
ഒടുവിൽ ഗവർണർക്ക് വഴങ്ങി; സെനറ്റ് യോഗം ചേരാമെന്ന് കേരള സർവകലാശാല
കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് വഴങ്ങി വിസി ഡോ.വി.പി.മഹാദേവൻ പിള്ള. വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സേർച് കമ്മിറ്റി പ്രതിനിധിയെ നിർദേശിക്കുന്നതിനായി സെനറ്റ് യോഗം ഉടൻ വിളിച്ചുചേർക്കും. സെനറ്റ് പേരു നൽകാത്തതിനാൽ ഗവർണർ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സെനറ്റ് വിളിച്ചു ചേർക്കാൻ മൂന്നു തവണ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇത്. വിസി നിയമനത്തിനു ഗവർണർ രണ്ടംഗ സേർച് കമ്മിറ്റി രൂപീകരിച്ചതു ചട്ട വിരുദ്ധമാണെന്ന് വിസി കുറ്റപ്പെടുത്തിയിരുന്നു. ഗവർണറുടെ നടപടി പിൻവലിക്കണമെന്ന സെനറ്റ് പ്രമേയത്തിനു മറുപടി ലഭിക്കാത്ത…