ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം; യാത്രക്കാരുടെ ജീവന് ഭീഷണി, മിന്നൽ പരിശോധന നടത്തണമെന്ന് ഹൈക്കോടതി

ലഹരിമരുന്ന് ഉപയോഗിക്കുന്നവർ വാഹനങ്ങൾ ഓടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണമെന്ന് ഹൈക്കോടതി. ലഹരിമരുന്നു കൈവശം വെച്ചതിന് അറസ്റ്റിലായ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു. ലഹരിമരുന്നു കൈവശം വെച്ചതിന് അറസ്റ്റിലായ ബസ് ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി ഷെയിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് നിർദേശങ്ങൾ. പ്രതിയുടെ ലൈസൻസ് റദ്ദാക്കുന്നത് പരിശോധിക്കണമെന്ന് എറണാകുളം റൂറൽ എസ്.പി.യോടും എറണാകുളം ആർ.ടി.ഒ.യോടുമാണ് നിർദേശിച്ചിരിക്കുന്നത്. ലഹരിമരുന്നുപയോഗിച്ചവർ വാഹനങ്ങളോടിച്ചാൽ യാത്രയ്ക്ക് പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവൻ അപകടത്തിലാകുമെന്നും…

Read More

അനാരോഗ്യം; സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടായതായി വിവരം. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ മുഖ്യമന്ത്രി പിണറായി വിജയൻ, സിതാറാം യെച്ചുരി, എം.എ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തി. അവധി പോരെ എന്ന് കോടിയേരിയോട് നേതാക്കൾ ചോദിച്ചു എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ കാരണം തുടരാൻ സാധിക്കുകയില്ല എന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. കോടിയേരിയുടെ എകെജി സെന്ററിന് മുന്നിലെ ഫ്‌ളാറ്റിലേക്ക് എത്തിയാണ്…

Read More

കേരളത്തിൽ ഇന്നും മഴ കനക്കും; 6 ജില്ലകളിൽ ജാഗ്രതനിർദ്ദേശം

കേരളത്തിൽ ഇന്നും മഴ കനത്തേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. അടുത്ത അഞ്ച് ദിവസം വ്യാപക മഴക്കും ഇടി മിന്നലിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. അടുത്ത ദിവസങ്ങളിലെ മഴ സാധ്യത വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 28-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം 29-08-2022: കോട്ടയം,…

Read More