ഓപ്പറേഷൻ താമര കേസ്: തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്

തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്. തുഷാർ വെള്ളാപ്പള്ളിക്ക് പൊലീസ് നോട്ടീസ് നോട്ടീസ് കൈമാറി. ഇത് രണ്ടാം തവണയാണ് തെലങ്കാന പൊലീസ് തുഷാർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ  വീട്ടിൽ എത്തുന്നത്. തുഷാർ വെള്ളാപ്പള്ളിയോട് ചൊവ്വയോ ബുധനോ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് തെലങ്കാന പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.  ആലപ്പുഴ: തെലങ്കാനയിലെ ‘ഓപ്പറേഷന്‍ താമര’യുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ്…

Read More

ലത്തീൻ സഭയുടെ പരിപാടിയിൽ നിന്ന് പിന്മാറി ആൻറണി രാജു

വിഴിഞ്ഞം പ്രതിഷേധം തുടരുന്നതിനിടെ ലത്തീൻ സഭയുടെ പരിപാടിയിൽ നിന്ന് പിന്മാറി മന്ത്രി ആൻറണി രാജു. കൊച്ചി ലൂർദ് ആശുപത്രിയിലെ ചടങ്ങിൽ നിന്നാണ് ആൻറണി രാജു പിന്മാറിയത്. തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. പക്ഷേ, മന്ത്രി ഇന്ന് കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിക്ക് പകരം ബിഗ്‌ബോസ് താരത്തെ മുഖ്യാതിഥിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ലത്തീൻ സഭയുമായുള്ള പ്രശ്‌നങ്ങൾ നിലനിൽക്കെയാണ് കൊച്ചിയിലെ സഭ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ പരിപാടിയിൽ നിന്ന് മന്ത്രി ആന്റണി രാജു വിട്ടുനിൽക്കുന്നത്….

Read More

കഴക്കൂട്ടം മേൽപാതയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ചിട്ടില്ല, തീരുമാനം എടുക്കേണ്ടത് ദേശീയപാത അതോറിറ്റി: മന്ത്രി

കഴക്കൂട്ടം മേൽപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയാണ് തീരുമാനം എടുക്കേണ്ടതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റി അറിയിച്ചതിനാലാണ് നവംബറിൽ ഉദ്ഘാടനം പ്രഖ്യാപിച്ചത്. ക്രെഡിറ്റ് അടിച്ചു മാറ്റാനല്ല മറിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘കഴിഞ്ഞ നവംബർ 15ന് തുറക്കാനാകുമെന്ന് അവർ തന്നെ അറിയിച്ചതാണ്. ഞങ്ങൾ പറഞ്ഞതല്ല. എന്നു തുറക്കും എന്നു തീരുമാനിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. എത്രയും വേഗം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ മന്ത്രി അറിയിച്ചു.

Read More

കോട്ടയത്ത് തരൂർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കില്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയത്ത് തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരിപാടികൾ അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. ശശി തരൂർ സമാന്തര നീക്കം നടത്തുമെന്ന് കരുതുന്നില്ല. ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കെപിസിസി വേണ്ടനിലയിൽ അന്വേഷിച്ച് നിലപാട് എടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിൽ എത്തില്ലെന്ന നിലപാടിലാണ്…

Read More

വിഴിഞ്ഞം സമരം; ബാഹ്യ ഇടപെടലുകൾ ഉണ്ടായതായി സംശയിക്കണം:അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം വിഷയത്തിൽ ആരോപണങ്ങൾ ആവ‍ത്തിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരത്തിൽ ബാഹ്യ ഇടപെടലുകളുണ്ടായതായി സംശയിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ കോഴിക്കോട്ട് പറഞ്ഞു. സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പലതും ബാലിശമാണ്. തീവ്രവാദ സംഘടനകൾ ഉണ്ടോ എന്നെല്ലാം കണ്ടെത്തേണ്ടത് പൊലീസാണ്. വിഷയത്തിൽ ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിരിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞത്ത് സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക് നൽകുന്നതിൽ സര്‍ക്കാര്‍, കോടതിയെ നിലപാട് അറിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.     

Read More

ജയിൽ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രമായി, പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ട കാലം മാറി: മുഖ്യമന്ത്രി

ജയിലുകളിൽ കാലാനുസരണമായ മാറ്റം ഉണ്ടാകുന്നുണ്ടെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങൾക്കും ആ കാലത്ത് കൂച്ചുവിലങ്ങിട്ടിരുന്നു. ഇന്ന് ജയിലെന്ന സങ്കൽപ്പം മാറി. ജയിൽ തെറ്റുതിരുത്തലിന്റെയും വായനയുടെയും കേന്ദ്രമായി മാറി. തടവുകാരെ മാനസാന്തരപ്പെടുത്തുന്ന കേന്ദ്രമായി ജയിൽ മാറി. തടവുകാരെ ജയിൽ അന്തേവാസികളെന്ന് മാറ്റി വിളിക്കാൻ തുടങ്ങി. പ്രിസൺ ഓഫീസർമാർ തടവുകാരിൽ മനപരിവർത്തനം ഉണ്ടാക്കാൻ ശ്രമിക്കണം. കുറ്റം ചെയ്ത് ജയിലിലെത്തുന്നവരെ കൊടുംകുറ്റവാളികളായി പുറത്തേക്ക് വിടാൻ…

Read More

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ മൊഴി മാറ്റി മുഖ്യസാക്ഷി; ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചത്

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ മുഖ്യസാക്ഷി പ്രശാന്ത് മൊഴി മാറ്റി. കോടതിയിൽ നൽകിയ രഹസ്യമൊഴിയാണ് മാറ്റിയത്. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നത്. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വെളിപ്പെടുത്തിയെന്നായിരുന്നു പ്രകാശിൻറെ ആദ്യ മൊഴി. എന്നാൽ, ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നാണ് മജിസ്‌ട്രേറ്റിന് മുന്നിൽ പ്രശാന്ത് മൊഴി മാറ്റിയത്.  അഡി. മജിസ്ട്രറ്റിന് മുന്നിലാണ് മൊഴി നൽകിയത്. മൊഴി മാറ്റിയ കാര്യം വ്യക്തമല്ലെന്ന് ക്രൈംബ്രാഞ്ച് പ്രതികരിച്ചു.  മൊഴി മാറ്റാനിടയായ സാഹചര്യം വ്യക്തമല്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. പ്രശാന്ത്…

Read More

മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു; സമരത്തിനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ

ഫിറ്റ്‌നസ് ടെസ്റ്റിൻറെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.  ഫിറ്റ്‌നസ് ടെസ്റ്റിൻറെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ആർടിഒമാർ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.  

Read More

തലശ്ശേരി ഇരട്ടക്കൊലപാതകം; 5 പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

തലശ്ശേരിയിൽ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ഉൾപ്പെടെ 5 പേരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ലഹരി വിൽപന ചോദ്യം ചെയ്തതിന് കഴിഞ്ഞ 23 ന് വൈകീട്ടാണ് നിട്ടൂർ സ്വദേശികളായ ഖലീദും ഷമീറും അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഷമീർ സിപിഎം ബ്രാഞ്ച് അംഗവും ഖാലിദ് പാർട്ടി അനുഭാവിയുമായിരുന്നു.  കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി പാറായി ബാബു അടക്കമുള്ളവരെ കൂടുതൽ ചോദ്യം ചെയ്ത് പ്രതികളുടെ ലഹരി ബന്ധം വിശദമായി അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. തലശേരി ജുഡീഷ്യൽ…

Read More