ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി, വിധി ഇന്ന്

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. മലപ്പുറം സ്വദേശി ബിജു പി ചെറുമകൻ, ബിഎസ്പി സംസ്ഥാന പ്രസിഡൻറ് വയലാർ രാജീവൻ എന്നിവരാണ് ഹർജിക്കാർ. രാജി കൊണ്ട് പ്രശ്‌നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാനുള്ള ഇടപെടൽ വേണം എന്നുമാണ് ആവശ്യം. എന്നാൽ സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന്…

Read More

പേരൂർക്കട മാനസികോരോഗ്യകേന്ദ്രത്തിലെ രോഗിയുടെ മരണം; തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പേരൂർക്കട മാനസികോരോഗ്യകേന്ദ്രത്തിലെ രോഗിയുടെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആശുപത്രിയിൽ വച്ചുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് പൊലീസിന്റെയും നിഗമനം. നവംബർ 29 ആം തീയതി വൈകുന്നേരത്തോടെയാണ് മാനസീകാരോഗ്യകേന്ദ്രത്തിലെ സെല്ലിൽ ശാസ്താംകോട്ട സ്വദേശി സ്മിതാകുമാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിൽ വച്ച് ജീവനക്കാർ മർദ്ദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.   തുടർന്ന് നടത്തിയ പ്രാഥമിക പോസ്റ്റുമോർട്ടം പരിശോധനയിലാണ് തലയിലേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായത്. സംഭവത്തിൽ കേസെടുത്ത്…

Read More

ആലപ്പുഴ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടർക്ക് നിർബന്ധിത അവധി

ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ, ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയാകുന്നതു വരെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. തങ്കു തോമസ് കോശിയെ ജോലിയിൽനിന്നു മാറ്റിനിർത്താൻ തീരുമാനം. ഡോക്ടറോട് അവധിയിൽ പോകാൻ അധികൃതർ നിർദേശിച്ചു. ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ആശുപത്രിയിലെത്തി മരിച്ച അപർണയുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തുടർന്ന് അപർണയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ…

Read More

ഗവർണറുടെ പുറത്താക്കൽ നടപടി; സർവകലാശാല സെനറ്റ് അംഗങ്ങളുടെ ഹർജി ഹൈക്കോടതി പരിഗണിക്കും

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ചാൻസലറുടെ നടപടി നിയമവിരുദ്ധമാണ് എന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധം ആണെന്നും സെർച്ച്  കമ്മിറ്റി രൂപീകരിച്ച നോട്ടിഫിക്കേഷൻ പിൻവലിക്കാൻ മുൻ വിസി മഹാദേവൻ പിള്ള  ആവശ്യപ്പെട്ടത് പ്രകടമായ അധിക്ഷേപമാണെന്നും ഗവർണ്ണർ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേ സമയം രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ തീരുമാനം റദ്ദാക്കുകയാണെങ്കിൽ…

Read More

‘ചാൻസലറുടേത് കുട്ടിക്കളി, ഉന്നത സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടത്’; ഹൈക്കോടതി

കേരള സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി ഹൈക്കോടതി. സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്തിടപാടുകളും പരിശോധിച്ച കോടതി, ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് വ്യക്തമാക്കി. ചാൻസലറുടേത് കുട്ടിക്കളിയാണെന്നും കോടതി കുറ്റപ്പെടുത്തി. സർവകലാശാലയിൽനിന്നു പുറത്താക്കപ്പെട്ട 15 സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വ്യക്തിപരമായ പ്രീതി, സെനറ്റ് അംഗങ്ങളെ പിൻവലിക്കുന്നതിനു കാരണമല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ചട്ടപ്രകാരം സെനറ്റ് അംഗങ്ങൾ എങ്ങനെ പ്രവർത്തിക്കണം എന്ന് കേസ് പരിഗണിക്കുമ്പോൾ…

Read More

പുതിയ ഇന്നോവ ക്രിസ്റ്റ എത്തി, താക്കോൽ ഏറ്റുവാങ്ങി പി ജയരാജൻ

ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജനായി പുതിയ ഇന്നോവ ക്രിസ്റ്റ കാർ എത്തി. കണ്ണൂർ തോട്ടടയിലെ ടൊയോട്ട ഷോറൂമിൽ നേരിട്ടെത്തി താക്കോൽ പി ജയരാജൻ ഏറ്റുവാങ്ങി. 32,11, 729 രൂപയാണ് കാറിന്‍റെ വില. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജയരാജന് പുത്തൻ കാർ വാങ്ങുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു. പത്ത് വർഷത്തിലധികം പഴക്കമുള്ള കാറാണ് മാറ്റിയതെന്നാണ് ഖാദി ബോർഡിന്റെ വിശദീകരണം. ട്രേഡിംഗ് അക്കൗണ്ടിൽ നിന്ന് ഫണ്ടെടുത്ത് ഇലട്രിക്ക് വാഹനം വാടകക്ക് എടുക്കാമെന്ന നയത്തിന് വിരുദ്ധമായാണ് പുതിയ…

