ആനക്കൊമ്പ് കേസ്;  മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിയതിനെതിരെ ഹര്‍ജി സമര്‍പ്പിച്ച മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. മോഹന്‍ലാലിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച കോടതി സര്‍ക്കാരാണ് ഹര്‍ജി നല്‍കേണ്ടതെന്നും വ്യക്തമാക്കി. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് സര്‍ക്കാര്‍ ആവശ്യം തള്ളി ഉത്തരവിട്ടത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയതെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചല്ല നടപടിയെടുത്തതെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു…

Read More

പരിഗണന പുതുമുഖങ്ങൾക്ക്; പുതിയ മന്ത്രിയിൽ തീരുമാനം വെള്ളിയാഴ്ച

പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനായതോടെ പുതിയ മന്ത്രിയാരെന്ന ചർച്ചകളിലേക്ക് സിപിഎം കടക്കുന്നു. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പുതിയ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരന്നവരെ പരിഗണിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. നിയമസഭാ സമ്മേളനം തീരുന്നതോടെ എംവി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവെക്കും. വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രടട്രിയേറ്റ് യോഗം ചേരും. അതിന് മുമ്പ് പോളിറ്റ് ബ്യൂറോ അംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഒന്നാം പിണറായി സർക്കാരിലെ…

Read More

വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി എയര്‍ ആംബുലന്‍സില്‍  അപ്പോളോയിലേത്തി

മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു കൊണ്ടുപോയി. എകെജി സെന്ററിനു തൊട്ടടുത്തുള്ള താമസസ്ഥലത്തുനിന്ന് ആംബുലന്‍സിലാണ് വിമാനത്താവളത്തിലേക്കു പോയത്. പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനത്തില്‍ ചെന്നൈയിലേക്കു പോയി. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഒപ്പമുണ്ട്. രാവിലെ കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളുമെത്തിയിരുന്നു. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍, എംഎ ബേബി, എകെ ബാലന്‍, എം വിജയകുമാര്‍ തുടങ്ങിയവരും കോടിയേരിയെ സന്ദര്‍ശിച്ചു. മന്ത്രിയായ കെഎന്‍ ബാലഗോപാലും കോടിയേരിയെ കാണാനെത്തി. അപ്പോളോയില്‍നിന്നുള്ള മെഡിക്കല്‍…

Read More

പ്രതിഷേധത്തിന്റെ പേരിൽ വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെക്കാനാവില്ല: ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടുള്ള പ്രതിഷേധത്തിന്റെ പേരില്‍ പദ്ധതി തടയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പദ്ധതിയോട് എതിര്‍പ്പുള്ളവര്‍ക്ക് ഉചിത ഫോറത്തില്‍ പരാതി ഉന്നയിക്കാമെന്നും പ്രതിഷേധം നിയമം അനുവദിക്കുന്ന പരിധിയില്‍നിന്നുകൊണ്ടാവണമെന്നും കോടതി പറഞ്ഞു. തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോര്‍ട്ട്സും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം. ഹൈക്കോടതി ഇടപെട്ടിട്ടും നിര്‍മാണം പുനരാരംഭിക്കാനായില്ലെന്ന്  ഹര്‍ജിക്കാര്‍ പറഞ്ഞു. പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചും നിര്‍മാണം തടസ്സപ്പെട്ട അവസ്ഥയില്‍ തന്നെയാണ്. പൊലീസ് പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്നും ഹര്‍ജിക്കാര്‍…

Read More

ലക്ഷങ്ങൾ വില; കേരളതീരത്ത് അത്യപൂർവമായ ‘ഗോൽഫിഷ്’ ചേറ്റുവ തീരത്ത്

കടലിലെ സ്വർണം എന്നറിയപ്പെടുന്ന ‘ഗോൽഫിഷ്’ ചേറ്റുവയിലെ മത്സ്യത്തൊഴിലാളികൾക്കു കിട്ടി. കേരളതീരത്ത് അത്യപൂർവമായാണ് ഇവയെ കാണുന്നത്. രാജ്യാന്തര മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അസംസ്‌കൃത വസ്തുക്കളായി മാറ്റിയെടുക്കാവുന്ന മത്സ്യമാണിത്. മത്സ്യത്തൊഴിലാളികളായ ചോപ്പൻ അബ്ദുസമദ്, ചേന്ദങ്കര ചന്തു എന്നിവർക്കാണ് ഇന്നലെ ഉച്ചയോടെയാണ് നാലേമുക്കാൽ കിലോയുള്ള മീൻ കിട്ടിയത്. കടലിൽ മാത്രം കാണുന്ന പടുത്തകോര, സ്വർണക്കോര എന്നിങ്ങനെ അറിയപ്പെടുന്ന ഗോൽഫിഷ് ചേറ്റുവ അഴിയിലൂടെ വേലിയേറ്റ സമയത്ത് പുഴയിലേക്ക് എത്തിയെന്നാണ് കരുതുന്നത്. അടുത്തിടെ കൊല്ലം നീണ്ടകരയിൽ ഗോൽഫിഷിനെ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. കൊല്ലത്തുള്ള തൊഴിലാളികൾക്ക് ചിത്രം…

