വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസിൻറെ വേഗം 97.2 കി.മി, അപകട കാരണം അമിത വേഗതയെന്ന് ആൻറണി രാജു

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.2 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. സ്‌കൂൾ അധികൃതർക്കും വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു. യാത്രയുടെ വിവരങ്ങൾ ഗതാഗത വകുപ്പിനെ മുൻ കൂട്ടി അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഡ്രൈവർമാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്സ്പീരിയൻസ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രി പ്രതികരിച്ചു. വിനോദയാത്ര പോകുന്ന…

Read More

കോഴിക്കോട് എൻഐടി ക്വാർട്ടേഴ്‌സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു

കുന്നമംഗലം എൻഐടി സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരായ ദമ്പതികൾ മരിച്ചു. എൻഐടി സിവിൽ എൻജിനീയറിങ് വിഭാഗം ടെക്‌നീഷ്യനാണ് അജയകുമാർ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് അജയകുമാർ.  13 വയസുള്ള മകനെ പരുക്കുകളോടെ കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം. 

Read More

സ്‌കൂളിൽ നിന്ന് ടൂർ പോയ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; 9 മരണം

വടക്കഞ്ചേരി ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 9 യാത്രക്കാർ മരിച്ചു. 12 പേർക്കു ഗുരുതരമായി പരുക്കേറ്റു. 12 മണിയോടയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസാണ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചത്. 41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം. കെഎസ്ആർടിസി ബസിലിടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. പ്ലസ്…

Read More

മാമ്പഴം മോഷ്ടിച്ച സംഭവം; പോലീസുകാരനെ സസ്പെൻഡ് ചെയ്തു

കാഞ്ഞിരപ്പള്ളിയിൽ കടയിൽനിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇടുക്കി എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ശിഹാബിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽനിന്ന് മാമ്പഴം മോഷ്ടിച്ചത് ശിഹാബാണെന്ന് വ്യക്തമായിരുന്നു. പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരൻ മോഷ്ടിച്ചത്. സ്‌കൂട്ടർ കടയുടെ സമീപം നിർത്തി, പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാൾ മോഷ്ടിക്കുകയായിരുന്നു. ഏകദേശം പത്തുകിലോയോളം മാമ്പഴം ശിഹാബ് തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നതാണ്…

Read More

‘സ്‌നേഹം തരൂരിന്, വോട്ട് ഖാർഗെയ്ക്ക്’: കെ മുരളീധരൻ

തന്റെ സ്‌നേഹം ശശി തരൂരിനും വോട്ട് ഖാർഗേക്കും നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തരൂർ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധം ഇല്ല. അദ്ദേഹം വളർന്നു വന്ന സാഹചര്യം അതാണ്. താൻ എഐസിസി പ്രസിഡന്റാകാനോ മുഖ്യമന്ത്രിയാകാനോ പ്രധാനമന്ത്രിയാകാനോ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തരൂരിനോട് അസൂയയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.  കോൺഗ്രസ് അധ്യക്ഷ സ്ഥാനക്കേക്കുള്ള തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയോ വിമത സ്ഥാനാർഥിയോ ഇല്ല. അംഗങ്ങൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാം….

Read More

ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ പിടിവീഴും, സ്‌കാനിങ് വാഹനം നിരത്തില്‍

കേരളത്തില്‍ ഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താന്‍ അത്യാധുനിക ഉപകരണങ്ങളടങ്ങിയ ആല്‍കോ സ്‌കാന്‍ വാന്‍   പ്രവര്‍ത്തിച്ചുതുടങ്ങി. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തില്‍ തയാറാക്കിയിട്ടുള്ളത്. ഉമിനീര്‍ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള രാസലഹരികളുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക. ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റിസള്‍ട്ട് ലഭ്യമാക്കാനാവും. പ്രിന്റും ലഭിക്കും. ആളിനെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല. മെഷീനുകള്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയ പോലീസുദ്യോഗസ്ഥനെ വാനില്‍ നിയോഗിച്ചിട്ടുണ്ട്. കാട്രിഡ്ജ് വായില്‍ കടത്തി ഉമിനീര്‍ ശേഖരിച്ചശേഷമാണ്…

