ബോബി ചെമ്മണ്ണൂർ മാപ്പ് പറഞ്ഞു ; അംഗീകരിച്ച് കോടതി , തുടർനടപടികൾ തീർപ്പാക്കി

ബോബി ചെമ്മണൂരിന്റെ മാപ്പ് ഹൈക്കോടതി അം​ഗീകരിച്ചു. കേസിലെ തുടർനടപടികൾ കോടതി താക്കീതോടെ തീർപ്പാക്കി. ബോബി ചെമ്മണൂർ ജയിലില്‍ നിന്ന് പുറത്തെത്തിയത് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയപോലെയെന്ന് കോടതി വിമര്‍ശിച്ചു. മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി താക്കീത് നല്‍കി. ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാൻ വൈകിയ ബോബിയെ ഹൈക്കോടതി കടുത്ത ഭാഷയില്‍ ശകാരിച്ചിരുന്നു. ബോബിയുടേത് നാടകമെന്നും തടവുകാര്‍ക്കൊപ്പം ജയിലില്‍ ആസ്വദിക്കട്ടെയെന്നുമായിരുന്നു കോടതിയുടെ വിമർശനം. ബോബി മാപ്പപേക്ഷിച്ചെങ്കിലും കോടതി ചെവി കൊടുക്കാൻ തയ്യാറായിരുന്നില്ല. ഒന്നേ മുക്കാലിന് നേരിട്ടെത്തി ഖേദം പ്രകടിപ്പിക്കാൻ കോടതി നിർദേശം…

Read More

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

നിലമ്പൂർ മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഉച്ചക്കുളം ഊരിലെ സരോജിനി (നീലി -52) എന്ന സ്ത്രീയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ആടുകളെ മേയ്ക്കാൻ പോയതായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സരോജിനിയെ ഉടൻ നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സരോജിനിയും ഭർത്താവ് കരിയനും അടങ്ങുന്ന സംഘമാണ് വനത്തിലേക്ക് ആടുകളെ മേയ്ക്കാൻ പോയത്. ഇവരെ ആനകൂട്ടം ആക്രമിക്കുകയായിരുന്നു. ഇതോടെ എല്ലാവരും ചിതറിയോടി. ഓട്ടത്തിനിടയിൽ സരോജിനി ആനകൾക്ക് മുന്നിൽപെട്ടു. സരോജിനിയുടെ ആന്തരിക അവയവങ്ങൾക്ക്…

Read More

ഗോപൻ സ്വാമിയുടെ സമാധി വിവാദം ; മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി , സമാധിയെന്ന് ആവർത്തിച്ച് കുടുംബം

അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവർത്തിച്ച് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം. കോടതിയെ മാനിക്കുന്നു. പക്ഷേ ഈ ഘട്ടത്തിൽ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങൾ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കൾ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് അച്ഛൻ…

Read More

കാട്ടാക്കട അശോകൻ വധക്കേസ്; 1 മുതൽ 5 വരെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. 1 മുതൽ 5 വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും, 7, 10,12 പ്രതികൾക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ 8 പ്രതികളും ആർഎസ്എസ് പ്രവർത്തകരാണ്. ശംഭു, ശ്രീജിത്ത്, ഹരികുമാർ, ചന്ദ്രമോഹൻ, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതികൾ. നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013 ലാണ് സിപിഎം പ്രവർത്തകനായ അശോകനെ വീട്ടിൽ നിന്നും…

Read More

എംഎം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു; മകളുടെ അപ്പീൽ സുപ്രീംകോടതി തള്ളി

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. എല്ലാ വശവും പരിശോധിച്ചാണ് ഹൈക്കോടതി നടപടി എന്ന് കോടതി പറഞ്ഞു. ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ലല്ലോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതി അപ്പീൽ തള്ളിയത്. ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് മകൾ സുപ്രീംകോടതിയെ സമീപിച്ചത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ…

Read More

വിദ്വേഷ പരാമർശ കേസ്; പി.സി. ജോർജിന് മുൻകൂർ ജാമ്യം

വിദ്വേഷ പരാമർശ കേസിൽ പി.സി. ജോർജിന് മുൻകൂർ ജാമ്യം. കോട്ടയം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ വിദേശ പരാമർശത്തിൽ പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ജനുവരി ആറിന് പി സി ജോർജ് ഒരു ചാനൽ ചർച്ചയിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. 

