രണ്ടാഴ്ചക്കുള്ളിൽ ടൂറിസ്റ്റ് ബസുകൾ പരിശോധിക്കും; ആന്റണി രാജു

രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഓരോ വാഹനത്തിന് പിന്നാലെയും പോകാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. 368 എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളത്. എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതുകൊണ്ട് പടിപടിയായി പരിശോധന വ്യാപകമാക്കും .  സ്പീഡ് ഗവർണർ നടപടി കർശനമാക്കും .സ്പീഡ് ഗവർണർ അഴിച്ചു മാറ്റുന്ന സംഭവങ്ങൾ ഉണ്ട്. ഡീലർമാരുടെ സഹായവും ഉണ്ട് അവർക്ക്. അവരുടെ പങ്ക് സംശയിക്കണം. ഡീലർമാരുടെ ഷോ റൂം പരിശോധിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ…

Read More

കൊല്ലത്ത് യുവതിയെയും മകനെയും ഭർതൃ വീട്ടുകാർ ഇറക്കിവിട്ടു; രാത്രി കഴിഞ്ഞത് സിറ്റൗട്ടിൽ

കൊല്ലം തഴുത്തലയിൽ യുവതിയെയും മകനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടതായി പരാതി. തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസ്സുകാരനായ മകൻ എന്നിവരെയാണ് വീട്ടുകാർ പുറത്താക്കിയത്. വീടിനു പുറത്തായതോടെ അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ സിറ്റൗട്ടിൽ. സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് വീട്ടിൽനിന്ന് ഇറക്കവിട്ടതെന്ന് അതുല്യ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസുമായി വാക്കേറ്റമുണ്ടായി. ‘ഇന്നലെ വൈകിട്ട് സ്‌കൂളിൽനിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയതാണ്. തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അകത്തു കയറാൻ നിർവാഹമില്ലാതെ…

Read More

‘കാറിനെയും ബസിനെയും ഒരുമിച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമം; നടത്തിയത് സർവത്ര നിയമലംഘനമെന്ന് റിപ്പോർട്ട്

വടക്കഞ്ചേരി ബസ് അപകടത്തിനു വഴിവച്ച ലൂമിനസ് ബസ് നടത്തിയത് സർവത്ര നിയമലംഘനമെന്നു മോട്ടർ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ഡ്രൈവർക്കു പുറമെ ഉടമയ്‌ക്കെതിരെയും കേസെടുക്കാൻ നിർദേശം നൽകി. അമിതവേഗമാണ് ഒൻപതു പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമെന്നും സ്ഥിരീകരിച്ചു. അപകടത്തിനു തൊട്ടുമുൻപ് ബസ് 97.7 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചതെന്നു വ്യക്തമായിരുന്നു. അപകടത്തിനു തൊട്ടുമുൻപ് ബുധനാഴ്ച രാത്രി 11.30ന് ബസിന്റെ ജിപിഎസിൽ രേഖപ്പെടുത്തിയ വേഗമാണിത്. മുന്നിലുണ്ടായിരുന്ന കാറിനെയും കെഎസ്ആർടിസി ബസിനെയും ഒരുമിച്ച് ഓവർ ടേക്ക് ചെയ്യാനുള്ള ശ്രമമാണു ദുരന്തത്തിൽ കലാശിച്ചത്….

Read More

വടക്കഞ്ചേരി അപകടം: ബസ് ഡ്രൈവർ പിടിയിൽ

വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസിൻറെ ഡ്രൈവർ പിടിയിൽ. കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നാണ് ഡ്രൈവർ ജോമോൻ പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. വടക്കഞ്ചേരി പൊലീസിന് കൈമാറിയ ജോമോനെ കൂടുതൽ ചോദ്യം ചെയ്യും. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. ജോമോനെ രക്ഷപെടാൻ സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവർ. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 നു ആയിരുന്നു അപകടം. ബസ് അപകടത്തിൽ അഞ്ച്…

Read More

വലിയ അപകടം ഉണ്ടായാൽ മാത്രം പരിശോധന ശക്തമാക്കുന്ന രീതി മാറണം; വി ഡി സതീശൻ

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച് വിദ്യാർത്ഥികളടക്കം ഒൻപത് പേർ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വലിയ അപകടങ്ങൾ നടക്കുമ്പോൾ മാത്രം പരിശോധന ശക്തമാക്കുന്ന രീതിയിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് മാറണം. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്‌കൂളുകൾ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. അങ്ങേയറ്റം വേദനാജനകമായ വാർത്തയാണ് പുലർച്ചെ കേട്ടത്. സ്‌കൂൾ വിദ്യാർഥികളുമായി വിനോദ യാത്ര പോയ ടൂറിസ്റ്റ് ബസ്…

