
കേരളത്തിൽ ഇന്നും മഴ കനക്കും; 6 ജില്ലകളിൽ ജാഗ്രതനിർദ്ദേശം
കേരളത്തിൽ ഇന്നും മഴ കനത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. അടുത്ത അഞ്ച് ദിവസം വ്യാപക മഴക്കും ഇടി മിന്നലിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. അടുത്ത ദിവസങ്ങളിലെ മഴ സാധ്യത വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 28-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം 29-08-2022: കോട്ടയം,…