Read More

കേരളത്തില്‍ വിലക്കയറ്റം ഇല്ലെന്ന് ഭക്ഷ്യമന്ത്രി; വെള്ളരിക്കാപ്പട്ടണത്തിലെ മന്ത്രിയെന്ന് പ്രതിപക്ഷം

കേരളത്തിൽ വിലക്കയറ്റം ഇല്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആ‍ര്‍.അനില്‍ നിയമസഭയില്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായി പച്ചക്കറി വില വായിച്ചായിരുന്നു മന്ത്രിയുടെ പ്രതിരോധം. അതേസമയം, മന്ത്രി അറിയിച്ചതിനെക്കാള്‍ അധികമാണ് പൊതുവിപണിയിലെ വിലയെന്ന് നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിലക്കയറ്റം പിടിച്ചുനി‍ര്‍ത്തുന്നതില്‍ സര്‍ക്കാ‍ര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടിസിനെ പരിഹസിച്ച ഭക്ഷ്യമന്ത്രി പച്ചക്കറി ഇനങ്ങളുടെ വില സഭയെ അറിയിച്ചു. ഭക്ഷ്യമന്ത്രിയെ ഏതോ വെള്ളരിക്കാപ്പട്ടണത്തിലെ മന്ത്രിയെന്ന് പരിഹസിച്ച പ്രതിപക്ഷം, കുതിച്ചുയര്‍ന്ന അരിവിലയും സഭയില്‍ ഉയര്‍ത്തി. ആന്ധ്ര അരി എവിടെയെന്നും പ്രതിപക്ഷം ചോദിച്ചു. പൊതുവിപണിയില്‍ ഭക്ഷ്യസ്തുക്കള്‍ക്ക് വില…

Read More

ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവം; എസ്‌ഐയെ സസ്‌പെന്റ് ചെയ്തു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. എസ് ഐ ഹാഷിം റഹ്‌മാനെയാണ് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ എസ് ഐയായിരുന്നു ഇദ്ദേഹം. ഇന്നലെ രാവിലെയാണ് തോക്കു വൃത്തിയാക്കുന്നതിനിടെ ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ വെടി പൊട്ടിയത്. എസ് ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ രാവിലെ 9.30 യ്ക്കാണ് സംഭവം നടന്നത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പോയ ശേഷം…

Read More

‘ഗവർണറെ തിരിച്ചുവിളിക്കണം’: ലോക്‌സഭയിൽ എ.എം.ആരിഫ്, അടിയന്തരപ്രമേയ നോട്ടിസ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്‌സഭയിൽ അടിയന്തരപ്രമേയ നോട്ടിസ്. ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് എ.എം.ആരിഫ് എംപി സഭയിൽ ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഗവർണറുടേതെന്ന് അടിയന്തരപ്രമേയ നോട്ടിസിൽ പറയുന്നു. പരസ്യമായ രാഷ്ട്രീയപ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. സംസ്ഥാന സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. കേരളത്തിലെ ബിജെപി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായും സർവകലാശാലകളുടെ പ്രവർത്തനങ്ങൾ അദ്ദേഹം തകർക്കുകയാണെന്നും അടിയന്തര പ്രമേയ നോട്ടിസിൽ പറയുന്നു.

Read More

വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുനീക്കുമെന്ന് സമരസമിതി; കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീര്‍പ്പാക്കി. സമരപ്പന്തല്‍ ഇന്ന് പൊളിച്ച് നീക്കുമെന്ന് സമരസമിതിയും സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹർജി തീര്‍പ്പാക്കിയത്. അതേസമയം, ലോഡുമായി വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന അദാനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കേണ്ടെന്നാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി പിന്നീട് പരിഗണിക്കും. വിഴിഞ്ഞം സമരം തീർന്നതോടെ തുറമുഖ നിർമാണം നാളെ പുനരാരംഭിക്കും. ഇന്ന്…

Read More