Read More

എൻഐടി ക്വാർട്ടേഴ്‌സ് അപകടം; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്

കോഴിക്കോട് എൻഐടി ക്വാർട്ടേഴ്‌സിൽ ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കരുനാഗപ്പള്ളി സ്വദേശികളായ അജയകുമാർ (56 ), ലിനി (48 ) എന്നിവരാണ് മരിച്ചത്. സംശയത്തെ തുടർന്ന് ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അജയകുമാർ അടുക്കളയിലെ പാചക വാതക സിലിണ്ടർ തുറന്നുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്ത ക്വാർട്ടേഴ്‌സിലെ താമസക്കാരാണ് പൊലീസിലും അഗ്‌നിശമന സേനയിലും വിവരം അറിയിച്ചത്. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം ടെക്‌നീഷ്യനാണ് അജയകുമാർ. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ജീവനൊടുക്കും മുൻപ് ഭാര്യയെയും…

Read More

വടക്കഞ്ചേരി അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്‌ലാഷ് ലൈറ്റുകളും ഹോണുകളും ശബ്ദസംവിധാനവും സംബന്ധിച്ച് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇതു ലംഘിച്ചെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. ഇന്നു മുതല്‍ ഒരു വാഹനത്തിലും ഫ്‌ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല….

Read More

വടക്കഞ്ചേരി അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കും . റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു ‘ഒൻപത് മരണം ഉണ്ടായി എന്നാണ് റിപ്പോർട്ട് .നിരവധി പേർക്ക് പരുക്കേറ്റു .സ്‌കൂളിൽ നിന്നും വിനോദ യാത്രയ്ക്ക് പോയ കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു.അപകടത്തിന്റെ കാരണം അന്വേഷിക്കും. റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. പരുക്കേറ്റവർക്ക് ആവശ്യമായ ചികിൽസാ സഹായം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾ ആകെ…

Read More

‘മയക്കുമരുന്ന് മുക്ത സംസ്ഥാനം ലക്ഷ്യം’: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി. പരിപാടി മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ചെയ്തു. വിദേശത്തുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തിച്ചു. ‘അധികാരത്തിന്‍റെ  ഭാഷയിൽ അല്ല. മനുഷ്യത്വത്തിന്‍റെ  ഭാഷയിൽ പറയുന്നു. മയക്കുമരുന്നിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയണം.തലമുറ നശിച്ചു പോകും.സർവനാശം ഒഴിവാക്കണം.അറിഞ്ഞ പല കാര്യങ്ങളും പറയാൻ സംസ്കാരം അനുവദിക്കുന്നില്ല. .അതിശയോക്തി അല്ല. സത്യമാണ്.ചികിത്സയ്ക്ക് പോലും തിരിച്ചു കൊണ്ടുവരാൻ ആവാത്ത വിധം നശിക്കുന്നു.വലിയ തിരിച്ചറിവിന്‍റെ  അടിസ്ഥാനത്തിലാണ് ഈ കാമ്പയിൻ. ലഹരി സംഘങ്ങൾ കുട്ടികളെ…

Read More

ദൃശ്യം മോഡല്‍ കൊലപാതകം; കൂട്ടുപ്രതികളായ രണ്ടുപേർ  പിടിയിൽ

ചങ്ങനാശേരി ദൃശ്യം മോഡല്‍ കൊലപാതകത്തിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ.  മാങ്ങാനം സ്വദേശികളായ ബിപിൻ, ബിനോയ് എന്നിവർ പിടിയിലായത് കോയമ്പത്തൂരിൽ നിന്ന്. പ്രതികളെ അൽപസമയത്തിനകം ചങ്ങനാശേരിയിൽ എത്തിക്കും. ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിന്‍റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസിലെ കേസിലെ പ്രധാന പ്രതിയായ മുത്തുകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലക്ക് ഇയാളെ സഹായിച്ച കൂട്ടുപ്രതികളായ ബിപിൻ, ബിനോയ് എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. പ്രതികള്‍ക്കായി പൊലീസ് സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം പുതുപ്പള്ളി…

Read More