പെരിയ കേസ്; പാർട്ടി സഖാക്കളെ രക്ഷിക്കുന്നതിന് ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് കേസ് നടത്തും: ഇ.പി ജയരാജൻ

പെരിയ കേസിൽ പ്രതിളായ സിപിഎം പ്രവർത്തകരുടെ കേസ് നടത്തുന്നതിന് ജനങ്ങളിൽ നിന്ന് പിരിവ് നടത്തുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ. നിരപരാധികളായ പാർട്ടി സഖാക്കൾക്ക് നേരെ സിബിഐയെ ഉപയോഗിച്ച് ഉന്നയിച്ച തെറ്റായ കാര്യങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സഖാക്കളുടെ നിരപരാതിത്വം തെളിയിക്കുന്നതിനുമായാണ് കേസ് നടത്തുന്നത്. സർക്കാരുകൾ പോലും പ്രവർത്തിക്കുന്നത് ജനങ്ങളിൽനിന്ന് നികുതി പിരിച്ചെടുത്താണെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. ഇ.പി ജയരാജന്റെ കുറിപ്പ് ”പെരിയ കേസിൽ നിരപരാധികളായ പാർട്ടി സഖാക്കളെ രക്ഷിക്കുന്നതിന് ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ച്…

Read More

എയർ കേരള വരുന്നു ; 76 സീറ്റുള്ള വിമാനം എത്തും , എല്ലാം ഇക്കോണമി ക്ലാസ്

മലയാളി സംരംഭകർ വ്യോമയാന മേഖലയിലേക്ക് ചുവട് വയ്ക്കുമ്പോൾ മലയാളികൾക്ക് പ്രതീക്ഷകളേറെ. ആദ്യ ഘട്ടമായി ആഭ്യന്തര സർവ്വീസിൽ സാന്നിധ്യം അറിയിക്കുകയാണ് എയർ കേരള വിമാന കമ്പനി. ആദ്യഘട്ടത്തിൽ അഞ്ച് വിമാനങ്ങൾ വാടകയ്ക്കെടുത്ത്, പ്രവാസി മലയാളികളുടെ സംരംഭമായ എയർ കേരള ഒരുക്കങ്ങൾ പൂർത്തിയാക്കി. രാജ്യത്തെ ചെറിയ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള ആഭ്യന്തര സർവീസുകൾക്ക് ശേഷം 2027ൽ രാജ്യാന്തര സർവീസ് തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സർവീസും, എയര്‍ കേരളയില്‍ മലയാളികൾക്ക് പ്രതീക്ഷകളേറെയാണ്. 76…

Read More

പ്രവർത്തകർക്ക് പെൻഷനുമില്ല ഗ്രാറ്റിവിറ്റിയുമില്ല; രാഷട്രീയത്തിലും റിട്ടയർമെന്റ് വേണമെന്ന് ജി സുധാകരൻ

സർക്കാർ സംവിധാനം പോലെ തന്നെ രാഷ്ട്രീയത്തിൽ റിട്ടയർമെന്റ് വേണമെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരൻ. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 62 വർഷമായി പാർട്ടിയിലുണ്ട്. ഇവിടെ പെൻഷനും ഗ്രാറ്റിവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രായപരിധി കഴിഞ്ഞവർ എങ്ങനെ ജീവിക്കുന്നു എന്നറിയണം. തനിക്ക് പ്രശ്നമില്ല. പെൻഷൻ കിട്ടും. ചികിത്സാ സഹായവും കിട്ടും. ഇതൊന്നും ഇല്ലാത്തവർ എന്ത് ചെയ്യുന്നുവെന്ന് അറിയണമെന്നും സുധാകരൻ പറഞ്ഞു. താൻ എംഎൽഎ ആയത്…

Read More

എൻഎം വിജയന്റെ ആത്മഹത്യ; കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ശനിയാഴ്‌‌ച പരിഗണിക്കും

എൻ എം വിജയന്റെ ആത്മഹത്യയിലെടുത്ത കേസിൽ കോൺഗ്രസ്‌ നേതാക്കളുടെ ജാമ്യപേക്ഷയിൽ വിധി ശനിയാഴ്‌ച. സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കൽപറ്റ സെഷൻസ് കോടതിയാണ് വിധി പറയുക. കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും ആത്മഹത്യാക്കുറിപ്പ് പ്രധാന തെളിവാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്നും ചില വരികള്‍ വെട്ടിയ നിലയിലാണെന്നും പ്രതിഭാഗവും…

Read More

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മഹാസമാധി നാളെ ; വിപുലമായ ചടങ്ങുകൾ ഒരുക്കി കുടുംബം

