക് 60–63 രൂപയാണു കിലോഗ്രാമിനു വില. ലൂസ്…

Read More

വാൽപാറയിൽ കരടിയുടെ ആക്രമണം; യുവതിക്ക് ഗുരുതര പരുക്ക്

വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിനിയുമായ സബിതയ്ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 5.30ന് വീടിന് പുറത്തേക്ക് ഇറങ്ങിയ സബിതയുടെ മേൽ കരടി ചാടി വീഴുകയായിരുന്നു.  കയ്യിലും കാലിലും ഗുരുതരമായി പരുക്കേറ്റ സബിതയെ വാൽപാറയിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് പൊള്ളാച്ചിയിലെ ആശുപത്രിയിലേക്കും മാറ്റി. കരടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മേഖലയിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന നാലാമത്തെ കരടി ആക്രമണമാണിത്. 

Read More