ഗര്‍ഭഛിദ്രം നടത്തുന്നതിന് വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

ഗര്‍ഭഛിദ്രം നടത്തുന്നതിന് വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ ബസ് കണ്ടക്ടറെ വിവാഹം കഴിച്ചതാണ് യുവതി. കംപ്യൂട്ടര്‍ കോഴ്സിനു പഠിക്കുന്നതിനിടയിലാണ്, 26കാരനായ യുവാവിനെ പരിചയപ്പെട്ടു പ്രണയത്തിലായത്….

Read More

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സംശയം, സാമ്പിള്‍ ശേഖരിച്ചു പൊലീസ്

അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അവതാരക പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടനോടും ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കത്ത് നല്‍കി. ഇന്നലെ അറസ്റ്റിലായ  നടനെ രണ്ടുപേരുടെ ആള്‍ ജാമ്യത്തില്‍ മരട് പൊലീസ് വിട്ടയച്ചിരുന്നു. അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ശ്രീനാഥ് ഭാസിയുടെ രക്തം, തലമുടി,…

Read More

കേന്ദ്രത്തിന്റേത് തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ, ജനങ്ങളെ ദുരിതത്തിലാക്കി; രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാറിൻറെ തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. സർവമേഖലകളെയും സർക്കാർ പിന്നോട്ടടിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസമോ മികച്ച തൊഴിലോ, തൊഴിൽ അവസരമോ, ചികിത്സാ സൗകര്യങ്ങളോ സാധാരണക്കാരനു കിട്ടുന്നില്ല. കോടിക്കണക്കിനു ചെറുപ്പക്കാർ തൊഴിലിനു വേണ്ടി അലയുകയാണെന്നും രാഹുൽ വിമർശിച്ചു. സർവകലാശാല ബിരുദങ്ങൾക്ക് ഒരു വിലയും ഇല്ലാത്ത സാഹചര്യമാണു ഇപ്പോൾ. വിലക്കയറ്റം നാടിനെ വലയ്ക്കുന്നു. ഇഷ്ടക്കാരുടെ മാത്രം താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ്…

Read More

ഒരു തീവ്രവാദ പ്രസ്ഥാനത്തെ നിരോധിച്ചത് കൊണ്ട് ഇല്ലാതാക്കാൻ ആവില്ല; എം വി ഗോവിന്ദൻ

ഒരു തീവ്രവാദ പ്രസ്ഥാനത്തെ നിരോധിച്ചത് കൊണ്ട് ഇല്ലാതാക്കാൻ ആവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രണ്ട് വർഗീയത ഏറ്റുമുട്ടുന്ന ഒരു രാജ്യത്ത് ഒന്നിനെ നിരോധിക്കാൻ പോയാൽ അതിൻറെ അനന്തര ഫലം വർഗീയത ശക്തിപ്പെടും എന്നതായിരിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരം കാട്ടാക്കടയിൽ സിഐടിയു ജില്ലാ സമ്മേളനത്തിൻറെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം വി ഗോവിന്ദൻ. അതേസമയം, കഴിഞ്ഞ ദിവസം പോപ്പുലർ ഫണ്ട് നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 309…

Read More

മോൻസണെതിരായ പോക്സോ കേസിൽ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി

മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ  ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മോൻസണ് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോക്സോ കേസുൾപ്പെടെ മൂന്ന് ലൈംഗിക പീഡന കേസുകളാണ് മോൻസണെതിരെ ഉള്ളത്. നേരത്തെ ഹൈക്കോടതി മോൻസൺ മാവുങ്കലിന് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്. പീഡന കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നായിരുന്നു മോന്‍സന്റെ ആരോപണം. തന്നെ ജയിലില്‍ തന്നെ കിടത്താന്‍ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ട്. കേരള പൊലീസിൽ അടക്കം സ്വാധീനമുള്ള ഒരു വനിതയാണ് കേസുകൾക്ക്…

Read More

അവതാരകയെ അപമാനിച്ച കേസ്; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട് പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509,354(a), 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കൊച്ചിയിൽ ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവർത്തകയുടെ പരാതിയിൽ പറയുന്നത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിൻറെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി…

Read More

മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസ്: ശ്രീനാഥ് ഭാസി പൊലീസ് സ്റ്റേഷനിൽ ഹാജരായി

ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസിന് മുന്നിൽ ഹാജരാവാൻ അൽപ്പം കൂടി സമയം അനുവദിക്കണമെന്ന് ഭാസി ആവശ്യപ്പെട്ടിരുന്നു. അതേസമയം സംഭവത്തിൽ വിശദീകരണം തേടാൻ നിർമാതാക്കളുടെ സംഘടന നടനെ വിളിച്ചുവരുത്തിയേക്കും. മാധ്യമപ്രവർത്തകയുടെ പരാതി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പരിഗണിക്കുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്.  കഴിഞ്ഞ 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി ലഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ എത്തണമെന്നാവശ്യപ്പെട്ട് മരട് പൊലീസ് ശ്രീനാഥ് ഭാസിക്ക് നോട്ടീസ്…

Read More

കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം; 100 എംബിബിഎസ് സീറ്റുകൾക്ക് അനുവാദം

konni-medical-college-approved-with-100-mbbs-seats കോളേജിന് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ഈ വർഷം തന്നെ ഇവിടെ അഡ്മിഷൻ തുടങ്ങും. 100 എംബിബിഎസ് സീറ്റുകൾക്കാണ് അനുവാദം. അതേസമയം മന്ത്രി വീണാ ജോർജ്ജ് ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മറ്റ് പ്രധാന മെഡിക്കൽ കോളേജുകളെപ്പോല കോന്നി മെഡിക്കൽ കോളേജിനേയും മാറ്റാൻ വലിയ പ്രയത്‌നമാണ് നടന്നു വരുന്നതെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ സജ്ജമാക്കും. ലേബർ റൂമും…

Read More

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനം; സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നറിയിക്കണമെന്ന് ഗവർണർ

കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റി പ്രതിനിധിയെ ഇന്നു തന്നെ സർവകലാശാല അറിയിക്കണമെന്നാണ് നിർദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർ വിസിക്ക് കത്തു നൽകി. ഇതു രണ്ടാം തവണയാണ് ഗവർണർ ഇക്കാര്യത്തിൽ വിസിക്ക് കത്തു നൽകുന്നത്. കഴിഞ്ഞയാഴ്ച സമാനമായ കത്തു നൽകിയപ്പോൾ, സർവകലാശാല സെനറ്റ് പ്രമേയം പാസ്സാക്കിയതായി വി സി മറുപടി നൽകിയിരുന്നു. രണ്ടുപേരെ നിയോഗിച്ച് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ശരിയല്ലെന്നും, ആ നടപടി പിൻവലിക്കണമെന്നും വിസി…

Read More

നിയമസഭാ കയ്യാങ്കളി കേസ്; ഇ.പി.ജയരാജൻ കോടതിയിൽ ഹാജരായി

നിയമസഭാ കയ്യാങ്കളി കേസിൽ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ കോടതിയിൽ ഹാജരായി. കേസിലെ മൂന്നാം പ്രതിയാണ് ജയരാജൻ. തിരുവനന്തപുരം സിജെഎം കോടതി ഇന്ന് ജയരാജന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ ജയരാജൻ അസുഖ കാരണം ചൂണ്ടികാട്ടി അന്ന് ഹാജരായിരുന്നില്ല. തുടർന്ന്, ഇന്ന് കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്ന് ഇ.പി.ജയരാജന് കോടതി നിർദ്ദേശം നൽകിയിരുന്നു. കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം വിചാരണ…

Read More