Read More

ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ എനിക്ക് യാതൊരു മടിയുമില്ല; ‘വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന ബോദ്ധ്യം വന്നു’; ഇനി ശ്രദ്ധിക്കുമെന്ന് ബോച്ചെ

ജാമ്യവുമായി ബന്ധപ്പെട്ട നടപടികൾക്കായി ഇന്നുരാവിലെയാണ് അധികൃതർ തന്നെ സമീപിച്ചതെന്ന് ബോബി ചെമ്മണ്ണൂർ. സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാത്തതെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും ബോബി വ്യക്തമാക്കി. ‘ജാമ്യം എടുക്കാൻ ആൾക്കാരില്ലാത്ത, പണം അടയ്ക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് എന്നെകൊണ്ട് സാധിക്കുന്ന സഹായം ചെയ്യാമെന്നേറ്റിരുന്നു. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നിയമസഹായത്തിനായി ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി ഒരുകോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ പേരിൽ കോടതിയെ ധിക്കരിച്ചുകൊണ്ട് മനഃപ്പൂർവം ഞാൻ പുറത്തിറങ്ങാത്തതാണെന്ന് പറയുന്നത് തെറ്റാണ്. ഞാൻ ഇത്രയും കാലം കോടതിയെ…

Read More

ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പ് പറയണം ; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ വീണ്ടും കടുപ്പിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ഇന്നലെ പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു. ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി നിയമത്തിനു മുകളിലാണോ എന്നും ചോദിച്ചു. ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങാത്തതിൽ ഒരു തരത്തിലും ഉള്ള ന്യായീകരണവും ഇല്ല. സീനിയർ കൗൺസിൽ രാമൻ പിള്ള കോടതിയിലേക്ക് വരേണ്ടതില്ല. ബോച്ചെ ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ്…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി മുംബൈ മാരത്തൺ ഓടാൻ ഒരുങ്ങുന്നു

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഓയും ആയ ഡോ.കെ.എം എബ്രഹാം വിഖ്യാതമായ മുംബൈ മാരത്തോൺ ഓടാനൊരുങ്ങുന്നു. വൻ നാശം വിതച്ച ചൂരൽ മല ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ. കെ. എം. എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. 42കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ജനുവരി 19 ന് നടക്കുന്ന മുംബൈ മാരത്തൺ. വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ജഴ്സി ധരിച്ചാണ് ഡോ. കെ.എം. എബ്രഹാം മാരത്തണിൽ…

Read More

നാട്ടിൽ എപ്പോഴെങ്കിലും വന്നുപോകുന്നയാൾ; ആര്യാടൻ ഷൗക്കത്തിന് നിലമ്പൂരിലെ കാര്യങ്ങളറിയില്ലെന്ന് അൻവർ

കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെതിരെ രൂക്ഷ വിമ‍ർശനവുമായി പിവി അൻവർ. ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ എപ്പോഴെങ്കിലും വന്നു പോകുന്ന ആളാണെന്നും വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ ഇടപെട്ടില്ലെന്ന് പറയുന്നത് സ്ഥിരമായി നാട്ടിലില്ലാത്തത് കൊണ്ടാണെന്നും അൻവർ കുറ്റപ്പെടുത്തി. നാട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നും ആര്യാടൻ ഷൗക്കത്ത് അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്നതാണ് അൻവറിൻ്റെ പ്രതികരണം. ആര്യാടൻ ഷൗക്കത്തിനെ തള്ളി വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നാണ് അൻവർ ആവശ്യപ്പെട്ടത്. തൻ്റെ ഈ അഭ്യർത്ഥന തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ആൾക്കുള്ള അവസാന ആഗ്രഹം പറയാനുള്ള…

Read More