തിരുവനന്തപുരം നെയ്യാറ്റിൻകര ഗോപൻ്റെ മരണം സ്വഭാവികമാണോ അസ്വഭാവികമാണോ എന്ന് പറയാൻ കഴിയില്ലെന്ന് പൊലീസ്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂ. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനക്ക് അയച്ചിരുന്നു. മൃതദേഹം ഇന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാര ചടങ്ങുകൾ ഇന്നുണ്ടാകില്ല. മൃതദേഹവുമായി ബന്ധുക്കൾ നെയ്യാറ്റിൻകര ആറലുംമൂട്ടിലെ വീട്ടിലേക്ക് പോകും. നാളെ മഹാസമാധി നടത്താനാണ് ഗോപന്റെ കുടുംബത്തിന്റെ തീരുമാനം. നാളെ വിപുലമായ രീതിയിൽ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. വിവാദ…

Read More

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ് ; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലെർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കേന്ദ്ര കാലാവസ്ഥാ…

Read More

കടന്നൽ കുത്തേറ്റ വയോധികൻ മരിച്ചു ; രണ്ട് പേർ ചികിത്സയിൽ

കടന്നലിന്‍റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. കോഴിക്കോട് നാദാപുരത്ത് കടന്നൽ കുത്തേറ്റ് ചികിൽസയിലായിരുന്ന നാദാപുരം ആവോലം സ്വദേശി പാലയനാണ്ടി ഗോപാലൻ ആണ് മരിച്ചത്. കടന്നലുകളുടെ കുത്തേറ്റ് ഗോപാലന് സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ വൈകുന്നേരമാണ് ഇവരുടെ വീടിന് സമീപത്ത് കടന്നലുകളുടെ അക്രമം ഉണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. പ്രദേശവാസികളായ മറ്റ് രണ്ട് പേർക്ക് കൂടി ഇന്നലെ കടന്നലുകളുടെ കുത്തേറ്റിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിൽസ തേടിയിരിക്കുകയാണ്.

Read More

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം ; കൂടുതൽ വ്യക്തത വരാൻ മൂന്ന് പരിശോധന ഫലങ്ങൾ വരാനുണ്ടെന്ന് ഡോക്ടർ

തിരുവനന്തപുരം നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ മരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരണമെങ്കിൽ മൂന്ന് പരിശോധനാ ഫലങ്ങൾ നിർണായകമെന്ന് ‍ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. സമാധി സ്ഥലത്ത് വെച്ച് ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഭസ്മം ശ്വാസകോശത്തിൽ കടന്നിട്ടുണ്ടെങ്കിൽ അത് ശ്വാസം മുട്ടുന്നതിന് കാരണമായേക്കാം. ഇതിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. രണ്ടാമതായി തലയിൽ കരിവാളിച്ച പാടുകൾ കാണുന്നുണ്ടെന്നും ജീർണിച്ച അവസ്ഥ ആയതിനാൽ ഇത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു. ഇതിൽ…

Read More

കഞ്ചിക്കോട് ബ്രൂവറി അനുമതി: ‘ടെൻഡർ ക്ഷണിച്ച് നൽകിയത്’; പ്രതിപക്ഷത്തിൻ്റെ അഴിമതി ആരോപണം തള്ളി എക്സൈസ് മന്ത്രി

കഞ്ചിക്കോട് രാജ്യത്തെ പ്രമുഖ മദ്യ ഉൽപ്പന്ന നിർമ്മാണ കമ്പനി ഒയാസിസിന് ബ്രൂവറി ലൈസൻസ് അടക്കം അനുവദിച്ചത് ടെൻഡർ അടക്കം മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. കേന്ദ്രസർക്കാർ അംഗീകരിച്ച കമ്പനിക്കാണ് ടെൻഡർ നൽകിയത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നൽകിയത്. എക്സ്ട്രാ നൂട്രൽ ആൽക്കഹോൾ നിർമാണത്തിനായാണ് അനുമതി. ഇത് സംസ്ഥാനത്തെ മദ്യ നയത്തിന്റെ ഭാഗമാണ്. പ്രദേശത്തും കൃഷിക്കും തൊഴിലവസരങ്ങൾക്കും ഇത് കാരണമാകും. എല്ലാ വശങ്ങളും പരിശോധിച്ചാണ് സർക്കാർ തീരുമാനം. പ്രതിപക്ഷ ആരോപണം സ്വഭാവികമെന്നും എംബി രാജേഷ് പ്രതികരിച്ചു. കഞ്ചിക്കോട്…

Read More

അഴിമതി അനുവദിക്കില്ല; കഞ്ചിക്കോട് മദ്യനിര്‍മ്മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം ദുരൂഹം; വിഡി സതീശൻ

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തെ പ്രമുഖ മദ്യ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം….

Read More