വിഴിഞ്ഞം സംഘർഷം: എൻഐഎ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. വിഴിഞ്ഞം സ്വദേശിയായ റിട്ടയഡ് ഡിവൈഎസ്പിയായിരുന്നു സംഘർഷങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സംഘർഷത്തിനു പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണം. പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകണം, കേസ് അന്വേഷണം ദേശീയ…

Read More

ഇലന്തൂർ നരബലിക്കേസ്: കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

വിവാദമായ ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കൈമാറിയത്. റോസ്‌ളിന്റെ  മക്കളായ മഞ്ജുവും  , സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. റോസ്‌ളിൻ വാടകയ്ക്ക് താമസിച്ചിരുന്ന കാലടിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഡി എൻ എ പരിശോധനയ്ക്കായി മൃതദേഹം രണ്ടു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിനി പദ്മയുടെ മൃതദേഹ അവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് നവംബർ 20 ന് കൈമാറിയിരുന്നു….

Read More

എഴുതാത്ത കത്തിന്റെ പേരിലാണ് വിവാദമെന്ന് എം.ബി.രാജേഷ്; അന്വേഷണത്തിന് എന്തു പ്രസക്തിയെന്ന് സതീശൻ

തദ്ദേശ സ്ഥാപനങ്ങളിൽ ചട്ടങ്ങൾ പാലിക്കാതെ നടത്തിയിട്ടുള്ള നിയമനങ്ങൾ വിജിലൻസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. ചട്ടങ്ങൾ പാലിക്കാതെ തിരുവനന്തപുരം നഗരസഭയിൽ അടക്കം നടത്തിയ നിയമനങ്ങളെ സംബന്ധിച്ച് പി.സി.വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി.  ചട്ടങ്ങൾ പാലിക്കാതെയുള്ള നിയമനങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കില്ല. എഴുതിയ ആൾ എഴുതിയിട്ടില്ലെന്നും കത്തു കിട്ടേണ്ടയാൾ കിട്ടിയിട്ടില്ലെന്നും പറയുന്ന കത്തിനെ സംബന്ധിച്ചാണ് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് തിരുവനന്തപുരം മേയറുടെതായി പ്രചരിക്കുന്ന കത്തിനെക്കുറിച്ച് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരം തസ്തികകളിൽ പിഎസ്‌സി…

Read More

കോവളത്ത് വിദേശ വനിതയുടെ കൊലപാതകം: ശിക്ഷ നാളെ പ്രഖ്യാപിക്കും

കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നൽകിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്ന് കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.  നിങ്ങൾ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് പ്രതികളോട് കോടതി ചോദിച്ചു. കുറ്റബോധമുണ്ടോ എന്നും കോടതി ചോദിച്ചു….

Read More

‘പ്രളയത്തിൽ രക്ഷക്കെത്തിയവർക്കായി നമ്മൾ തിരിച്ച് എന്ത് ചെയ്തു?’; വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂർ

വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂർ എംപി. സർക്കാരിന്റെ ഭാഗത്ത് നിന്നും സമരസമിതിയുടെ ഭാഗത്ത് നിന്നും അതിന് വേണ്ട നടപടികൾ ഉണ്ടാകണം. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ല. പ്രളയത്തിൽ രക്ഷക്കെത്തിയവർക്കായി നമ്മൾ തിരിച്ച് എന്ത് ചെയ്തുവെന്നത് ചോദ്യമാണെന്നും തരൂർ കൊച്ചിയിൽ പറഞ്ഞു. കൊച്ചിയിൽ കർദ്ദിനാൾ ആലഞ്ചേരിയുമായും തരൂർ കൂടിക്കാഴ്ച നടത്തി.  കോട്ടയത്തെ യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും തരൂർ മറുപടി നൽകി. കോട്ടയത്തെ പരിപാടിക്ക് എല്ലാരെയും അറിയിച്ചിട്ടാണ് താൻ പോയതെന്ന് തരൂർ ആവർത്തിച്ചു. എൻസിപിയിലേക്കുള്ള പിസി…