Read More

ദത്ത് നൽകിയതിൽ വീഴ്ച; ആരോപണവിധേയയെ ബാലാവകാശ കമ്മീഷൻ അംഗമാക്കി

കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നൽകിയതിൽ ആരോപണവിധേയയായ ആളെ ബാലവകാശ കമ്മിഷൻ അംഗമാക്കി നിയമിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൻ എൻ. സുനന്ദയെയാണ് ബാലവകാശ കമ്മിഷൻ അംഗമാക്കി നിയമിച്ചത്. കുഞ്ഞിനെ അമ്മ അന്വേഷിച്ചിട്ടും ദത്തു തടഞ്ഞില്ലെന്ന് അന്വേഷണ കമ്മിഷൻ റിപ്പോട്ടിൽ പരാമർശമുണ്ടായിരുന്നു. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകുമ്പോൾ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സണായിരുന്നു സുനന്ദ. കുഞ്ഞിനെ അന്വേഷിച്ച് എത്തിയ അനുപമയുടെ പരാതി കിട്ടിയപ്പോഴും അക്കാര്യം പോലീസിനെ അറിയിക്കാനോ താൽക്കാലിക ദത്ത് നടപടി നിർത്തി വയ്ക്കാനോ ചൈൽഡ് വെൽഫെയർ കമ്മറ്റി…

Read More

ലോകായുക്ത ഭേദഗതി ബിൽ നാളെ നിയമസഭയിൽ; ഗവർണറുടെ അധികാരം കുറക്കുന്ന ബിൽ വ്യാഴാഴ്ച പരിഗണിക്കും

ലോകായുക്ത നിയമ ഭേദഗതി ബിൽ നാളെ നിയമസഭയുടെ പരിഗണനയിൽ എത്തും. വൈസ് ചാൻസിലർ നിർണയത്തിൽ ഗവർണറുടെ അധികാരം കുറക്കുന്ന ബിൽ വ്യാഴാഴ്ച പരിഗണിക്കും. കെഎസ്ആർടിസി പ്രതിസന്ധി പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയെങ്കിലും സഭ നടക്കുന്നത് കൂടി കണക്കിൽ എടുത്ത് ഓണത്തിന് ശേഷം ആയിരിക്കും മന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുക. ലോകായുക്ത നിയമഭേദഗതിയിൽ സിപിഐ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. സിപിഐ മുന്നോട്ട് വച്ച നിർദേശങ്ങൾ ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തുകയും…

Read More

വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ഇന്ന് വീണ്ടും ശക്തമാകും

വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ഇന്ന് വീണ്ടും ശക്തമാകും. കടൽ സമരം ഇന്ന് വീണ്ടും നടത്തനാണ് പ്രതിഷേധക്കാരുടെ തീരുമാനം. അതേസമയം വിഴിഞ്ഞം തുറമുഖ നിർമാണ സമരവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി ഇന്നലെ വിളിച്ച ചർച്ച നടന്നില്ല. ലത്തീൻ അതിരൂപത പ്രതിനിധികൾ ചർച്ചയ്ക്ക് എത്തിയില്ല.  അതിനിടെ, തുറമുഖ നിർമാണ വിഷയത്തിൽ അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടു ലത്തീൻ അതിരൂപത പ്രതിനിധികൾ ഇന്നു ഹൈക്കോടതിയിൽ ഹർജി നൽകും. തുറമുഖ നിർമ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനിയും തുറമുഖ…

Read More

ചക്രവാതചുഴി: കേരളത്തില്‍ ശക്തമായ മഴ; ജഗ്രത നിര്‍ദ്ദേശം

സംസ്ഥാനത്ത് ശക്തമായ മഴ. ഈ മാസം ശേഷിക്കുന്ന ദിനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ വ്യാപക മഴയ്ക്ക് കാരണമാകുന്നത്. ഇത് പ്രകാരം ഇന്ന് 9…

Read More

എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി

അനാരോഗ്യത്തെ തുടർന്ന് മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തദ്ദേശ സ്വയംഭരണ- എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദനെ തെരഞ്ഞെടുത്തു. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ഇതോടെ ഗോവിന്ദന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷം ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കണ്ണൂരിൽ നിന്നുള്ള നേതാവിനെ തന്നെ സംസ്ഥാന സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. എം.വി ഗോവിന്ദൻ, എം.എ ബേബി,…

Read More