Read More

നെടുമ്പാശേരിയിൽ നാല് പേരിൽ നിന്ന് 3 കിലോയിലേറെ സ്വർണം പിടിച്ചു

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ 3.250 കിലോ സ്വർണമാണ് പിടികൂടിയത്. നാല് യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടിച്ചെടുത്തിരിക്കുന്നത്. രാവിലെ മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ സ്വർണവും പിന്നീട് വന്ന കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ഒരു കിലോ നൂറ്റി നാൽപത് ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.  ഒരിടവേളയ്ക്ക് ശേഷം സ്വർണക്കള്ളക്കടത്ത് മാഫിയ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിമിറുക്കുന്നതിന്റെ തെളിവാണ് ഇന്നത്തെ സ്വർണവേട്ട. രണ്ട് മലപ്പുറം സ്വദേശികളും കാസർകോട്,…

Read More

ചികിത്സാ പിഴവിനെ തുടർന്ന് അമ്മയും നവജാതശിശുവും മരിച്ച സംഭവം;തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാർ അറസ്‌റ്റിൽ

ചികിത്സാ പിഴവിലാണ് അമ്മയും നവജാത ശിശുവും മരിച്ചതെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെ തുടർന്ന് തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാർ അറസ്‌റ്റിൽ. തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും(25) ഇവരുടെ നവജാത ശിശുവും മരിച്ച സംഭവത്തിലാണ് നടപടി. ഡോക്‌ടർമാരായ അജിത്ത്, നിള, പ്രിയദർശിനി എന്നിവരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇക്കഴിഞ്ഞ ജുലായ് മാസത്തിലാണ് അടുത്തടുത്ത ദിവസങ്ങളിൽ ഐശ്വര്യയും കുഞ്ഞും മരിച്ചത്. ഐശ്വര്യയെ ചികിത്സിച്ച ഡോക്‌ടർക്ക് തെറ്റ് പറ്റിയെന്ന് അന്നുതന്നെ കുടുംബം ആരോപിച്ചു. പ്രസവ ശസ്‌ത്രക്രിയ ആദ്യം…

Read More

 അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്; അധ്യാപികക്കെതിരെ കേസെടുത്ത് പൊലീസ്

അന്തരിച്ച സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഗിരിജയ്ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. പിന്നീട് ഗിരിജയുടെ താമസ സ്ഥലമായ എടച്ചേരി പൊലീസിന് കേസ് കൈമാറി. കോടിയേരിയെ അപമാനിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ചിതറ സബ് റജിസ്ട്രാര്‍ ഓഫിസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രനെയും കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഉറൂബിനെയും കഴിഞ്ഞ…

Read More

വാർത്തകൾ ഒറ്റ നോട്ടത്തിൽ

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ യൂറോപ്യന്‍ പര്യടനം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെയാണ് സംഘം കൊച്ചിയില്‍ നിന്നും യാത്രതിരിച്ചത്. ഇന്ന് വൈകിട്ടോടെ നോർവേയിലെത്തുന്ന സംഘം യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കും. മന്ത്രിമാരായ വി.അബ്ദുറഹിമാനും പി.രാജീവും മുഖ്യമന്ത്രിയ്ക്കൊപ്പം യാത്രയിലുണ്ട്. ഈ മാസം 12വരെയാണ് സന്ദർശനം.  ………………… കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി എഴുതിയതെന്ന് സ൦ശയിക്കുന്ന പ്രതികളെ ഗുജറാത്ത് പൊലീസ് പിടികൂടി. അഹമ്മദാബാദ് മെട്രോയിൽ ഗ്രാഫിറ്റി കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് ഇറ്റാലിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തത്….

Read More