Read More

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നൽകി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് തിരു. അഡീഷണൽ സെഷൻസ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. 2018 മാർച്ച് 14 നാണ് ആയുർവേദ ചികിത്സക്കെത്തിയ ലാത്വിൻ യുവതിയെ പോത്തൻകോട് നിന്നാണ് കാണാതായത്.35 ദിവസങ്ങൾക്ക് ശേഷമാണ് ജീർണിച്ച മൃതദേഹം കോവളത്തിനടുത്തുള്ള പൊന്ത കാട്ടിൽ കണ്ടെത്തുന്നത്.പ്രതികൾ വിദേശ വനിതയെ…

Read More

തരൂർ വലിയ മനുഷ്യൻ, സുധാകരൻ യുവാക്കളുടെ കൂടെ നിൽക്കണം; ടി.പത്മനാഭൻ

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ചെറുപ്പക്കാരുടെ കൂടെ നിൽക്കണമെന്ന അഭ്യർഥനയുമായി കഥാകൃത്ത് ടി.പത്മനാഭൻ. കെപിസിസി ഗാന്ധിദർശൻ സമിതിയുടെ പുരസ്‌കാരം സ്വീകരിച്ച ശേഷം, സുധാകരനെ വേദിയിലിരുത്തിയായിരുന്നു പത്മനാഭന്റെ അഭ്യർഥന. വലിയ മനുഷ്യനാണു ശശി തരൂർ. ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ളത് പുരുഷാരമാണ്, വ്യാമോഹമുള്ളവരല്ലെന്നും പത്മനാഭൻ പറഞ്ഞു. തരൂർ പങ്കെടുക്കുന്ന പരിപാടികളിൽ കോൺഗ്രസ് നേതാക്കൾ പലരും വിട്ടുനിൽക്കുന്ന സാഹചര്യമാണ്. തന്റെ പരിപാടികളിൽനിന്നു നേതാക്കൾ വിട്ടുനിൽക്കുന്നതു ഗൗരവത്തിൽ എടുക്കുന്നില്ലെന്ന നിലപാടാണ് തരൂർ എടുത്തത്. ഒരു പരിപാടിക്ക് വരാൻ കഴിയാത്തവർ അടുത്തതിനു വരുമായിരിക്കും. അല്ലെങ്കിൽ യുട്യൂബിൽ പ്രസംഗം…

Read More

കേരളാ നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും; ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കാൻ ബിൽ

പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങും.14 സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷത. ആദ്യദിനം തിരുവന്തപുരം നഗരസഭയിലെ കത്ത് വിവാദം അടക്കം ഉയർത്തി പിൻവാതിൽ നിയമനത്തിൽ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും. ഗവർണർ സർക്കാർ പോരും വിഴിഞ്ഞവും സഭയിൽ വലിയ ചർച്ചയാകും. ഗവർണറോടുള്ള സമീപനത്തിൽ കോൺഗ്രസിൽ നിന്നും വ്യത്യസ്തമായി ലീഗിന് എതിർപ്പ് ആണുള്ളത്.ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ…

Read More

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ നീക്കം

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. സജി ചെറിയാനെതിരായ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പൊലീസിന് നിയമോപദേശം നൽകിയിട്ടുണ്ട്. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. മല്ലപ്പള്ളി പ്രസംഗത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ കേസിൽ അന്വേഷണം നടത്തി ഒരു റഫർ റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഏത് വകുപ്പുകൾ പ്രകാരമാണോ കേസെടുത്തത്. അതു തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല…

Read More

എല്ലാ പരിപാടികളും ഡിസിസിയെ അറിയിച്ചിട്ടുണ്ട്; കേരളത്തിലെങ്ങും പരിപാടി നടത്താൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവെന്ന് തരൂർ

കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ തന്നോട്ട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. തന്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് അറിയില്ല. തന്റെ എല്ലാ പരിപാടികളും അതത് ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാരെ അറിയിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷൻമാരെ ഈ വിവരം അറിയിച്ച തീയതി അടക്കം തന്റെ കൈയിലുണ്ട്. എന്തെങ്കിലും പരാതികൾ ഉയരുന്നുണ്ടെങ്കിൽ അതിനു മറുപടി നൽകും. 14 വർഷമായി താൻ ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും , ഐയും ഒന്നുമല്ല…

Read More